x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ഘോ​ഷ ദി​ന​ങ്ങ​ൾ​ക്കൊ​പ്പം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വും; മു​ണ്ട​ക്ക​യം ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ


Published: April 5, 2026 12:00 AM IST | Updated: April 5, 2026 12:00 AM IST

മു​ണ്ട​ക്ക​യം: ഈ​സ്റ്റ​ർ, വി​ഷു അ​വ​ധി ദി​വ​സ​ങ്ങ​ൾ​ക്കൊ​പ്പം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണ​വും എ​ത്തി​യ​തോ​ടെ മു​ണ്ട​ക്ക​യം ടൗ​ണി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷം. മു​ണ്ട​ക്ക​യം പൈ​ങ്ങ​ന ബൈ​പ്പാ​സ് ജം​ഗ്ഷ​ൻ മു​ത​ൽ ക​ല്ലേ​പ്പാ​ലം വ​രെ​യും ബൈ​പാ​സ് റോ​ഡും, എ​രു​മേ​ലി റോ​ഡി​ൽ പു​ത്ത​ൻ​ച​ന്ത​ വ​രെ​യും പൂ​ർ​ണ​മാ​യും ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ അ​മ​ർ​ന്ന കാ​ഴ്ച​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ കാ​ണു​വാ​നു​ണ്ടാ​യി​രു​ന്ന​ത്.

സ്കൂ​ളു​ക​ൾ അ​ട​ച്ച​തോ​ടെ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കു​ന്ന​തി​നും ഷോ​പ്പിം​ഗി​നും വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ൽ ബ​ന്ധു​മി​ത്രാ​ദി​ക​ളു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നും വി​നോ​ദ യാ​ത്ര​ക​ൾ​ക്കു​മാ​യി ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് ടൗ​ണി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ഇ​തോ​ടൊ​പ്പം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​നാ​ർ​ഥി​ക​ൾ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങി​യ​തും പ്ര​ച​ാര​ണ വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ നി​ര​ന്ന​തും ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ക്കി. മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ളു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് മു​ണ്ട​ക്ക​യം ടൗ​ണി​ന്‍റെ പ​ല ഭാ​ഗ​ത്തും കാ​ണു​വാ​നു​ള്ള​ത്.

അ​തേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ഐ​പി​ക​ൾ കോ​ട്ട​യം ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ച​തോ​ടെ വാ​ഹ​ന​ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​വാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ര​ണ്ടോ മൂ​ന്നോ ഹോം​ഗാ​ർ​ഡു​ക​ളെ​കൊ​ണ്ട് കി​ലോ​മീ​റ്റ​ർ നീ​ളു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് നി​യ​ന്ത്രി​ക്കു​വാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​വു​മു​ണ്ട്.

റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തും ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് മ​റ്റൊ​രു കാ​ര​ണ​മാ​ണ്. മു​ണ്ട​ക്ക​യം ടി​ബി ജം​ഗ്ഷ​ൻ മു​ത​ൽ കോ​സ്‌​വേ ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത​യു​ടെ വ​ശ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്ത​തോ​ടെ കോ​സ്‌​വേ ക​വ​ല​യി​ൽ നി​ന്നു ക​യ​റി​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ തി​രി​ഞ്ഞ് ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് ക​യ​റു​വാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യു​ണ്ടാ​യി. ഇ​ത് ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ക്കി.

കോ​സ്‌​വേ പാ​ലം ക​വ​ല​യി​ൽ ബൈ​പ്പാ​സ് റോ​ഡി​ൽ നി​ന്നും എ​രു​മേ​ലി റോ​ഡി​ൽ നി​ന്നും വാ​ഹ​ന​ങ്ങ​ൾ എ​ത്തി​യ​തോ​ടെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​ർ ഏ​റ്റെ​ടു​ക്കേണ്ട സ്ഥി​തി​യു​മു​ണ്ടാ​യി. അ​ന​ധി​കൃ​ത വാ​ഹ​ന പാ​ർ​ക്കിം​ഗ് ഒ​ഴി​വാ​ക്കു​ന്ന​തി​നോ​ടൊ​പ്പം ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ച്ചി​ല്ലെ​ങ്കി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​യി​രി​ക്കും മു​ണ്ട​ക്ക​യം ടൗ​ണി​ൽ അ​നു​ഭ​വ​പ്പെ​ടു​ക.

Tags : nattu vishesham Election campaigning coincides

Recent News

Corehub Up