x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ പേ​രി​ലും ആ​ൾ​മാ​റാ​ട്ടം; ‌അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്

വെബ് ഡെസ്ക്
Published: September 17, 2026 11:37 PM IST | Updated: September 17, 2026 11:37 PM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ എ​ന്ന് സ്വ​യം വി​ശേ​ഷി​പ്പി​ച്ച് ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​ക​ൾ അ​ന്വേ​ഷ​ണ​ത്തി​നാ​യി സം​സ്ഥാ​ന ക്രൈം ​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്ന് സം​സ്ഥാ​ന പൊ​ലി​സ് മേ​ധാ​വി റാ​വ​ഡ ച​ന്ദ്ര​ശേ​ഖ​ർ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ജ​സ്റ്റീ​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സി​ന്‍റെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.


ആ​റ​ന്മു​ള, കോ​യി​പ്രം, എ​റ​ണാ​കു​ളം ഹി​ൽ​പാ​ല​സ് പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണ​മാ​ണ് സം​സ്ഥാ​ന ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​ത്. പ​ത്ത​നം​തി​ട്ട പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത സ​മാ​ന സ്വ​ഭാ​വ​മു​ള്ള 2419/2025 ന​മ്പ​ർ കേ​സി​ന്‍റെ അ​ന്വേ​ഷ​ണം കൂ​ടി ക്രൈം​ബ്രാ​ഞ്ചി​ന്‍റെ അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.

ഹ്യൂ​മ​ൻ റൈ​റ്റ്സ് കോ​ർ​പ്സ് ചെ​യ​ർ​മാ​ൻ ഷാ​ജി ജേ​ക്ക​ബ്, അ​യി​രൂ​ർ വെ​ള്ളി​യ​റ സ്വ​ദേ​ശി ലി​ത​ൻ മാ​ത്യു എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് പ​രാ​തി. ഹ്യൂ​മ​ൻ റൈ​റ്റ്സ് കോ​ർ​പ്സ് എ​ന്ന സം​ഘ​ട​ന​യെ ക​രി​മ്പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്താ​ൻ 2024 മേ​യ് ഒ​ന്പ​തി​ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടും ത​ട്ടി​പ്പ് തു​ട​രു​ക​യാ​ണെ​ന്ന് കു​മ്പ​ഴ​മു​റി സ്വ​ദേ​ശി കെ.​എ. താ​ജു​ദ്ദീ​ൻ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ പ​റ​ഞ്ഞു. തു​ട​ർ​ന്നാ​ണ് കേ​സു​ക​ൾ ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റാ​ൻ ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ച​ത്.

Tags : District News Nattuvishesham Human Rights Commission Crime Branch

Recent News

Corehub Up