x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുടിവെള്ളക്ഷാമം രൂക്ഷം എ​ട​വ​ന​ക്കാ​ടി​നെ പ​ഞ്ചാ​യ​ത്തും വാ​ട്ട​ർ അ​ഥോ​റി​റ്റി​യും കൈ​വി​ട്ടു

വെബ് ഡെസ്ക്
Published: September 14, 2026 03:29 AM IST | Updated: September 14, 2026 03:29 AM IST

എ​ട​വ​ന​ക്കാ​ട് പ​തി​നാ​റാം വാ​ർ​ഡി​ൽ ചെ​റി​യ ടാ​ങ്ക​റി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തു​ന്നു.

വൈ​പ്പി​ൻ: എ​ട​വ​ന​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ തീ​ര​മേ​ഖ​ല​യി​ൽ വീ​ണ്ടും കു​ടി​വെ​ള്ളം ക്ഷാ​മം. ഇ​വി​ടെ പ​തി​നാ​റാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട തീ​ര മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ളം കി​ട്ടാ​ക്ക​നി​യാ​യി​ട്ട് ഒ​രാ​ഴ്ച​യോ​ള​മാ​യി. നാ​ട്ടു​കാ​ർ ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ചി​ല മേ​ഖ​ല​ക​ളി​ൽ ചെ​റി​യ ടാ​ങ്ക​റു​ക​ളി​ൽ വെ​ള്ളം എ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​ര്യാ​പ്ത​മ​ല്ല.

അ​ടി​ക്ക​ടി കു​ടി​വെ​ള്ള​ക്ഷാ​മം അനുഭവപ്പെടു​ന്ന ഇ​വി​ടെ ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​ന് വ​ഴി കാ​ണാ​ൻ വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ കു​ട്ടാ​ക്കു​ന്നി​ല്ല.
പ​ഞ്ചാ​യ​ത്ത് ആ​ക​ട്ടെ ഇ​തി​നു​ള്ള ന​ട​പ​ടി​ക​ളും എ​ടു​ക്കു​ന്നി​ല്ല എ​ന്നാ​ണ് പ്രാ​ദേ​ശി​വാ​സി​ക​ളു​ടെ ആ​രോ​പ​ണം. മാ​ത്ര​മ​ല്ല കു​ടി​വെ​ള്ള​മെ​ത്താ​ത്ത​തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ പ​ഞ്ചാ​യ​ത്തോ വാ​ട്ട​ർ അ​ഥോ​റി​റ്റി​യോ ശ്ര​മി​ക്കു​ന്നി​ല്ല എ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. മ​തി​യാ​യ വെ​ള്ളം പ​റ​വൂ​രി​ൽ നി​ന്നും എ​ത്താ​ത്ത​താ​ണ് ഇ​വി​ടെ അ​ടി​ക്ക​ടി ക്ഷാ​മം ഉ​ണ്ടാ​കു​ന്ന​തെ​ന്നാ​ണ് ഒ​രു വിഭാ​ഗം ആ​ളു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

സ​മ​രം ചെ​യ്യു​മ്പോ​ഴെ​ല്ലാം കൃ​ത്യ​മാ​യി വെ​ള്ള​മെ​ത്തു​ന്നു​മു​ണ്ടെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. ഇ​തി​നി​ടെ എ​ട​വ​ന​ക്കാ​ട് പ​ഴ​ങ്ങാ​ട് പാ​ല​ത്തി​ന് മു​ക​ളി​ലു​ള്ള കു​ടി​വെ​ള്ള പൈ​പ്പി​ന്‍റെ എ​യ​ർ വാ​ൽ​വ് പൊ​ട്ടി ലി​റ്റ​ർ ക​ണ​ക്കി​ന് വെ​ള്ളം ദി​വ​സേ​ന പാ​ഴാ​കു​ന്നു​മുണ്ട്.

ര​ണ്ടാ​ഴ്ച​യോ​ള​മാ​യി ഈ ​ചോ​ർ​ച്ച തു​ട​ങ്ങി​യി​ട്ട്. ഇ​തും ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : NattuVishesham DistrictNews

Recent News

Corehub Up