പാർസൽ സർവീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സനിലമ്പൂര് റെയില്‍വെ സ്റ്റേഷനില്‍ ഉദ്യോഗസ്ഥരുടെ നേത്യത്വത്തില്‍ ചേര്‍ന്ന യോഗം.
നിലമ്പൂര്‍: നിലമ്പൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പാര്‍സല്‍ സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള ശ്രമം ഊര്‍ജ്ജിതം. ഇതുസംബന്ധിച്ച് റെയില്വെഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു.
നിലമ്പൂര്‍ റെയില്‍വെ സ്റ്റേഷനിലെ പാര്‍സല്‍ ഓഫീസ് മാസങ്ങള്‍ക്ക് മുന്‍പ് അടച്ചുപൂട്ടിയിരുന്നു. റെയില്‍വെ പാര്‍സല്‍ സര്‍വീസിനെ ആശ്രയിക്കുന്നവര്‍ ഇതിനെതിരേ പ്രതിഷേധവുമായി രംഗത്തുവരികയും ചെയ്തു. ഇതേ തുടര്‍ന്നാണ് നിലമ്പൂരില്‍നിന്ന് സാധനങ്ങള്‍ അയക്കാനും നിലമ്പൂരിലേക്ക് സാധനങ്ങള്‍ കൊണ്ടുവരാനും ഉദ്ദേശിക്കുന്നവരുടെ യോഗം വിളിച്ചു ചേര്‍ത്ത് പാര്‍സല്‍ സര്‍വീസ് പുന:രാരംഭിക്കാന്‍ ശ്രമം ഊര്‍ജിതമാക്കിയത്.
പാര്‍സല്‍ അയയ്ക്കാന്‍ സാധ്യതയുള്ള വ്യവസായ സ്ഥാപനങ്ങളുടെ വിവരം യോഗത്തില്‍ പാലക്കാട് ഡിവിഷന് റെയില്‍വെ കമേഴ്സ്യല്‍ വിഭാഗം ശേഖരിച്ചു. യോഗത്തില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സംബന്ധിച്ച് ഡിആര്എംഒക്ക് റിപ്പോര്‍ട്ട് കൈമാറി തുടര്‍ നടപടികള്‍ സ്വീകരിക്കും. പ്രദേശത്തെ പ്രധാന വ്യവസായ സ്ഥാപനങ്ങള്‍ റെയില്‍വെ കമേഴ്സ്യല്‍ വിഭാഗം സന്ദര്‍ശിക്കുകയും ചെയ്തു.
നിലമ്പൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ്് ഡിവിഷന് കമേഴ്സ്യല്‍ മാനേജര്‍ പ്രമോദ് കുമാര്‍, ചീഫ് കമേഴ്സ്യല്‍ ട്രാന്‍സ്പോര്‍ട്ട് മാനേജര്‍ സാബു, ഷൊര്‍ണൂര്‍ സ്റ്റേഷന് കമേഴ്സ്യല്‍ ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍, നിലമ്പൂര്‍ മൈസൂര്‍ റെയില്‍വെ ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ബിജു നൈനാന്,
ഡിആര്‍യുസിസി നോമിനികളായ ജ്വോഷോ കോശി, അനസ് യൂണിയന്, വ്യാപാരി പ്രതിനിധികളായ വിനോദ് പി. മേനോന്,അന്‍വര്‍ കല്ലിങ്ങല്‍, ഇസ്മായീല്‍, സഫറുള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Local News Nattuvishesham Malappuram