x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആപത്തിൽ സാ​ന്ത്വ​ന​മാ​യി സി​വി​ല്‍ ഡി​ഫ​ന്‍​സ്, ആ​പ​ത്‌മി​ത്ര അം​ഗ​ങ്ങ​ള്‍

വെബ് ഡെസ്ക്
Published: August 6, 2026 10:22 PM IST | Updated: August 6, 2026 10:22 PM IST

കു​ള​മാ​വി​ല്‍ വീ​ടി​നു പി​ന്നി​ൽ ഇ​ടി​ഞ്ഞുവീ​ണ മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന മൂ​ല​മ​റ്റം അ​ഗ്നി​ര​ക്ഷാസേ​ന​ അം​ഗ​ങ്ങ​ള്‍.

മൂ​ല​മ​റ്റം: ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന വീ​ടി​ന് സം​ര​ക്ഷ​ണ​മൊ​രു​ക്കി മൂ​ല​മ​റ്റം അ​ഗ്‌​നി​ര​ക്ഷാ സേ​ന​യി​ലെ സി​വി​ല്‍ ഡി​ഫ​ന്‍​സ്, ആ​പ​ത‌്മി​ത്ര അം​ഗ​ങ്ങ​ള്‍. കു​ള​മാ​വ് ആ​ന​ത്താ​ര​യി​ല്‍ ഏ​ലി​ക്കു​ട്ടി മ​ത്താ​യി(76)യു​ടെ ആ​സ്ബ​സ്‌​റ്റോ​സ് ഷീ​റ്റ് മേ​ഞ്ഞ വീ​ട് ചോ​ര്‍​ന്നൊ​ലി​ച്ച് ദു​രി​ത​ത്തി​ലാ​യ​പ്പോ​ഴാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ തു​ണ​യാ​യി ഇ​വ​ര്‍ എ​ത്തി​യ​ത്.

വി​ധ​വ​യാ​യ ഏ​ലി​ക്കു​ട്ടി കു​ള​മാ​വ് ടൗ​ണി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ സ്മി​ത സാ​മു​വ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സി​വി​ല്‍ ഡി​ഫ​ന്‍​സ്, ആ​പ​ത്‌മി​ത്ര അം​ഗ​ങ്ങ​ളാ​യ ആ​ര്‍.​ശി​വ​ദാ​സ്, കോ​മ​ളം ശി​വ​ദാ​സ്, എ​ന്‍.​ഡി.​അ​നീ​ഷ് കു​മാ​ര്‍, അ​മ​ല്‍ മാ​ത്യു, നാ​ട്ടു​കാ​രാ​യ അ​സ്മി​ന്‍ അ​നീ​ഷ്, ആ​ര്‍.​മ​നോ​ജ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് പ​ടു​തകൊണ്ട് വീ​ടി​ന്‍റെ മു​ക​ള്‍​ഭാ​ഗം മൂ​ടി ചോ​ര്‍​ച്ച പ​രി​ഹ​രി​ച്ചു.

മ​റ്റൊ​രു വീ​ട്ടി​ലെ തൊ​ഴു​ത്ത് ഇ​ടി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​പ്പോ​ഴും സ​ഹാ​യ​വു​മാ​യി ഇ​വ​ര്‍ എ​ത്തി. മ​ണ്ണ് മു​ഴു​വ​ന്‍ കോ​രി​മാ​റ്റു​ക​യും വീ​ണ്ടും മ​ണ്ണ് ഇ​ടി​യാ​തി​രി​ക്കാ​ന്‍ പ​ടു​തകൊണ്ട് മൂ​ടി താ​ത്കാ​ലി​ക​മാ​യി സു​ര​ക്ഷി​ത​മാ​ക്കി. ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ അ​ഗ്‌​നിര​ക്ഷാ സേ​ന​യെ സ​ഹാ​യി​ക്കാ​ന്‍ പ​രി​ശീ​ല​നം ല​ഭി​ച്ച പ്രാ​ദേ​ശി​ക സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രാ​ണ് സി​വി​ല്‍ ഡി​ഫ​ന്‍​സ്, ആ​പ​ത് മി​ത്ര അം​ഗ​ങ്ങ​ള്‍.

Tags : Nattuvishesham Local News Civil Defence Apathmitra

Recent News

Corehub Up