x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ​രി​കി​ലെ മാ​ലി​ന്യം നീ​ക്കി; സി​സി​ടി​വി സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി

വെബ് ഡെസ്ക്
Published: September 14, 2026 04:26 AM IST | Updated: September 14, 2026 04:26 AM IST

പാ​യി​പ്ര കൈ​നി​ക്ക​ര കാ​വി​ന് സ​മീ​പ​ത്ത് റോ​ഡ​രി​കി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്നു.

മൂ​വാ​റ്റു​പു​ഴ: പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന്, 14 വാ​ർ​ഡു​ക​ളു​ടെ അ​തി​ർ​ത്തി​യി​ലു​ള്ള കൈ​നി​ക്ക​ര കാ​വി​നു സ​മീ​പ​ത്തെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ത​ള്ളി​യ മാ​ലി​ന്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി നീ​ക്കം ചെ​യ്തു.

പ്ര​ദേ​ശ​ത്ത് മാ​ലി​ന്യം ത​ള്ള​ൽ രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ​യും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ​യും ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

പ്ര​ദേ​ശ​ത്ത് അ​ന​ധി​കൃ​ത​മാ​യി മാ​ലി​ന്യം ത​ള്ളു​ന്ന​ത് ത​ട​യാ​ൻ സി​സി​ടി​വി ക്യാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യും നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സീ​ന​ത്ത് അ​സീ​സ് അ​റി​യി​ച്ചു.

ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ കൂ​ടാ​തെ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ റം​ല ക​ബീ​ർ, സ്മി​താ ദി​ലീ​പ്, കെ.​എം. അ​ബ്ദു​ൽ ക​രീം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി

 

Tags : NattuVishesham DistrictNews

Recent News

Corehub Up