x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ദ​ര്‍​ക്കാ​ടി​ല്‍ കാ​ട്ടാ​ന പ​രി​ഭ്രാ​ന്തി പ​ര​ത്തി


Published: July 1, 2026 06:24 AM IST | Updated: July 1, 2026 06:24 AM IST

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി അ​ന്ത​ര്‍ സം​സ്ഥാ​ന പാ​ത​യി​ലെ ബി​ദ​ര്‍​ക്കാ​ട് ടൗ​ണി​ല്‍ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന കാ​ട്ടാ​ന.

ഗൂ​ഡ​ല്ലൂ​ര്‍: നെ​ല്ലാ​ക്കോ​ട്ട പ​ഞ്ചാ​യ​ത്തി​ലെ ബി​ദ​ര്‍​ക്കാ​ട് ടൗ​ണി​ല്‍ കാ​ട്ടാ​ന ഇ​റ​ങ്ങി പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 6.20നാ​ണ് കാ​ട്ടു​കൊ​മ്പ​ന്‍ സ​മീ​പ​ത്തെ കാ​പ്പി​ത്തോ​ട്ട​ത്തി​ല്‍ നി​ന്ന് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​യ​ത്. ഗൂ​ഡ​ല്ലൂ​ര്‍-​സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യി​ലെ ബി​ദ​ര്‍​ക്കാ​ടി​ലാ​ണ് സം​ഭ​വം.

ആ​ന റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന സ​മ​യ​ത്ത് ബ​ത്തേ​രി ഭാ​ഗ​ത്ത് നി​ന്ന് നെ​ല്ലാ​ക്കോ​ട്ട ഭാ​ഗ​ത്തേ​ക്ക് കാ​ര്‍ ക​ട​ന്നു​പോ​കു​ന്നു​ണ്ടാ​യി​രു​ന്നു. ത​ല​നാ​രി​ഴ​യ്ക്കാ​ണ് കാ​ര്‍ യാ​ത്ര​ക്കാ​ര്‍ ര​ക്ഷ​പ്പെ​ട്ട​ത്. മ​ദ്‌​റ​സാ വി​ദ്യാ​ര്‍​ഥി​യും ര​ക്ഷി​താ​വും ര​ക്ഷ​പ്പെ​ട്ട​തും ത​ല​നാ​രി​ഴ​യ്ക്കാ​ണ്.

ആ​ന​യെ ക​ണ്ട് ടൗ​ണ്‍ പ​രി​സ​ര​ത്ത് ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ആ​ന​യു​ടെ സാ​ന്നി​ധ്യം മ​ന​സി​ലാ​ക്കി വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ പ്ര​ഭാ​ത സ​വാ​രി​ക്ക് ഇ​റ​ങ്ങി​യ​വ​രെ തി​രി​ച്ചു അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ലൂ​ടെ ന​ട​ന്നു നീ​ങ്ങി​യ ആ​ന പി​ന്നീ​ട് വ​ന​ത്തി​ലേ​ക്ക് പി​ന്തി​രി​യു​ക​യാ​യി​രു​ന്നു. ബി​ദ​ര്‍​ക്കാ​ട് മേ​ഖ​ല​യി​ല്‍ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്.

ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ബി​ദ​ര്‍​ക്കാ​ട് കൈ​വ​ട്ട​യി​ല്‍ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. കാ​ട്ടാ​ന​പ്പേ​ടി കാ​ര​ണം ജ​ന​ങ്ങ​ള്‍ നേ​രം ഇ​രു​ട്ടു​ന്ന​തി​ന് മു​മ്പ് ത​ന്നെ ഇ​പ്പോ​ള്‍ വീ​ട് അ​ണ​യു​ക​യാ​ണ്. വ​നം വ​കു​പ്പ് ഡ്രോ​ണ്‍ കാ​മ​റ ഉ​പ​യോ​ഗി​ച്ച് കാ​ട്ടാ​ന​ക​ളെ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up