x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​ജ ചെ​ക്ക് ത​ട്ടി​പ്പ്: കൊ​ല്ലം സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍ 


Published: July 1, 2026 06:02 AM IST | Updated: July 1, 2026 06:02 AM IST

പൊ​ന്നാ​നി: വ്യാ​ജ ചെ​ക്ക് ത​ട്ടി​പ്പ് കേ​സ് പ്ര​തി അ​റ​സ്റ്റി​ല്‍. ഹാ​ര്‍​ഡ്‌വെ​യ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലും ഒ​എ​ല്‍​എ​ക്സ് വ​ഴി​യും വ്യാ​ജ ചെ​ക്ക് ന​ല്‍​കി ത​ട്ടി​പ്പ് ന​ട​ത്തി​യ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി കൊ​ല്ലം കാ​ര​റ മ​ട​ത്ത​റ സ്വ​ദേ​ശി പ​റ​യാ​ട്ട് ഹൗ​സി​ല്‍ അ​ഖി​ലി​നെ​യാ​ണ് (38)​പൊ​ന്നാ​നി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പൊ​ന്നാ​നി ച​മ്ര​വ​ട്ടം ജം​ഗ്ഷ​നി​ല്‍ സി​ല്‍​സി​ല ഹാ​ര്‍​ഡ്‌വെ​യ​ര്‍ ഷോ​പ്പി​ലെ​ത്തി സൈ​റ്റ് എ​ൻജിനിയ​റാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി വാ​ട്ട​ര്‍ പ്രൂ​ഫ് പെ​യി​ന്‍റ് വാ​ങ്ങി​യ ശേ​ഷം പ​ണ​ത്തി​ന് പ​ക​രം വ്യാ​ജ ചെ​ക്ക് ന​ല്‍​കി​യി​രു​ന്നു. വാ​ങ്ങി​യ സാ​ധ​ന​ങ്ങ​ള്‍ വെ​ളി​യ​ങ്കോ​ട്ടെ മ​റ്റൊ​രു പെ​യി​ന്‍റ് ക​ട​യി​ല്‍ വി​ല്‍​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ള്‍ ക​ട ഉ​ട​മ പൊ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചു.

ഇ​തോ​ടെ പൊ​ന്നാ​നി പോ​ലീ​സ് എ​ത്തി പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഒ​എ​ല്‍​എ​ക്സ് വ​ഴി ഇ​ട​പാ​ടു​കാ​രി​ല്‍നി​ന്ന് മൊ​ബൈ​ല്‍ ഫോ​ണും വാ​ഹ​ന​ങ്ങ​ളും വാ​ങ്ങി പ​ണ​മി​ല്ലാ​ത്ത അ​ക്കൗ​ണ്ടി​ന്‍റെ ചെ​ക്ക് ന​ല്‍​കി വ​ഞ്ചി​ച്ച കേ​സും ഇ​യാ​ള്‍​ക്കെ​തി​രേയു​ണ്ടെ​ന്ന് പോലീ​സ് പ​റ​ഞ്ഞു.​

Tags : Local News Nattuvishesham Malappuram

Recent News

Corehub Up