ഏകദിന സോഫ്റ്റ് സ്കിൽ എൻഹാൻസ്മെന്റ് പ്രോഗ്രാം പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ഷെമി ജോർജ് ഉദ്ഘാടനം ചെയ്യുന്നു.
അങ്കമാലി: മോർണിംഗ് സ്റ്റാർ കോളജിൽ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ (ഐക്യുഎസി ) നേതൃത്വത്തിൽ വിദ്യാർഥികളുടെ വ്യക്തിപരവും തൊഴിൽപരവുമായ മികവ് വർധിപ്പിക്കുന്നതിനായി ഏകദിന സോഫ്റ്റ് സ്കിൽ എൻഹാൻസ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു.
വ്യക്തിത്വ വികസനം, ആശയവിനിമയ ശേഷി,ആത്മവിശ്വാസം, നേതൃപാടവം, മൾട്ടിപ്പിൾ ഇന്റലിജെൻസ്, ഹാപ്പി ഹോർമോൺസ് എന്നിവ ഉൾപ്പടെയുള്ള വിഷയങ്ങളിൽ പ്രവർത്തനാധിഷ്ഠിതവും പ്രായോഗികവുമായ ക്ലാസുകൾ നടന്നു.
കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ഷെമി ജോർജ് ഉദ്ഘാടനം നിർവഹിച്ചു. അഡ്വ. ചാർളി പോൾ, അഡ്വ. സ്റ്റെർവിൻ സേവ്യർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നല്കി. ഐക്യുഎസി കോ ഓർഡിനേറ്റർ കെ. ലീന ജോസഫ് , പ്രോഗ്രാം ജോയിന്റ് കോ ഓർഡിനേറ്റർമാരായ റിനു കെ. ലൂയിസ് , ടി.ആർ. രജനി ദേവി എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews