ട്രാവലറും ടാങ്കർലോറിയും ഇടിച്ചുണ്ടായ അപകടം.
തീക്കോയി: ഈരാറ്റുപേട്ട വാഗമൺ റോഡിൽ ടാങ്കർ ലോറിയും ട്രാവലറും കൂട്ടിയിടിച്ച് അഞ്ചു പേർക്ക് പരിക്കേറ്റു. പാലക്കാട് ചെർപ്പുളശേരി സ്വദേശികളായ പുലക്കപ്പറമ്പിൽ ഹുസൈൻ (55), പലമ്പുഴ സുധീർ (50), കിഴക്കിട്ടിൽ രാവുണ്ണി (56), കുടൽപീടിയക്കൽ അയൂബ് (55), അരുവിത്തുറ മുക്കാലടിയിൽ ബേബി അഗസ്റ്റിൻ (70) എന്നിവർക്കാണ് പരിക്കേറ്റത്.
തീക്കോയി മാവടിയിൽ ഞായറാഴ്ച രാവിലെ പത്തിനാണ് അപകടമുണ്ടായത്. വാഗമണിലേക്കു പോയ ട്രാവലറിൽ ഇറക്കം ഇറങ്ങിവന്ന ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. ടാങ്കർ ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം. ഇടിയുടെ ആഘാതത്തിൽ പിന്നോട്ടുരുണ്ട ട്രാവലർ പിന്നാലെ വന്ന ഓട്ടോറിക്ഷയിലും ഇടിച്ചു.
Tags : NattuVishesham DistrictNews