x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​യം വേ​ണ്ട... ആ ​കാ​ൽ​പ്പാ​ടു​ക​ൾ പു​ലി​യു​ടേ​ത​ല്ല, കാ​ട്ടു​പൂ​ച്ച​യു​ടെ


Published: May 9, 2026 12:43 AM IST | Updated: May 9, 2026 12:43 AM IST

ഒ​റ്റ​പ്പാ​ലം: തോ​ട്ട​ക്ക​ര​യി​ൽ ക​ണ്ട​ത് കാ​ട്ടു​പൂ​ച്ച​യു​ടെ കാ​ൽ​പ്പാ​ടു​ക​ളെ​ന്ന് സ്ഥി​രീ​ക​ര​ണം. പു​ലി​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് വ​നം​വ​കു​പ്പ് ത​ന്നെ​യാ​ണ് ത​ട​യി​ട്ട​ത്.
കാ​ണ​പ്പെ​ട്ട​ത് പു​ലി​യു​ടെ കാ​ൽ​പ്പാ​ടു​ക​ള​ല്ലെ​ന്നും കാ​ട്ടു​പൂ​ച്ച​യു​ടേ​താ​കാ​മെ​ന്നും വ​നം​വ​കു​പ്പി​ന്‍റെ പ്ര​ഥ​മി​ക വി​ല​യി​രു​ത്ത​ൽ ഉ​ണ്ടാ​യി​രു​ന്നു.

തോ​ട്ട​ക്ക​ര ചേ​രി​ക്കു​ന്ന് മ​യി​ലും​പു​റം റോ​ഡി​ൽ കും​ഭാ​രം​കു​ന്ന​ത്ത് രാ​മ​ച​ന്ദ്ര​ന്‍റെ വീ​ട്ടു​പ​റ​മ്പി​ലാ​ണ് പു​ലി​യു​ടേ​തെ​ന്നു സം​ശ​യി​ക്കു​ന്ന കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ട​ത്. ബു​ധ​നാ​ഴ്ച രാ​ത്രി വീ​ടി​നു പു​റ​ത്ത് നാ​യ​ക​ൾ കു​ര​യ്ക്കു​ന്ന ശ​ബ്ദം വീ​ട്ടു​കാ​ർ ശ്ര​ദ്ധി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് രാ​വി​ലെ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ട​ത്. തു​ട​ർ​ന്ന് വ​നം​വ​കു​പ്പി​നെ വി​വ​ര​മ​റി​യി​ച്ചു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ കു​ള​പ്പു​ള്ളി സെ​ക്ഷ​ൻ ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി കാ​ൽ​പ്പാ​ടു​ക​ൾ പ​രി​ശോ​ധി​ച്ചു. കാ​ൽ​പ്പാ​ടി​ന്‍റെ വീ​തി​യും നീ​ള​വും പ​രി​ശോ​ധി​ക്കു​മ്പോ​ൾ പു​ലി​യു​ടേ​താ​ണെ​ന്നു തോ​ന്നു​ന്നി​ല്ലെ​ന്നും കാ​ട്ടു​പൂ​ച്ച​യു​ടേ​താ​കാ​മെ​ന്നും സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ജി. ​അ​നി​ൽ​കു​മാ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് നി​ന്ന്ശേ​ഖ​രി​ച്ച കാ​ൽ​പ്പാ​ടി​ന്‍റെ അ​ള​വു​ക​ൾ വി​ദ​ഗ്ദ​സം​ഘ​ത്തി​നു കൈ​മാ​റു​ക​യും തു​ട​ർ​ന്ന് ഇ​വ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കാ​ട്ടു​പൂ​ച്ച​യു​ടെ കാ​ൽ​പ്പാ​ടു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു .
മൂ​ന്നു​മാ​സം മു​ന്പ് ഒ​റ്റ​പ്പാ​ലം ആ​ർ.​എ​സ്. റോ​ഡ് പ​രി​സ​ര​ത്തും പു​ലി​യു​ടേ​തെ​ന്നു ക​രു​തു​ന്ന കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടി​രു​ന്നു. അ​ന്ന​ത്തെ പ​രി​ശോ​ധ​ന​യി​ലും ഇ​ത്‌ കാ​ട്ടു​പൂ​ച്ച​യു​ടേ​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

Tags : Don't be afraid. nattuvisheaham local news

Recent News

Corehub Up