ഇടുക്കി പ്രസ് ക്ലബ് ഓണാഘോഷവും കുടുംബസംഗമവും വിമല പബ്ലിക് സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
തൊടുപുഴ: ഇടുക്കി പ്രസ് ക്ലബ്ബിന്റെ "ഒന്നിച്ചോണം 2കെ26'-ന്റെ ഭാഗമായി ഓണാഘോഷവും കുടുംബസംഗമവും വിമല പബ്ലിക് സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തി. ചീഫ് വിപ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിനോദ് കണ്ണോളി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫന്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ പ്രഫ. എം.ജെ. ജേക്കബ്, തൊടുപുഴ മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് പി.എ. സലിംകുട്ടി, മഹാറാണി വെഡ്ഡിംഗ് കളക്ഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ വി.എ. റിയാസ്, കാഡ്സ് പിസിഎല്‍ ചെയര്‍മാനും പ്രവാസിയുമായ ജീസ് വേലംകുന്നേല്‍, ബിഎംഎച്ച് ബിസിനസ് ഡെവലപ്മെന്റ് എജിഎം ഗോകുല്‍ നാരായണന്‍കുട്ടി, അക്ഷയ കേറ്ററിംഗ് മാനേജിംഗ് ഡയറക്ടര്‍ രാജന്, വിമല പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ എലൈസ് സിഎംസി, ഗോകുലം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ കെ.കെ. പുഷ്പാംഗദന്, കെടിജിഎ തൊടുപുഴ മേഖലാ പ്രസിഡന്റ് അനസ് പി. അസീസ്, മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. സലിം, കേരള കോണ്‍ഗ്രസ്-എം നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ, സിപിഎം തൊടുപുഴ ഈസ്റ്റ് ഏരിയാ സെക്രട്ടറി ലിനു ജോസ്, ലയണ്‍സ് ക്ലബ് റീജണൽ ചെയര്മാന് സി.സി. അനില്‍കുമാര്‍, ഇടുക്കി പ്രസ് ക്ലബ് സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍, ട്രഷറര്‍ ആല്വിന് തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
എംജി യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റ് മെംബറായി തെരഞ്ഞെടുക്കപ്പെട്ട അല്‍ അസ്ഹര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ കെ.എം. മിജാസ്, അക്ഷയ രാജന് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് പി.കെ. ലത്തീഫ്, ജോയിന്റ് സെക്രട്ടറി അഖില്‍ സഹായി, കമ്മിറ്റിയംഗങ്ങളായ വി.വി. നന്ദു, ഷിയാമി, അനീഷ് ടോം, എന്‍.വി. വൈശാഖ്, മുന്‍ പ്രസിഡന്റ് സോജന് സ്വരാജ് തുടങ്ങിയവര്‍ നേതൃത്വം നല്കി. വിവിധ മത്സരങ്ങളും ഓണസദ്യയും ആഘോഷത്തിന് മാറ്റുകൂട്ടി.