ഇടുക്കി: നിരവധി കേസുകളില്‍ പ്രതിയായ പച്ചടി ചാറല്‍മേട് കട്ടക്കാല പുന്നക്കാട്ടില്‍ മഞ്ഞപ്പെട്ടി ജോസ് എന്നറിയപ്പെടുന്ന ജോസിനെ (48) കാപ്പ ചുമത്തി നാടുകടത്തി.
ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം എറണാകുളം റേഞ്ച് ഡിഐജിയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം പ്രകാരം ആറു മാസത്തേയ്ക്ക് ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കി ഉത്തരവിട്ടത്. നെടുങ്കണ്ടം, കട്ടപ്പന എന്നീ പൊലിസ് സ്റ്റേഷന് പരിധികളില്‍ ഇയാള്‍ക്കെതിരേ കേസുകളുണ്ട്.