കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പിറവം ഉപജില്ലയിൽ നടത്തിയ സ്വദേശ് മെഗാ ക്വിസ് മത്സരത്തിൽ എൽപി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ രാമമംഗലം ഹൈസ്
പിറവം: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പിറവം ഉപജില്ലയുടെ നേതൃത്വത്തിൽ പാമ്പാക്കുട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്വദേശ് മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഉപജില്ലാ പ്രസിഡന്റ് ഷാജി ജോൺ അധ്യക്ഷത വഹിച്ചു. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെവിൻ ജോർജ് ഉദ്ഘാടനം ചെയ്തു.
വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ ഉപജില്ലയിലെ വിദ്യാലയങ്ങളിൽ നിന്നുള്ള അമ്പതോളം വിദ്യാർഥികൾ പങ്കെടുത്തു. വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
എൽപി വിഭാഗത്തിൽ ഒന്നാം സ്ഥാനം കെൽവിൻ എം. സിറിലും (ജിഎച്ച്എസ്എസ് പാമ്പാക്കുട), രണ്ടാം സ്ഥാനം ഇ.എസ്. ശ്രീകാർത്തിക്കും (ജെഇഎംഎസ് രാമമംഗലം), മൂന്നാം സ്ഥാനം എം.പി. അദ്വൈവികയും (ജിയുപിഎസ് കക്കാട്) നേടി.
യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം സിയ റെജി (ഹൈസ്കൂൾ രാമമംഗലം) കരിസ്ഥമാക്കി. രണ്ടാം സ്ഥാനം ശ്രീബാല എസ്. നായരും (ഹൈസ്കൂൾ രാമമംഗലം) മൂന്നാം സ്ഥാനം ശിവനന്ദ ശ്രീധറും (എംടിഎം എച്ച്എസ്എസ് പാമ്പാക്കുട) നേടി.
ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം കെ.വി. ബാലചന്ദ്രനും (സെന്റ് ജോസഫ് എച്ച്എസ് പിറവം), രണ്ടാം സ്ഥാനം നെവിൻ എം. സിറിലും (ജിഎച്ച്എസ്എസ് പാമ്പാക്കുട), മൂന്നാം സ്ഥാനം രോഹിത് സോണി (ഹൈസ്കൂൾ രാമമംഗലം) എന്നിവരും കരസ്ഥമാക്കി.
Tags : NattuVishesham DistrictNews