x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​നി​ൽ ഇ​ന്നൊ​വേ​ഷ​ൻ ലാ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: July 13, 2026 03:01 AM IST | Updated: July 13, 2026 03:01 AM IST

ഇ​ന്നൊ​വേ​ഷ​ൻ ക്രി​യേ​റ്റീ​വ് ആ​ൻ​ഡ് ടെ​ക്നി​ക്ക​ൽ ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം

ഇ​രി​ങ്ങാ​ല​ക്കു​ട: ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​നി​ൽ കു​ട്ടി​ക​ളു​ടെ ശാ​സ്ത്ര​സാ​ങ്കേ​തി​ക ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും നൂ​ത​നാ​ശ​യ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ പ്രാ​പ്ത​രാ​ക്കു​ന്ന​തി​നും ഉ​ത​കു​ന്ന ഇ​ന്നൊ​വേ​ഷ​ൻ ക്രീ​യേ​റ്റീ​വ് ആ​ൻ​ഡ് ടെ​ക്നി​ക്ക​ൽ ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജ് ര​സ​ത​ന്ത്ര​വി​ഭാ​ഗം മു​ൻ മേ​ധാ​വി പ്ര​ഫ. ആ​ർ. ജ​യ​റാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ ടി.​എ. നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് ചെ​യ​ർ​മാ​ൻ സി. ​ന​ന്ദ​കു​മാ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ ടി.​പി. വി​വേ​കാ​ന​ന്ദ​ൻ, പ്രി​ൻ​സി​പ്പ​ൽ ബി​ജു ഗീ​വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി വി. ​രാ​ജ​ൻ, മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ്ര​ഫ. നാ​രാ​യ​ണ​ൻ​കു​ട്ടി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ സു​ജാ​ത രാ​മ​നാ​ഥ​ൻ, ഗി​രി​ജ മേ​നോ​ൻ, ര​സ​ത​ന്ത്ര​വി​ഭാ​ഗം മേ​ധാ​വി​യും സ്കൂ​ൾ ഇ​ന്നോ​വേ​ഷ​ൻ സെ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ സ​വി​ത മേ​നോ​ൻ, സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ന​വീ​ൻ, പി​ടി​എ അം​ഗം രാ​മ​നാ​ഥ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വി​വി​ധ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ ഒ​രു​ക്കി​യ ശാ​സ്ത്ര സാ​ങ്കേ​തി​ക​പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു. ലാ​ബി​ന്‍റെ സ​ജ്ജീ​ക​ര​ണ​ത്തി​നു സ​ഹ​ക​രി​ച്ച പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളാ​യ പ്ര​ണ​വ് ബി. ​മേ​നോ​നെ​യും അ​ഭി​ന​വി​നെ​യും ച​ട​ങ്ങി​ൽ അ​ഭി​ന​ന്ദി​ച്ചു. ശാ​സ്ത്ര​വി​ഭാ​ഗം അ​ധ്യാ​പ​ക​ർ പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു.

Tags : Innovation Lab Nattuvishesham District News

Recent News

Corehub Up