x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച് പ്ര​തി​യെ ബ​ല​മാ​യി മോ​ചി​പ്പി​ച്ചു


Published: August 17, 2026 07:29 AM IST | Updated: August 17, 2026 07:29 AM IST

കൊ​ച്ചി: താ​റാ​വ് ഫാ​മി​ന്‍റെ മ​റ​വി​ൽ എം​ഡി​എം​എ വി​ൽ​പ​ന ന​ട​ത്തു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ല​ഹ​രി​വേ​ട്ട​യ്‌​ക്കെ​ത്തി​യ എ​ക്‌​സൈ​സ് സം​ഘ​ത്തെ പ്ര​തി​യും കൂ​ട്ടാ​ളി​ക​ളും ചേ​ർ​ന്ന് ആ​ക്ര​മി​ച്ചു.

സം​ഭ​വ​ത്തി​ൽ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ ഉ​ൾ​പ്പെ​ടെ മൂ​ന്ന് എ​ക്‌​സൈ​സ് ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യെ എ​ക്സൈ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ബ​ല​മാ​യി മോ​ചി​പ്പി​ച്ച് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി. ക​ഴി​ഞ്ഞ ശ​നി​യാ​ഴ് വൈ​കു​ന്നേ​രം ത​മ്മ​നം എ​കെ​ജി ന​ഗ​റി​ലാ​യി​രു​ന്നു സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ൽ സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ ഷി​യാ​സ്, ഡ്രൈ​വ​ർ വി​ഷ്ണു​കു​മാ​ർ, വ​നി​താ സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ ക​ന​ക എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മൂ​വ​രും ആ​ശു​പ​ത്രി​ൽ ചി​കി​ത്സ​തേ​ടി.

സം​ഭ​വ​ത്തി​ൽ നാ​ലു പേ​രെ പാ​ലാ​രി​വ​ട്ടം പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും ആ​ക്ര​മി​ച്ച​തി​നു​മാ​ണ് കേ​സ്. ത​മ്മ​നം എ​കെ​ജി ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ അ​ഖി​ൽ, വി​ശാ​ൽ, അ​ജി​ത്ത്, അ​ബി​ൻ ആ​ന്‍റ​ണി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട വൈ​ശാ​ഖ്, ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച എ​കെ​ജി ന​ഗ​ർ സ്വ​ദേ​ശി വി​നീ​ഷ് എ​ന്നി​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

സം​ഭ​വ​ദി​വ​സം ഉ​ച്ച​യ്ക്ക് മെ​ത്താ​ഫെ​റ്റ​മി​നു​മാ​യി പി​ടി​യി​ലാ​യ അ​ക്ഷ​യ് കു​മാ​റി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മു​ഖ്യ​പ്ര​തി​യാ​യ വൈ​ശാ​ഖി​നെ​ക്കു​റി​ച്ച് എ​ക്‌​സൈ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. അ​റ​സ്റ്റി​ലാ​യ അ​ഖി​ലും അ​ജി​ത്തും അ​ക്ഷ​യും വൈ​ശാ​ഖു​മാ​യി ചേ​ർ​ന്ന് ഡ​ൽ​ഹി​യി​ൽ നി​ന്ന് 200 ഗ്രാം ​എം​ഡി​എം​എ എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​റ​ണാ​കു​ളം എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ ആ​ർ. അ​ഭി​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ത​മ്മ​ന​ത്ത് എ​ത്തി​യ​ത്.

താ​റാ​വ് ഫാ​മി​നു​ള്ളി​ൽ എം​ഡി​എം​എ ഒ​ളി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ക്ഷ​യ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വി​ടേ​ക്ക് ബൈ​ക്കി​ലെ​ത്തി​യ വൈ​ശാ​ഖി​നെ ത​ട​ഞ്ഞു​നി​ർ​ത്തി ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ ഇ​യാ​ൾ ഉ​ദ്യോ​ഗ​സ്ഥ​രെ ത​ള്ളി​മാ​റ്റി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. തു​ട​ർ​ന്ന് വൈ​ശാ​ഖി​ന്‍റെ അ​ച്ഛ​നും സു​ഹൃ​ത്തു​ക്ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും സം​ഘ​ടി​ച്ചെ​ത്തി എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

സം​ഘ​ർ​ഷ​ത്തി​നി​ടെ നാ​ട്ടു​കാ​ർ പ്ര​തി​യെ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്ന് ബ​ല​മാ​യി മോ​ചി​പ്പി​ച്ച് സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് മാ​റ്റു​ക​യും പി​ന്നീ​ട് അ​വി​ടെ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ക​യും ചെ​യ്തു.

വി​വ​ര​മ​റി​ഞ്ഞ് പാ​ലാ​രി​വ​ട്ടം സ്റ്റേഷനിൽ നിന്ന് കൂ​ടു​ത​ൽ പൊ​ലി​സ് എ​ത്തി​യാ​ണ് പ്ര​തി​ക​ളെ കീ​ഴ​ട​ക്കി​യ​ത്. പിടിയിലാ യവർ നിരവധി കേസുകളിൽ ഉൾപ്പെ ട്ടവരാണ്.

Tags : nattu vishesham Excise officials attacked and Prati

Recent News

Corehub Up