x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ൽ​ഫാ മ​രി​യ അ​ക്കാ​ദ​മി​യി​ൽ ജ​ർ​മ​ൻ കോ​ൺ​വൊ​ക്കേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു


Published: July 1, 2026 05:38 AM IST | Updated: July 1, 2026 05:38 AM IST

ആ​ൽ​ഫാ മ​രി​യ അ​ക്കാ​ദ​മി​യി​ൽ ജ​ർ​മ​ൻ ഭാ​ഷാ​പ​ഠ​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യു​ള്ള ജ​ർ​മ​ൻ കോ​ൺ​വൊ​ക്കേ​ഷ​ൻ ച​ട​ങ്ങും പു​തി​യ അ​ക്കാ​ദ​മി​ക് വ​ർ​ഷ​ത്തി​ന്‍റെ ഉ​

കു​ന്ന​മം​ഗ​ലം: കു​ന്ന​മം​ഗ​ല​ത്തെ ആ​ൽ​ഫാ മ​രി​യ അ​ക്കാ​ദ​മി​യി​ൽ ജ​ർ​മ​ൻ ഭാ​ഷാ​പ​ഠ​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യു​ള്ള ജ​ർ​മ​ൻ കോ​ൺ​വൊ​ക്കേ​ഷ​ൻ ച​ട​ങ്ങും പു​തി​യ അ​ക്കാ​ദ​മി​ക് വ​ർ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി.​വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രി​ശ്ര​മ​വും അ​ധ്യാ​പ​ക​രു​ടെ സ​മ​ർ​പ്പ​ണ​വും ര​ക്ഷി​താ​ക്ക​ളു​ടെ പി​ന്തു​ണ​യും അ​ക്കാ​ദ​മി​യു​ടെ വ​ള​ർ​ച്ച​യ്ക്ക് വ​ലി​യ ക​രു​ത്താ​യ​താ​യി ആ​ൽ​ഫാ മ​രി​യ അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് പു​ളി​ച്ച​മാ​ക്ക​ൽ പ​റ​ഞ്ഞു.

പു​തി​യ അ​ക്കാ​ദ​മി​ക് വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ പ​ഠ​നാ​വ​സ​ര​ങ്ങ​ളും പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും ഒ​രു​ക്കു​മെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ പി​ന്തു​ണ​യും അ​ക്കാ​ദ​മി ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ജ​ർ​മ​ൻ ഭാ​ഷാ​പ​ഠ​നം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഭാ​വി സാ​ധ്യ​ത​ക​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പു​തി​യ അ​ക്കാ​ദ​മി​ക് വ​ർ​ഷ​ത്തി​ന്‍റെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം താ​മ​ര​ശേ​രി ബി​ഷ​പ് മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ചാ​നാ​നി​യി​ല്‍ നി​ര്‍​വ​ഹി​ച്ചു.

തു​ട​ർ​ന്ന് ജ​ർ​മ​ൻ ഭാ​ഷാ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ര്‍​ഥി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ജ​ർ​മ​ൻ ഭാ​ഷാ​പ്രാ​വീ​ണ്യം വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​നും അ​ന്ത​ർ​ദേ​ശീ​യ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ​ക്കും പു​തി​യ വാ​താ​യ​ന​ങ്ങ​ൾ തു​റ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​ൽ​ഫാ മ​രി​യ ട്ര​സ്റ്റ് പ്ര​തി​നി​ധി മോ​ൺ. ഏ​ബ്ര​ഹാം വ​യ​ലി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.​വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ച​ട​ങ്ങ് സ​മാ​പി​ച്ചു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up