തിരുവല്ല പുഷ്പഗിരി നഴ്സിംഗ് കോളജിലെ ബിരുദദാന ചടങ്ങിനോടനുബന്ധിച്ച യോഗത്തിൽ ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത തിരി കൊളുത്തുന്നു.
തിരുവല്ല: പുഷ്പഗിരി നഴ്സിംഗ് കോളജിലെ 13- ാമത് ബാച്ച് എംഎസ് സി നഴ്സിംഗ് വിദ്യാർഥികളുടെയും 20 -ാമത് ബാച്ച് ബിഎസ് സി നഴ്സിംഗ് വിദ്യാർഥികളുടെയും ബിരുദദാനച്ചടങ്ങ് കോളജ് ഓഡിറ്റോറിയത്തിൽ നടന്നു. ഡോ. ജി. ശ്രീകുമാർ മേനോൻ ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിൽ പുഷ്പഗിരി സിഇഒ ഫാ. ഡോ.ബിജു വർഗീസ് അധ്യക്ഷത വഹിച്ചു. ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി.
കോളഡ് ഡയറക്ടർ ഫാ. മാത്യു പുത്തൻപുരയിൽ, പ്രിൻസിപ്പൽ പ്രഫ. വിനീത ജേക്കബ്, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ മേരി, പ്രഫ. രഞ്ജിനിദേവി, പിടിഎ പ്രസിഡന്റ് സഞ്ജീവ് കുമാർ എന്നിവർ പ്രസംഗിച്ചു. മികച്ച വിജയം കൈവരിച്ച കുട്ടികളെ ചടങ്ങിൽ ആദരിച്ചു.
Tags : Local News Nattuvishesham Pathanamthitta