x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ഡി​എ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് തു​ട​ക്ക​മാ​യി

വെബ് ഡെസ്ക്
Published: September 14, 2026 02:42 AM IST | Updated: September 14, 2026 02:42 AM IST

പ​ഴ​ശി​രാ​ജാ കോ​ള​ജി​ലെ ജി​ഡി​എ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഉ​ദ്ഘാ​ട​നച്ചടങ്ങ്

പു​ൽ​പ്പ​ള്ളി:​പ​ഴ​ശി​രാ​ജാ കോ​ള​ജി​ലെ ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ നൈ​പു​ണ്യ വി​ക​സ​ന​ത്തി​ന് ന​ട​ത്തു​ന്ന ജി​ഡി​എ​സ്(​ഗ്ലോ​ബ​ൽ ഡി​സ്ട്രി​ബ്യൂ​ഷ​ൻ സി​സ്റ്റം)​സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് തു​ട​ക്ക​മാ​യി.

ട്രാ​വ​ൽ, ടൂ​റി​സം, വ്യോ​മ​യാ​ന മേ​ഖ​ല​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്രാ​യോ​ഗി​ക പ​രി​ജ്ഞാ​ന​വും തൊ​ഴി​ൽ നൈ​പു​ണ്യ​വും വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഗ​ലീ​ലി​യോ ഗ്ലോ​ബ​ൽ ഡി​സ്ട്രി​ബ്യൂ​ഷ​ൻ സി​സ്റ്റം അ​ടി​സ്ഥാ​ന​മാ​ക്കി ര​ണ്ടാ​ഴ്ച​ത്തെ പ​രി​ശീ​ല​ന​മാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. എ​യ​ർ​ലൈ​ൻ റി​സ​ർ​വേ​ഷ​ൻ, ടി​ക്ക​റ്റിം​ഗ്, യാ​ത്രാ​വി​വ​ര​ങ്ങ​ളു​ടെ മാ​നേ​ജ്മെ​ന്‍റ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ൽ​കും.

ഡോ.​എം.​ആ​ർ. ദി​ലീ​പ് കോ​ഴ്സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗം മേ​ധാ​വി ഷെ​ൽ​ജി മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​സി.​പ്ര​ഫ. സ​നൂ​പ് കു​മാ​ർ, പി​ജി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​ദി​വ്യ ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം വി​ഭാ​ഗം അ​ധ്യാ​പ​ക​രാ​യ ടി.​പി. അ​നു, ജ​സ്ന ത​ങ്ക​ച്ച​ൻ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : GDS certificate course NattuVishasham DistrictNews

Recent News

Corehub Up