മാര്‍ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തില്‍ കടപ്ലാമറ്റം സെന്റ് മേരീസ് ഫൊറോന പള്ളിയുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് വികാരി ഫാ. ജോസഫ് മുളഞ്
കടപ്ലാമറ്റം: മാര്‍ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തില്‍ കടപ്ലാമറ്റം സെന്റ് മേരീസ് ഫൊറോന പള്ളിയുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. വികാരി ഫാ. ജോസഫ് മുളഞ്ഞനാല് ഉദ്ഘാടനം ചെയ്തു.
എകെസിസി പ്രസിഡന്റ് സജീവ് കുത്തിവളച്ചേല്‍ അധ്യക്ഷത വഹിച്ചു. സഹ വികാരി ഫാ. ജോസഫ് തേവര്പമ്പില്, ഫ്രാന്‍സിസ് വെടിക്കുന്നേല്‍, എകെസിസി രൂപത ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം തുടങ്ങിയവര്‍ പങ്കെടുത്തു. മാര്‍ സ്ലീവാ മെഡിസിറ്റി കമ്യൂണിറ്റി മെഡിസിന് ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. കെലീറ്റ ജോര്‍ജ് പരിശോധനകള്‍ക്ക് നേതൃത്വം നല്കി.
Tags : NattuVishesham DistrictNews