ഫോർട്ടുകൊച്ചി: ബാറില്‍ വച്ച് വയോധികന്റെ തലയടിച്ച് പൊളിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. മട്ടാഞ്ചേരി സ്വദേശികളായ ഷിബു, ഷിഹാബ് എന്നിവരെയാണ് മട്ടാഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഷിബു കഴിഞ്ഞ ദിവസം എറണാകുളത്ത് ഓപ്പറേഷന് തൂഫാന് പിന്തുണയുമായി നടത്തിയ യോഗത്തില്‍ പങ്കെടുത്തയാളുമാണ്.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മട്ടാഞ്ചേരി അലങ്കാര്‍ ബാറില്‍ വച്ചുണ്ടായ തർക്കത്തിനിടെയാണ് മട്ടാഞ്ചേരി സ്വദേശിയായ ഷമീര്‍ എന്ന വയോധികനെ രണ്ടുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്.
ബില്‍ കൗണ്ടറിന് സമീപം ഷിബു, ഷമീറിനെ കഴുത്തിന് പിടിച്ച് തള്ളിയ ശേഷം കൈയിൽ കരുതിയിരുന്ന ചുറ്റിക കൊണ്ട് മുഖത്തും തലയിലും അടിക്കുകയും ഷിഹാബ് ചവിട്ടുകയുമായിരുന്നു.
തുടര്‍ന്ന് ഇരുവരും ബാറില്‍ നിന്നും പുറത്തു പോയ ശേഷം വീണ്ടും എത്തി ഷമീറിനെ മര്‍ദിക്കുകയായിരുന്നുവെന്നാണ് കേസ്. അക്രമത്തില്‍ ഗുരുതര പരിക്കേറ്റ ഷമീര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Tags : Local News Nattuvishesham Ernakulam