മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്യുന്നു.
അങ്കമാലി : ഒലിവ് മൗണ്ട് സെന്റ് തോമസ് പള്ളിയുടെ ഒരു വര്‍ഷം നീണ്ടുനിന്ന സുവര്‍ണ ജൂബിലി ആഘോഷ പരിപാടികള്‍ സമാപിച്ചു. മൂക്കന്നൂര്‍ ഫെറോന വികാരി ഫാ. അഗസ്റ്റിന് ഭരണികുളങ്ങരയുടെ മുഖ്യ കാര്‍മികത്വത്തിൽ സമൂഹബലി അർപ്പിച്ചു.
സമാപന സമ്മേളനം ഉന്നത വിദ്യഭ്യാസ മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്തു. ജൂബിലി സ്മാരകമായി നിര്‍മിക്കുന്ന ഭവനങ്ങളുടെ ഗുണഭോക്താക്കളായ ചിറയ്ക്കല്‍ ശിവന്, വളപ്പി ബിന്ദു എന്നിവര്‍ക്ക് വസ്തുവിന്റെ പ്രമാണങ്ങള്‍ മന്ത്രി കൈമാറി.
ചടങ്ങിൽ വികാരി ഫാ. പീറ്റര്‍ കാഞ്ഞിരക്കാട്ട്കരി അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് കുര്യൻ ജോസഫ് മുഖ്യപ്രഭാഷണവും ബിഷപ് മാര്‍ തോമസ് തുരുത്തിമറ്റം അനുഗ്രഹ പ്രഭാഷണവും നടത്തി. അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി വര്‍ഗീസ്, മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണന്, മദര്‍ സുപ്പരീയര്‍ സിസ്റ്റര്‍ ലിസിയ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജയ ഫ്രാന്‍സിസ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ദിവ്യ സിജു, മിനി വര്‍ഗീസ്, ഇടവക ട്രസ്റ്റിമാരായ ദേവസി കൈപ്രമ്പാട്ട്, വര്‍ക്കി തെക്കേമാലി, വൈസ് ചെയര്മാന് ജിതിന് പവിയാനോസ്, ജൂബിലിഘോഷ കമ്മിറ്റി കണ്‍വീനര്‍ ലോറന്‍സ് പാലാട്ടി കൂനത്താന്‍ എന്നിവര്‍ പ്രസംഗിച്ചു.