x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ത്ത​നാ​ർ ക്രി​ക്ക​റ്റ് ലീ​ഗ് ചാ​മ്പ്യ​ൻ ഫാ. ​ബ​ർ​ലി​ൻ ഇ​ഞ്ച​യ്ക്ക പാ​ലാ​ട്ടി​യെ ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: September 14, 2026 04:04 AM IST | Updated: September 14, 2026 04:04 AM IST

ക​ത്ത​നാ​ർ ക്രി​ക്ക​റ്റ് ലീ​ഗ് മ​ത്സ​ര​ത്തി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ എ​റ​ണാ​കു​ളം -അ​ങ്ക​മാ​ലി അ​തി​രൂ​പ​ത ടീ​മി​ന്‍റെ ഓ​ൾ​റൗ​ണ്ട് ക​ളി​ക്കാ​ര​നാ​യ ഫാ. ​ബ​ർ​ലി​ൻ ഇ​ഞ്ച​യ്ക്ക പാ​ലാ​ട്ടി​യെ തു​റ​വൂ​

അ​ങ്ക​മാ​ലി: ച​ങ്ങ​നാ​ശേ​രി​യി​ൽ ന​ട​ന്ന ക​ത്ത​നാ​ർ ക്രി​ക്ക​റ്റ് ലീ​ഗ് ചാ​മ്പ്യ​ന്മാ​രാ​യ എ​റ​ണാ​കു​ളം - അ​ങ്ക​മാ​ലി അ​തി​രൂ​പ​ത ടീ​മി​ലെ അം​ഗ​വും മി​ക​ച്ച ഓ​ൾ​റൗ​ണ്ട​റു​മാ​യ ഫാ. ​ബ​ർ​ലി​ൻ ഇ​ഞ്ച​യ്ക്ക പാ​ലാ​ട്ടി​യെ ആ​ദ​രി​ച്ചു. തു​റ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി. മാ​ർ​ട്ടി​ൻ പൊ​ന്നാ​ട അ​ണി​യി​ച്ചു.

കി​ട​ങ്ങൂ​ർ ഉ​ണ്ണി മി​ശി​ഹാ പ​ള്ളി​യി​ൽ ന​ട​ന്ന ഇ​ട​വ​ക പ്ര​തി​നി​ധി യോ​ഗ​ത്തി​ലാ​യി​രു​ന്നു അ​നു​മോ​ദ​നം. ച​ട​ങ്ങി​ൽ ഫാ. ​വ​ർ​ഗീ​സ് ചെ​ര​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഷൈ​ജോ പ​റ​മ്പി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് പാ​റേ​ക്കാ​ട്ടി​ൽ, ജോ​സ​ഫ് ചി​റ​ക്ക​ൽ, ബി​ജി പ​റ​പ്പി​ള്ളി, വൈ​സ് ചെ​യ​ർ​മാ​ൻ കെ.​എം. ജോ​ൺ, കൈ​ക്കാ​ര​ന്മാ​രാ​യ പി.​ടി. ജ​യിം​സ്, കെ. ​പി. ജോ​സ്, മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ സി​ൽ​വി​യ എ​ഫ്സി​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ത്ത​നാ​ർ ക്രി​ക്ക​റ്റ് ലീ​ഗ് മ​ത്സ​രം ന​ട​ത്തി​യ​ത്. വ​ൺ ടീം , ​വ​ൺ ഫെ​യ്ത്ത്, ഗ്രേ​റ്റ​ർ തിം​ഗ്സ് എ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചും കാ​യി​ക ക്ഷ​മ​ത​യോ​ടൊ​പ്പം വൈ​ദി​ക​രു​ടെ സൗ​ഹൃ​ദ​വും കൂ​ട്ടാ​യ്മ​യും ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​വും മു​ൻ​നി​ർ​ത്തി​യു​മാ​ണ് ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up