x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫം​ഗ​സ് ബാ​ധ: വാ​ഴ​കൃ​ഷി വ്യാ​പ​ക​മാ​യി ന​ശി​ക്കു​ന്നു

വെബ് ഡെസ്ക്
Published: September 14, 2026 12:32 AM IST | Updated: September 14, 2026 12:32 AM IST

പ​നാ​മ വാ​ട്ടം ബാ​ധി​ച്ചു ന​ശി​ച്ച വാ​ഴ​കൃ​ഷി.

കോ​ട്ട​യം: ഫം​ഗ​സ് ബാ​ധി​ച്ചു വാ​ഴ​കൃ​ഷി വ്യാ​പ​ക​മാ​യി ന​ശി​ക്കു​ന്ന​തു ക​ര്‍​ഷ​ക​ര്‍​ക്ക് ഇ​രു​ട്ട​ടി​യാ​യി. നാ​ട്ടി​ല്‍ വ്യാ​പ​ക​മാ​യി കൃ​ഷി ചെ​യ്യു​ന്ന ഞാ​ലി​പ്പൂ​വ​ന്‍, പൂ​വ​ന്‍, ചെ​ങ്ക​ദ​ളി, റ​സ്താ​ളി തു​ട​ങ്ങി​യ വാ​ഴ​യി​ന​ങ്ങ​ളെ​യാ​ണ് ഫം​ഗ​സ് രോ​ഗം കൂ​ടു​ത​ലാ​യി ബാ​ധി​ക്കു​ന്ന​ത്. ഫ്യൂ​സേ​റി​യം വാ​ട്ടം അ​ഥ​വാ പ​നാ​മ വാ​ട്ടം എ​ന്ന പേ​രി​ലാ​ണ് ഫം​ഗ​സ് ബാ​ധ അ​റി​യ​പ്പെ​ടു​ന്ന​ത്. ഫ്യൂ​സേ​റി​യം ഓ​ക്‌​സി​സ്‌​പോ​റം ക്യൂ​ബെ​ന്‍​സ് എ​ന്ന ശാ​സ്ത്ര​നാ​മ​ത്തി​ല​റി​യ​പ്പെ​ടു​ന്ന മ​ണ്ണി​ല്‍ ജീ​വി​ക്കു​ന്ന ഒ​രു ത​രം പൂ​പ്പ​ലാ​ണ് വാ​ഴ​ക​ളി​ലെ രോ​ഗ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​ത്. എ​ന്നാ​ല്‍ ഏ​ത്ത​വാ​ഴ​യെ ഈ ​ഫം​ഗ​സ് ബാ​ധ കാ​ര്യ​മാ​യി ബാ​ധി​ക്കാ​റി​ല്ല. ഈ ​രോ​ഗം ബാ​ധി​ച്ചു വ​ലി​യ തോ​തി​ല്‍ നാ​ട്ടി​ലെ ഞാ​ലി​പ്പൂ​വ​ന്‍, പൂ​വ​ന്‍ വാ​ഴ​കൃ​ഷി ന​ശി​ച്ചു പോ​യി​രു​ന്നു.

ഫം​ഗ​സ് ബാ​ധി​ക്കു​ന്ന ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ത​ന്നെ രോ​ഗം തി​രി​ച്ച​റി​ഞ്ഞി​ല്ലെ​ങ്കി​ല്‍ തോ​ട്ടം ഒ​ന്നാ​കെ ന​ശി​പ്പി​ക്കാ​ന്‍ ശേ​ഷി​യു​ള്ള​താ​ണ് പ​നാ​മ വാ​ട്ടം. മ​ണ്ണി​ലു​ള്ള ഫം​ഗ​സ്, വേ​രു​ക​ളി​ലൂ​ടെ വാ​ഴ​യ്ക്കു​ള്ളി​ല്‍ പ്ര​വേ​ശി​ച്ച് ജ​ല​പ്ര​വാ​ഹം ത​ട​സ​പ്പെ​ടു​ത്തു​ന്ന​തോ​ടെ​യാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​കു​ന്ന​ത്. പ്രാ​യ​മാ​യ ഇ​ല​ക​ളു​ടെ അ​രി​കു​ക​ള്‍ ആ​ദ്യം മ​ഞ്ഞ​നി​റ​മാ​വു​ക​യും പി​ന്നീ​ട് ഈ ​മ​ഞ്ഞ​പ്പ് ഇ​ല​യു​ടെ മ​ധ്യ​ഭാ​ഗ​ത്തേ​ക്ക് പ​ട​രു​ക​യും ചെ​യ്യും. രോ​ഗ​ബാ​ധ​യേ​റ്റ ഇ​ല​ക​ള്‍ ഒ​ടി​ഞ്ഞു വാ​ഴ​ത്ത​ണ്ടി​നോ​ട് ചേ​ര്‍​ന്ന് താ​ഴേ​ക്ക് തൂ​ങ്ങി​ക്കി​ട​ക്കു​ന്ന​താ​ണു പ്ര​ധാ​ന ല​ക്ഷ​ണം. രോ​ഗം മൂ​ര്‍​ച്ഛി​ക്കു​ന്ന​തോ​ടെ മു​ക​ളി​ലെ ഇ​ല​ക​ളും ഇ​തേ അ​വ​സ്ഥ​യി​ലാ​യി വാ​ഴ വാ​ടി​ക്ക​രി​യും.

വാ​ഴ​യു​ടെ ഉ​ള്‍​ഭാ​ഗം പ​രി​ശോ​ധി​ച്ചാ​ലും രോ​ഗ​ബാ​ധ തി​രി​ച്ച​റി​യാം. ഫം​ഗ​സ് കോ​ശ​ങ്ങ​ള്‍ വാ​ഴ​യു​ടെ ജ​ല​വാ​ഹ​ക​ക്കു​ഴ​ലു​ക​ളി​ല്‍ നി​റ​ഞ്ഞ് അ​വ​യെ പൂ​ര്‍​ണ​മാ​യും അ​ട​ച്ചു​ക​ള​യു​ന്ന​തി​നാ​ലാ​ണ് നി​റം മാ​റ്റ​മു​ണ്ടാ​കു​ന്ന​ത്. ഇ​തോ​ടെ വേ​രു​ക​ളി​ല്‍ നി​ന്ന് വെ​ള്ള​വും ല​വ​ണ​ങ്ങ​ളും വാ​ഴ​യു​ടെ മു​ക​ളി​ലേ​ക്ക് എ​ത്തി​ല്ല. കു​ല​ച്ച വാ​ഴ​ക​ളെ​യാ​ണ് ഇ​ത് ബാ​ധി​ക്കു​ന്ന​തെ​ങ്കി​ല്‍ കാ​യ​ക​ള്‍ ശ​രി​യാ​യി മൂ​പ്പി​ലെ​ത്താ​തെ ന​ശി​ക്കും.
ഫ്യൂ​സേ​റി​യം പൂ​പ്പ​ലു​ക​ള്‍​ക്ക് മ​ണ്ണി​ല്‍ വ​ര്‍​ഷ​ങ്ങ​ളോ​ളം സു​ഷു​പ്താ​വ​സ്ഥ​യി​ല്‍ കി​ട​ക്കാ​ന്‍ ക​ഴി​യും. രോ​ഗ​ബാ​ധ​യു​ള്ള വാ​ഴ​ച്ചു​വ​ട്ടി​ല്‍ നി​ന്ന് ശേ​ഖ​രി​ക്കു​ന്ന ക​ന്നു​ക​ള്‍ പു​തി​യ തോ​ട്ട​ങ്ങ​ളി​ല്‍ ന​ടു​മ്പോ​ഴാ​ണ് രോ​ഗം പ​ട​രു​ന്ന​ത്. രോ​ഗ​ബാ​ധ​യു​ള്ള തോ​ട്ട​ത്തി​ലൂ​ടെ ഒ​ഴു​കു​ന്ന വെ​ള്ളം വ​ഴി​യോ കാ​ര്‍​ഷി​ക ആ​യു​ധ​ങ്ങ​ളി​ലൂ​ടെ​യോ ഫം​ഗ​സ് മ​റ്റു തോ​ട്ട​ങ്ങ​ളി​ലെ വാ​ഴ​ക​ളി​ലേ​ക്കും പ​ട​രും.

ഫം​ഗ​സി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍

‌വാ​ഴ​ക്ക​ന്നു​ക​ള്‍ ന​ടു​ന്ന​തി​ന് മു​മ്പാ​യി സൂ​ഡോ​മോ​നാ​സ് ലാ​യ​നി​യി​ല്‍ അ​ര മ​ണി​ക്കൂ​ര്‍ മു​ക്കി​വ​യ്ക്കു​ക, കു​ഴി​യി​ല്‍ വേ​പ്പി​ന്‍​പി​ണ്ണാ​ക്കും ട്രൈ​ക്കോ​ഡെ​ര്‍​മ സ​മ്പു​ഷ്ടീ​ക​രി​ച്ച ജൈ​വ​വ​ള​ങ്ങ​ളും ചേ​ര്‍​ക്കു​ക, രോ​ഗം ബാ​ധി​ച്ച വാ​ഴ​ക​ള്‍ ചു​വ​ടോ​ടെ പി​ഴു​ത് തോ​ട്ട​ത്തി​ന് പു​റ​ത്തെ​ത്തി​ച്ചു ക​ത്തി​ച്ചു​ക​ള​യ​ണം. തു​ട​ര്‍​ന്നു കു​ഴി​യി​ല്‍ കു​മ്മാ​യ​മി​ട്ട് മ​ണ്ണ് അ​ണു​വി​മു​ക്ത​മാ​ക്ക​ണം. തു​ട​ങ്ങി​യ​വ​യാ​ണ് ഫം​ഗ​സി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ ക​ര്‍​ഷ​ക​ര്‍ ചെ​യ്യു​ന്ന​ത്. നാ​ട്ടി​ലേ​ക്ക് പ​നാ​മ വാ​ട്ടം രോ​ഗ​ത്തി​ന്‍റെ ഫം​ഗ​സ് എ​ത്തു​ന്ന​ത് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​ക്കു​ന്ന വാ​ഴ​വി​ത്തു​ക​ളി​ലൂ​ടെ​യാ​ണ്.

Tags : NattuVishesham DistrictNews

Recent News

Corehub Up