x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാടിറങ്ങും ഭീതി

വെബ് ഡെസ്ക്
Published: September 5, 2026 10:57 PM IST | Updated: September 5, 2026 10:57 PM IST

മ​ല​യോ​ര മേ​ഖ​ല​യി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം കാ​ര​ണം ജ​ന​ങ്ങ​ൾ
അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളി​ലേ​ക്കും ഭീ​തി​യി​ലേ​ക്കും
വി​ര​ൽ ചൂ​ണ്ടി​യ ദീ​പി​ക പ​ര​ന്പ​ര​യോ​ടു ജീ​വി​ത​ത്തി​ന്‍റെ
വി​വി​ധ തു​റ​ക​ളി​ൽ​പെ​ട്ട​വ​ർ പ്ര​തി​ക​രി​ക്കു​ന്നു.

ക​ർ​ഷ​ക​ന്‍റെ നി​ല​നി​ല്പ് പ്ര​ധാ​നം
കേ​ര​ള​ത്തി​ലെ വ​നാ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് സാ​ധാ​ര​ണ​ക്കാ​രു​ടെ ക​ണ്ണീ​രും ജീ​വ​ൽ​പ്ര​ശ്ന​ങ്ങ​ളു​മാ​ണ് ദീ​പി​ക ഉ​യ​ർ​ത്തി​ക്കാ​ട്ടി​യി​രി​ക്കു​ന്ന​ത്. മ​ല​യോ​ര ജ​ന​ത നേ​രി​ടു​ന്ന ഭീ​തി​ജ​ന​ക​മാ​യ യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ പൊ​തു​സ​മൂ​ഹ​ത്തി​ന് മു​ന്നി​ലെ​ത്തി​ച്ച​തി​ലൂ​ടെ ദീ​പി​ക വ​ലി​യൊ​രു സാ​മൂ​ഹി​ക ദൗ​ത്യ​മാ​ണ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.
വ​ന​ത്തോ​ടു ചേ​ർ​ന്നു​ള്ള ജ​ന​വാ​സ മേ​ഖ​ല​ക​ൾ ആ​ളു​ക​ൾ ഉ​പേ​ക്ഷി​ച്ചു പോ​കു​ക​യും അ​ത് വീ​ണ്ടും കാ​ടാ​യി മാ​റു​ക​യും ചെ​യ്യു​മ്പോ​ൾ, യ​ഥാ​ർ​ഥത്തി​ൽ സം​ഭ​വി​ക്കു​ന്ന​ത്, കാ​ടി​ന്‍റെ വി​സ്തൃ​തി നാ​ട്ടി​ൻപു​റ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കു​ക​യാ​ണ്. ഗ്രാ​മ​ങ്ങ​ൾ ഇ​ല്ലാ​താ​കു​മ്പോ​ൾ വ​ന്യ​മൃ​ഗ​ങ്ങ​ൾ അ​ടു​ത്ത​താ​യി ല​ക്ഷ്യ​മി​ടു​ന്ന​ത് ന​ഗ​ര​ങ്ങ​ളെ​യാ​യി​രി​ക്കും. സം​സ്ഥാ​ന-​ദേ​ശീ​യ പാ​ത​ക​ളി​ലേ​ക്ക് വ​ന്യ​മൃ​ഗ​ങ്ങ​ൾ എ​ത്തി​ത്തു​ട​ങ്ങി​യി​രി​ക്കു​ന്നു. ദീ​പി​ക പ​ര​മ്പ​ര ഉ​യ​ർ​ത്തു​ന്ന മു​ന്ന​റി​യി​പ്പു​ക​ൾ കാ​ണാ​തെ പോ​കു​ന്ന​ത് നാ​ള​ത്തെ വ​ലി​യ ദു​ര​ന്ത​ങ്ങ​ൾ​ക്ക് വ​ഴി​തു​റ​ന്നേ​ക്കാം. ക​ർ​ഷ​ക​ന്‍റെ കൂ​ടെ​ നി​ൽ​ക്കാ​നും അ​വ​രു​ടെ നി​ല​നി​ല്പ് ഉ​റ​പ്പാ​ക്കാ​നും ഭ​ര​ണ​കൂ​ട​ങ്ങ​ളും പൊ​തു​സ​മൂ​ഹ​വും അ​ടി​യ​ന്ത​ര​മാ​യി മു​ന്നോ​ട്ടു​വ​ന്നേ മ​തി​യാ​കൂ.

- ഫാ.​ജോ​ൺ​സ​ൺ പാ​റ​യ്ക്ക​ൽ,
വി​കാ​രി, സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ൽ, പ​ത്ത​നം​തി​ട്ട.

ന​ഷ്‌​ട​പ​രി​ഹാ​രത്തുക വ​ർ​ധി​പ്പി​ക്ക​ണം
മു​ൻ​കാ​ല​ങ്ങ​ളി​ൽ വ​ന​ത്തോ​ടു ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് വ​ന്യ​ജീ​വി​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റം ഉ​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ൽ ഇ​ന്ന് വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ൽനി​ന്ന് വി​ദൂ​ര​ങ്ങ​ളി​ലേ​ക്കും ഇ​വ ക​ട​ന്നു​വ​ന്ന് കൃ​ഷി​ക​ൾ ന​ശി​പ്പി​ക്കു​ക​യും മ​നു​ഷ്യ​ർ​ക്ക് ഭീ​ഷ​ണിയാ​യി മാ​റു​ക​യും ചെ​യ്യു​ന്നു,
ആ​ന, പ​ന്നി, കു​ര​ങ്ങ്, മ്ലാ​വ് എ​ന്നീ മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്. വ​ന​ത്തി​നു​ള്ളി​ൽ ഇ​വ​യ്ക്കു​ള്ള കു​ടി​വെ​ള്ളം, സൗ​ക​ര്യം ഒ​രു​ക്ക​ണം. വ​നാ​തി​ർ​ത്തി​ക​ൾ സോ​ളാ​ർ ഫെ​ൻ​സിം​ഗ്, ഹാ​ഗിം​ഗ് ഫെ​ൻ​സിം​ഗ്, എ​ന്നി​വ ഉ​ള്ള സ്ഥ​ല​ങ്ങ​ളി​ലും മൃ​ഗ​ങ്ങ​ൾ അ​വ ത​ക​ർ​ത്ത് പു​റ​ത്തു​വ​രു​ന്നു. കി​ട​ങ്ങു​ക​ൾ നി​ർ​മി​ക്കു​ന്ന​ത് ഒ​രു പ​രി​ധി​വ​രെ ഗു​ണ​ക​ര​മാ​കും. മൂ​ന്നു നി​ര​ക​ളാ​യി ജൈ​വ​വേ​ലി നിർമിക്കണം. മൃ​ഗ​ങ്ങ​ൾ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത സ​സ്യ​ങ്ങ​ൾ, സ​ലാ​ക് പോ​ലെ കൂ​ർ​ത്ത മു​ള്ളു​ള്ള സ​സ്യ​ങ്ങ​ൾ, എ​ന്നി​വ ജൈ​വ​വേ​ലി​ക്കാ​യി ഉ​പ​യോ​ഗി​ക്കാം, വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ ന​ഷ്‌​ട​പ്പെ​ടു​ന്ന​വ​ർ​ക്കും പ​രി​ക്കേ​ൽ​ക്കു​ന്ന​വ​ർ​ക്കും ന​ഷ്‌​ട​പ​രി​ഹാ​ര​ത്തുക വ​ർ​ധി​പ്പി​ക്ക​ണം. കൃ​ഷി​നാ​ശ​ത്തി​നു​ള്ള ന​ഷ്‌​ട​പ​രി​ഹാ​ര​വും കൂ​ട്ട​ണം.

- എ​സ്. സ​ന്തോ​ഷ് കു​മാ​ർ,
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ

കാ​ർ​ഷി​ക ക​ട​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​ക​ണം
ബാ​ങ്കു​ക​ളി​ൽനി​ന്ന് വാ​യ്പ​യെ​ടു​ത്താ​ണ് ഓ​രോ ക​ർ​ഷ​ക​രും വി​ത്തു​ക​ൾ ഇ​റ​ക്കി​യ​തും കൃ​ഷി​യി​റ​ക്കി​യ​തും. എ​ന്നാ​ൽ, വി​ള​വെ​ടു​പ്പി​നു തൊ​ട്ടു​മു​മ്പ് കാ​ട്ടാ​ന​ക​ളും പ​ന്നി​ക​ളും വ​ന്ന് എ​ല്ലാം ന​ശി​പ്പി​ക്കു​മ്പോ​ൾ ത​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ൾ ക​ട​ക്കെ​ണി​യി​ലാ​കു​ന്നു. സ​ർ​ക്കാ​രി​ന്‍റെ സോ​ളാ​ർ വേ​ലി​ക​ൾ പ​ല​യി​ട​ത്തും കാ​ടു​ക​യ​റി ന​ശി​ച്ചു കി​ട​ക്കു​ക​യാ​ണ്. കൃ​ഷി ന​ശി​ച്ചാ​ൽ ല​ഭി​ക്കു​ന്ന തു​ച്ഛ​മാ​യ ന​ഷ്‌​ട​പ​രി​ഹാ​ര​ത്തു​ക​കൊ​ണ്ട് ജീ​വി​ക്കാ​നാ​കി​ല്ല. ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളാ​നും ഞ​ങ്ങ​ൾ​ക്ക് വീ​ട്ടു​മു​റ്റ​ത്ത് ഭ​യ​മി​ല്ലാ​തെ ജീ​വി​ക്കാ​നു​ള്ള അ​ന്ത​രീ​ക്ഷം ഒ​രു​ക്കാ​നും അ​ധി​കാ​രി​ക​ൾ ത​യാ​റാ​ക​ണം.

- ല​ക്ഷ​്മി മ​ഹേ​ശ്വ​ർ,
യു​വ സം​രം​ഭ​ക.

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് റ​ബ​ർ ടാ​പ്പിം​ഗി​നും ഭ​യം
പു​ല​ർ​ച്ചെ മൂ​ന്നി​നും നാ​ലി​നും റ​ബ​ർ ടാ​പ്പിം​ഗി​നാ​യി തോ​ട്ട​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​ഴി​യു​ന്നി​ല്ല. ജീ​വ​ൻ ന​ഷ്‌​ട​പ്പെ​ടു​മോ​യെ​ന്ന ഭ​യ​ത്തി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ.
എ​സ്റ്റേ​റ്റു​ക​ളി​ലും വ​ഴി​യോ​ര​ങ്ങ​ളി​ലും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും കാ​ട്ടാ​ന​യോ പു​ലി​യോ മു​ന്നി​ൽ​പ്പെ​ടാ​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ് ഇ​വ​ർ പ​ണി​യ​ടു​ക്കു​ന്ന​ത്. പേ​ടി കാ​ര​ണം പ​ല ദി​വ​സ​ങ്ങ​ളി​ലും പ​ണി​ക്കു പോ​കാ​ൻ ക​ഴി​യാ​റി​ല്ല. ഇ​ത് കു​ടും​ബ​ത്തെ ക​ടു​ത്ത പ​ട്ടി​ണി​യി​ലേ​ക്കാ​ണ് ത​ള്ളി​വി​ടു​ന്ന​ത്. റ​ബ​ർ തോ​ട്ടം മേ​ഖ​ല ത​ക​രു​ന്ന​തോ​ടെ ഇ​വ​രെ പോ​ലു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ഞ്ഞി​കു​ടി​യും മു​ട്ടു​ക​യാ​ണ്.

- സി​ജി ഷ​മീ​ർ,
കോ​ന്നി ഗ്രാ​മ​ഞ്ചാ​യ​ത്തം​ഗം.

കാ​ടി​നെ​യും ക​ർ​ഷ​ക​നെ​യും
സം​ര​ക്ഷി​ക്ക​ണം
കൃ​ഷി​യെ ആ​ശ്ര​യി​ച്ച് ജീ​വി​ക്കു​ന്ന ഒ​രോ ക​ർ​ഷ​ക​ർ​ക്കും ഇ​ന്ന​ത്തെ സാ​ഹ​ച​ര്യം വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്‌​ടി​ക്കു​ന്ന​ത്. കാ​ട്ടി​നു​ള്ളി​ൽ മ​ഞ്ഞ​ക്കൊ​ന്ന​യും മ​റ്റ് അ​ധി​നി​വേ​ശ സ​സ്യ​ങ്ങ​ളും പ​ട​ർ​ന്ന് സ്വാ​ഭാ​വി​ക ഈ​റ്റ​യും വ​ന​വി​ഭ​വ​ങ്ങ​ളും ന​ശി​ച്ച​തോ​ടെ ഭ​ക്ഷ​ണം ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് മൃ​ഗ​ങ്ങ​ൾ കാ​ടി​റ​ങ്ങു​ന്ന​ത്. വ​ന​ത്തി​നു​ള്ളി​ലെ ജ​ലാ​ശ​യ​ങ്ങ​ൾ വ​റ്റി​യ​തോ​ടെ വ​ന്യ​മൃ​ഗ​ങ്ങ​ൾ ക​ടു​ത്ത ആ​ക്ര​മ​ണ​കാ​രി​ക​ളാ​യി ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്നു. പാ​ര​മ്പ​ര്യ​മാ​യി കാ​ടി​നെ സം​ര​ക്ഷി​ച്ച​വ​രെ വ​ന​പ​രി​പാ​ല​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​ക്കി​യാ​ൽ മാ​ത്ര​മേ ഈ ​പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​ര​മാ​കൂ.

- രാ​ജീ​സ് കൊ​ട്ടാ​രം,
പ്ര​സി​ഡ​ന്‍റ് ഗ്രീ​ൻ ന​ഗ​ർ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, കോ​ന്നി.

വീ​ണ്ടും കൃ​ഷിയി​റ​ക്കാ​ൻ ഭ​യം
വ​ർ​ഷ​ങ്ങ​ളോ​ളം ക​ഷ്‌​ട​പ്പെ​ട്ട് പ​ടു​ത്തു​യ​ർ​ത്തി​യ സ്വ​പ്ന​ങ്ങ​ൾ ക​ണ്ണ​ട​ച്ചു​തു​റ​ക്കു​ന്ന മാ​ത്ര​യി​ൽ ത​ക​രു​ന്ന​തു ക​ണ്ട് വീ​ണ്ടും കൃ​ഷി​യി​റ​ക്കാ​ൻ പോ​ലും ക​ർ​ഷ​ക​ർ ഭ​യ​പ്പെ​ടു​ക​യാ​ണ്. ക​ർ​ഷ​ക​രു​ടെ അ​വ​സ്ഥ​യും സാ​ഹ​ച​ര്യ​ങ്ങ​ളും മ​ന​സി​ലാ​ക്കി സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് അ​ടി​യ​ന്ത​ര​വും ശാ​ശ്വ​ത​വു​മാ​യ ഒ​രു പ​രി​ഹാ​രം ഉ​ണ്ടാ​കേ​ണ്ടി​യി​രി​ക്കു​ന്നു.
വ​ന​മേ​ഖ​ല​യി​ൽ മാ​ത്രം ഒ​തു​ങ്ങാ​തെ ഇ​പ്പോ​ൾ നാ​ട്ടി​ലേ​ക്കും വ​ന്യ​മൃ​ഗ​ങ്ങ​ൾ ഇ​റ​ങ്ങാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലും വ​രെ കാ​ട്ടു​പ​ന്നി​ക​ളു​ടെ​യും മ​റ്റ് മൃ​ഗ​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യം നി​ത്യ​സം​ഭ​വ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. ഈ ​വ​ന്യ​മൃ​ഗ​ങ്ങ​ൾ ജ​ന​വാ​സ മേ​ഖ​ല​ക​ൾ ത​ങ്ങ​ളു​ടെ വാ​സ​യോ​ഗ്യ​മാ​യ ഇ​ട​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ക​ടു​ത്ത ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്.
ക​ർ​ഷ​ക​രെ​യും നാ​ട്ടു​കാ​രെ​യും ഈ ​വ​ലി​യ ദു​ര​ന്ത​ത്തി​ൽനി​ന്ന് ര​ക്ഷി​ക്കാ​ൻ അ​ധി​കൃ​ത​രും സ​ർ​ക്കാ​രും ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു.

- പി.​എം. സാ​മു​വേ​ൽ, ചെ​ങ്ങ​റ.

കാ​ർ​ഷി​കന​ഷ്‌​ട​മാ​യി മാ​ത്രം കാ​ണാ​നാ​വി​ല്ല
മ​ല​യോ​ര മേ​ഖ​ല നേ​രി​ടു​ന്ന​ത് വ​ന്യ​മൃ​ഗശ​ല്യ​മോ കാ​ർ​ഷി​കന​ഷ്‌​ട​മോ ആ​യി കാ​ണാ​നാ​കി​ല്ല. ഇ​തൊ​രു വ​ലി​യ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണ്. ല​ക്ഷ​ക്ക​ണ​ക്കി​ന് ഏ​ക്ക​ർ കൈ​വ​ശം​ വ​ച്ചി​രി​ക്കു​ന്ന കോ​ർ​പ​റേ​റ്റ് എ​സ്റ്റേ​റ്റു​ക​ൾ​ക്ക് മു​ന്നി​ൽ ക​ണ്ണ​ട​യ്ക്കു​ക​യും, ത​ല​മു​റ​ക​ളാ​യി അ​തി​ർ​ത്തി​ക​ളി​ൽ ക​ഷ്‌​ട​പ്പെ​ടു​ന്ന സാ​ധാ​ര​ണ ക​ർ​ഷ​ക​ന്‍റെ ഒ​രു സെ​ന്‍റ് ഭൂ​മി​ക്കു​മേ​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന ഭ​ര​ണ​കൂ​ട ഇ​ര​ട്ട​ത്താ​പ്പാ​ണ് പ്ര​ശ്നം. ഒ​രു ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്ത ക​ർ​ഷ​ക​ന്‍റെ കു​ടി​ശി​ക എ​ഴു​തി​ത്ത​ള്ളാ​ൻ മ​ടി​ക്കു​ന്ന​വ​ർ കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് ന​ൽ​കു​ന്ന പ​രി​ഗ​ണ​ന ക​ർ​ഷ​ക​നോ​ടും കാ​ണി​ക്ക​ണം.

- ജോ​ർ​ജ് വ​ർ​ഗീ​സ്, തേ​യി​ല​ശേ​രി​ൽ
സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ

വ്യാപാരമേഖല തകർന്നു
കാ​ട്ടു​മൃ​ഗ​ങ്ങ​ളു​യ​ർ​ത്തു​ന്ന ഭീ​തി​യി​ൽ ക​ഴി​യു​ന്ന മ​ല​യോ​ര ക​ർ​ഷ​ക​നു​ണ്ടാ​യ സാ​ന്പ​ത്തി​കത്ത​ക​ർ​ച്ച വ്യാ​പാ​ര മേ​ഖ​ല​യെ​യും സാ​ര​മാ​യി ബാ​ധി​ച്ചു. വ​ന​മേ​ഖ​ല​യി​ലെ ഗ്രാ​മ​ങ്ങ​ളി​ലും ടൗ​ണു​ക​ളി​ലും വ്യാ​പാ​രം ത​ക​ർ​ച്ച​യി​ലാ​യി. വൈ​കു​ന്നേ​രം ആ​റു ക​ഴി​ഞ്ഞാ​ൽ വ​ന്യ​മൃ​ഗ പേ​ടി മൂലം ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങാ​ത്ത​തി​നാ​ൽ വി​പ​ണി നേ​ര​ത്തെ അ​ട​യ്ക്കേ​ണ്ടി വ​രു​ന്നു. മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ൽ ഉ​ള്ള​വ​ർ രാ​ത്രിയാ​യാ​ൽ ടൗ​ണു​ക​ളി​ൽ എ​ത്താ​ൻ മ​ടി​ക്കു​ക​യാ​ണ്. ഒ​രു കാ​ല​ത്ത് സ​ജീ​വ​മാ​യി​രു​ന്ന രാ​ത്രി​കാ​ല ക​ച്ച​വ​ട​വും ടൂ​റി​സം സാ​ധ്യ​ത​ക​ളും നി​ല​ച്ചു. ഗ്രാ​മീ​ണ സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ ത​ക​രു​മ്പോ​ൾ അ​ത് വ്യാ​പാ​രി​ക​ളെ​ക്കൂ​ടി​യാ​ണ് പ​ട്ടി​ണി​യി​ലാ​ക്കു​ന്ന​ത്. ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്ത​ര സാ​മ്പ​ത്തി​ക സ​ഹാ​യ​മെ​ത്തി​ച്ച് വി​പ​ണി​യെ ഉ​ത്തേ​ജി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം.

- ര​മേ​ശ് കു​മാ​ർ, വ്യാ​പാ​രി, കോ​ന്നി.

കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തെ​യും ബാ​ധി​ച്ചു
കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തെ​യും മാ​ന​സി​കാ​രോ​ഗ്യ​ത്തെ​യും വ​ന്യ​മൃ​ഗ​ഭീ​തി സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. പ്ലാ​പ്പ​ള്ളി, ളാ​ഹ, കു​ള​ത്തു​മ​ൺ, ക​ട്ട​ച്ചി​റ മേ​ഖ​ല​ക​ളി​ൽ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ക്ലാ​സ് ക​ഴി​ഞ്ഞു പോ​കു​ന്ന കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും ക​ടു​ത്ത ഭീ​ത​യി​ലാ​ണ്. വെ​ളി​ച്ച​മി​ല്ലാ​ത്ത വ​നാ​തി​ർ​ത്തി റോ​ഡു​ക​ളി​ലൂ​ടെ​യു​ള്ള യാ​ത്ര ഏ​തു നി​മി​ഷ​വും അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്താം. മൃ​ഗ​ശ​ല്യം കാ​ര​ണം പ​ല വീ​ട്ടി​ലെ കു​ട്ടി​ക​ൾ​ക്കും സ​ന്ധ്യ ക​ഴി​ഞ്ഞാ​ൽ ട്യൂ​ഷ​നു​ക​ൾ​ക്കോ മ​റ്റ് പ​ഠ​നാ​വ​ശ്യ​ങ്ങ​ൾ​ക്കോ പോ​കാ​ൻ ക​ഴി​യു​ന്നി​ല്ല. ഇ​ത് കു​ട്ടി​ക​ളു​ടെ പ​ഠ​ന നി​ല​വാ​ര​ത്തെ​യും ആ​ത്മ​വി​ശ്വാ​സ​ത്തെ​യും ബാ​ധി​ക്കു​ന്നു​ണ്ട്.

- ഫി​ലി​പ്പ് ജോ​ർ​ജ്,
കെ​പി​എ​സ്ടി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ്.

ജ​ന​ങ്ങ​ളു​ടെ മാ​ന​സി​കാ​രോ​ഗ്യം ത​ക​രു​ന്നു
ജ​ന​ങ്ങ​ളു​ടെ ശാ​രീ​രി​കാ​രോ​ഗ്യ​ത്തേ​ക്കാ​ൾ മാ​ന​സി​കാ​രോ​ഗ്യ​മാ​ണ് ഇ​വി​ടെ ത​ക​രു​ന്ന​ത്. രാ​പ​ക​ലി​ല്ലാ​തെ ഭ​യ​ന്നു ജീ​വി​ക്കു​ന്ന ഇ​വി​ടെ​യു​ള്ള​വ​ർ​ക്ക് ഉ​റ​ക്ക​മി​ല്ലാ​യ്മ, വി​ഷാ​ദ​രോ​ഗം, ക​ടു​ത്ത അ​സ്വ​സ്ഥ​ത​ക​ൾ എ​ന്നി​വ സ​ർ​വ​സാ​ധാ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ന്നു. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ രോ​ഗി​ക​ളു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്താ​ൻ വാ​ഹ​ന​ങ്ങ​ൾ പോ​ലും കി​ട്ടാ​ത്ത അ​വ​സ്ഥ​യു​ണ്ട്. വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക മാ​ന​സി​കാ​രോ​ഗ്യ കൗ​ൺ​സി​ലിം​ഗും വി​പു​ല​മാ​യ അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യ സം​വി​ധാ​ന​ങ്ങ​ളും വ​നം​വ​കു​പ്പും ആ​രോ​ഗ്യ​വ​കു​പ്പും ചേ​ർ​ന്ന് ഒ​രു​ക്കേ​ണ്ട​തു​ണ്ട്.

- ദി​നേ​ശ് ര​വീ​ന്ദ്ര​ൻ,
ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ.

 

Tags : Nattuvishesham Districtnews Deepikanews Fear Descending

Recent News

Corehub Up