x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​വേ​ശം വി​ത​റി മ​ര​മ​ടി മ​ത്സ​രം

വെബ് ഡെസ്ക്
Published: September 14, 2026 04:16 AM IST | Updated: September 14, 2026 04:16 AM IST

ക​ട​വൂ​ർ​മു​റി പാ​ട​ശേ​ഖ​ര​ത്തി​ൽ ന​ട​ത്തി​യ പൈ​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് മ​ര​മ​ടി മ​ഹോ​ത്സ​വം ഗ​വ​ൺ​മെ​ന്‍റ് ചീ​ഫ് വി​പ്പ് അ​പു ജോ​ൺ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പോ​ത്താ​നി​ക്കാ​ട്: പൈ​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ട​വൂ​ർ​മു​റി പാ​ട​ശേ​ഖ​ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മ​ര​മ​ടി മ​ത്സ​രം ചീ​ഫ് വി​പ്പ് അ​പു ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ര​മ​ടി മ​ഹോ​ത്സ​വ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് പ​ര​മാ​വ​ധി ശ്ര​മി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, മു​ൻ എം​എ​ൽ​എ​മാ​രാ​യ ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, എ​ൽ​ദോ എ​ബ്ര​ഹാം, മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ ജോ​യ്സ് മേ​രി ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മ​ത്സ​ര​ത്തി​ൽ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഒ​ന്പ​ത് ജോ​ഡി, ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ എ​ട്ട് ജോ​ഡി കാ​ള​ക​ളു​മാ​ണ് മ​ത്സ​രി​ച്ച​ത്. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ശി​വ​ൻ മ​ല​ങ്ക​ര നേ​ടി. ര​ണ്ടാം സ്ഥാ​നം തൊ​മ്മ​ൻ കാ​ണി​ക്കു​ന്നേ​ലും അ​മ​ൽ കി​ഴ​കൊ​മ്പും പ​ങ്കി​ട്ടു.

ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ബി​നോ​യി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, മ​ണി പാ​റ​യി​ൽ, കു​ട്ടി​ച്ച​ൻ പു​റ​പ്പു​ഴ എ​ന്നി​വ​ർ​ക്കാ​ണ് യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷെ​ജി ജേ​ക്ക​ബ് വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും സ​മ്മാ​നി​ച്ചു.

ഇ​രു​വി​ഭാ​ഗ​ത്തി​ലും യ​ഥാ​ക്ര​മം 15,000 രൂ​പ, 10,000 രൂ​പ 5,000 രൂ​പ​യും ട്രോ​ഫി​യും ആ​ണ് ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ർ​ക്ക് ന​ൽ​കി​യ​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up