അടൂർ: ജനറൽ ആശുപത്രിയിൽ ഇനി ഫോറൻസിക് സർജന്റെയും സേവനം ലഭ്യമാകും.
ഫോറൻസിക് മെഡിസിനിൽ എംഡി പഠനം പൂർത്തിയാക്കിയ ഡോ. കെ. അനുരാജിനെയാണ് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറായി നിയമിച്ചിരിക്കുന്നത്. കാഷ്വാലിറ്റി സേവനത്തോടൊപ്പം ഫോറൻസിക് സർജന്റെ സേവനവും ഡോ. അനുരാജിൽനിന്ന് ലഭ്യമാകും.
നിലവിൽ അടൂർ ജനറൽ ആശുപത്രിയിൽ ഫോറൻസിക് സർജന്റെ സേവനം ഉണ്ടായിരുന്നില്ല.
സംശയകരമായ മരണങ്ങളുമായി ബന്ധപ്പെട്ട മൃതദേഹങ്ങളുടെ പരിശോധനയ്ക്കായി കോന്നി മെഡിക്കൽ കോളജ്, പത്തനംതിട്ട ജനറൽ ആശുപത്രി, ചെങ്ങന്നൂർ ജനറൽ ആശുപത്രി എന്നിവിടങ്ങളിലെ ഫോറൻസിക് സർജന്മാരെയാണ് ആശ്രയിച്ചിരുന്നത്.
ഇതുമൂലം മൃതദേഹങ്ങളുമായി ബന്ധുക്കൾക്ക് ദീർഘദൂരം സഞ്ചരിക്കേണ്ട സാഹചര്യമുണ്ടായിരുന്നു.
പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി അടൂർ നഗരസഭാധ്യക്ഷ റീനാ ശാമുവേലിന്റെ നേതൃത്വത്തിൽ ഫോറൻസിക് സർജനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി കെ. മുരളീധരന് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫോറൻസിക് സേവനം കൂടി ലഭ്യമാകുന്ന തരത്തിൽ ഡോക്ടറെ നിയമിക്കാൻ ആരോഗ്യവകുപ്പ് ഉത്തരവായത്.
Tags : Nattuvishesham Districtnews Deepikanews Forensic surgeon's