കളക്ടറേറ്റ് പടിക്കല്‍ വയനാട് ഗവ. മെഡിക്കല്‍ കോളജ് ആക്ഷന്‍ കമ്മിറ്റി ഉപവാസം മനുഷ്യാവകാശ പ്രവര്ത്തകന് അഡ്വ. പി. ചാത്തുക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു.
കല്‍പ്പറ്റ: വയനാട് ഗവ. മെഡിക്കല്‍ കോളജ് ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ളവര്‍ക്ക് എളുപ്പം എത്താവുന്നതും സൗജന്യമായി ലഭിക്കുന്നതുമായ മടക്കിമലയിലെ ഭൂമിയില്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പട്ട് സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രവുമായി (എസ്എച്ച്ആര്‍പിസി)ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ കമ്മിറ്റി കളക്ടറേറ്റ് പടിക്കല്‍ രാവിലെ 10 മുതല്‍ ഉച്ചവരെ ഉപവാസം സംഘടിപ്പിച്ചു.
മനുഷ്യാവകാശ പ്രവര്ത്തകന് അഡ്വ. പി. ചാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു. എസ്എച്ച്ആര്‍പിസി ജില്ലാ പ്രസിഡന്റ് കെ.എന്‍. പ്രേമലത അധ്യക്ഷത വഹിച്ചു.
ആക്ഷന്‍ കമ്മിറ്റി രക്ഷാധികാരി അഡ്വ. വി.പി. യെല്‍ദോ, പ്രസിഡന്റ് ഡോ. എം. ബാലകൃഷ്ണന്, വിവിധ സംഘടനാ പ്രതിനിധികളായ അഡ്വ. ജോസ് തണ്ണിക്കോട്, ശിവദാസ് വിനായക, ലൂസി കളപ്പുരയ്ക്കല്‍, വര്‍ഗീസ് വട്ടേക്കാട്ടില്‍, അഷ്റഫ് കുന്നത്ത്,
കെ.കെ. സുരേന്ദ്രന്, ശ്രീധരന് എരുമാട്, സാം പി. മാത്യു, കരുണാകരന് വടക്കനാട്, എ.സി. തോമസ്, ഇപ്റ്റന് വടക്കനാട്, കാദര്‍ മടക്കിമല, ശാന്തകുമാരി വിനായക, വസന്തകുമാരി പനമരം, മനു ഗോപാല്‍, രാജു ജോസഫ്, ദേവസ്യ വടക്കനാട്, രാജന് പുല്‍പ്പള്ളി, എസ്എച്ച്ആര്‍പിസി ജില്ലാ സെക്രട്ടറി കെ.വി. ഗോകുല്‍ദാസ് ട്രഷറര്‍ സി.എച്ച്. സജിത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മെഡിക്കല്‍ കോളജ് വിഷയത്തില്‍ ജില്ലാ കളക്ടറെ അടുത്ത ദിവസം നേരില്‍ക്കണ്ട് നിവേദനം നല്‍കുമെന്ന് എസ്എച്ച്ആര്‍പിസി, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
Tags : Local News Nattuvishesham Wayanad