x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്‍റർ​സ്കൂ​ൾ ഫു​ട്ബോ​ൾ; ക്രൈ​സ്റ്റ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ന് കി​രീ​ടം

വെബ് ഡെസ്ക്
Published: September 13, 2026 11:03 PM IST | Updated: September 13, 2026 11:03 PM IST

പ​ള്ളി​ത്തോ​ട് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന പ്ര​ദ​ക്ഷി​ണം.

വ​ള​ഞ്ഞ​വ​ട്ടം: സ്റ്റെ​ല്ലാ മാ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ന​ട​ന്ന നാ​ലാ​മ​ത് ഡോ​ട്ടേ​ഴ്സ് ഓ​ഫ് മേ​രി സ​ന്യാ​സി​നീ സ​മൂ​ഹ സ്ഥാ​പ​ക​ൻ മോ​ൺ. ജോ​സ​ഫ് കു​ഴി​ഞ്ഞാ​ലി​ൽ മെ​മ്മോ​റി​യ​ൽ ഇ​ന്‍റർ​സ്കൂ​ൾ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റിൽ തി​രു​വ​ല്ല മു​ത്തൂ​ർ ക്രൈ​സ്റ്റ് സെ​ൻ​ട്ര​ൽ സ്കൂ​ൾ ജേ​താ​ക്ക​ളാ​യി.

എ​ട്ട് പ്ര​മു​ഖ സ്കൂ​ളു​ക​ൾ മാ​റ്റു​ര​ച്ച ടൂ​ർ​ണ​മെ​ന്‍റിലെ വാ​ശി​യേ​റി​യ ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ, എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് മാ​വേ​ലി​ക്ക​ര ഇ​ൻ​ഫന്‍റ് ജീ​സ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ക്രൈ​സ്റ്റ് സെ​ൻ​ട്ര​ൽ സ്കൂ​ൾ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ൾ റ​ണ്ണ​റ​പ്പാ​യി. ടൂ​ർ​ണ​മെ​ന്‍റ് പ​ത്ത​നം​തി​ട്ട ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി​യും കെ​എ​ഫ്എ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വു​മാ​യ ജോ​യ് പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ എ​ലൈ​സ് ഡി​എം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടൂ​ർ​ണ​മെ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​റും കാ​യി​ക അ​ധ്യാ​പ​ക​നു​മാ​യ അ​ഭി​ജി​ത്ത് അ​നി​ൽ, കാ​യി​ക അ​ധ്യാ​പ​ക​ൻ ആ​ന്‍റണി, അ​ധ്യാ​പി​ക മൂ​ർ​ഷി​ദ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ടൂ​ർ​ണ​മെ​ന്‍റിലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി മാ​വേ​ലി​ക്ക​ര ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ളി​ലെ അ​ർ​ജു​നെ​യും മി​ക​ച്ച ഗോ​ൾ​കീ​പ്പ​റാ​യി ഇ​തേ സ്കൂ​ളി​ലെ ആ​ദ​ർ​ശി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ എ​ലൈ​സ് ഡി​എം, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ജ​യി​ക​ൾ​ക്ക് എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും പു​ര​സ്കാ​ര​ങ്ങ​ളും സ​മ്മാ​നി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up