x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ൽ​ച്ചെ​ടി​ക​ളി​ൽ ത​ണ്ടു​തു​ര​പ്പ​ന്‍റെ ആ​ക്ര​മ​ണം


Published: May 8, 2026 10:40 PM IST | Updated: May 8, 2026 10:40 PM IST

വ​രേ​ണി​ക്ക​ൽ, ചെ​റു​കു​ന്നം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ 70 ഏ​ക്ക​റി​ലെ നെ​ൽ​ക്കൃ​ഷി ത​ണ്ടു​തു​ര​പ്പ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ക​രി​ഞ്ഞു​ണ​ങ്ങി ന​ശി​ച്ച​പ്പോ​ൾ.

ചാ​രും​മൂ​ട്: ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ളി​ൽ ക​ണ്ണീ​ർ​വീ​ഴ്ത്തി നെ​ൽ​ച്ചെ​ടി​ക​ളി​ൽ ത​ണ്ടു​തു​ര​പ്പ​ന്‍റെ ആ​ക്ര​മ​ണം വ്യാ​പ​ക​മാ​വു​ന്നു. തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ വ​രേ​ണി​ക്ക​ൽ, ചെ​റു​കു​ന്നം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ 70 ഏ​ക്ക​റി​ലെ​യും ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ അ​റ​നൂ​റ്റി​മം​ഗ​ലം ആ​ക്ക​പ്പ​ള്ളി പാ​ട​ശേ​ഖ​ര​ത്തി​ലെ പ​ത്തേ​ക്ക​റി​ലെ​യും നെ​ൽ​ക്കൃ​ഷി​യാ​ണ് ത​ണ്ടു​തു​ര​പ്പ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ക​രി​ഞ്ഞു​ണ​ങ്ങി​യ​ത്.

ഇ​തി​ന​കം 15 ല​ക്ഷം രൂ​പ കൃ​ഷി​ക്കാ​യി ചെ​ല​വ​ഴി​ച്ച​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു. 120 ദി​വ​സം​കൊ​ണ്ട് പാ​ക​മാ​കു​ന്ന ഉ​മ ഇ​ന​ത്തി​ലു​ള്ള നെ​ല്ലാ​ണ് ഇ​വി​ടെ കൃ​ഷി​ ചെ​യ്ത​ത്. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​റ്റു പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കൃ​ഷി​യി​റ​ക്കി 15 ദി​വ​സ​ത്തി​നു ശേ​ഷ​മാ​ണ് വ​രേ​ണി​ക്ക​ൽ, ചെ​റു​കു​ന്നം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കൃ​ഷി​യി​റ​ക്കി​യ​ത്. ആ​ദ്യം വി​ത​ച്ച​ശേ​ഷം പി​ന്നീ​ട് പ​റി​ച്ചു​ന​ടു​ക​യാ​യി​രു​ന്നു. സാ​ധാ​ര​ണ കാ​ലാ​വ​സ്ഥ​യി​ൽ ത​ണ്ടു​തു​ര​പ്പ​ൻ ഇ​ടു​ന്ന മു​ട്ട​ക​ൾ വി​രി​ഞ്ഞാ​ലും ന​ശി​ച്ചു​പോ​കാ​റാ​ണു പ​തി​വെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

എ​ന്നാ​ൽ, ഇ​ത്ത​വ​ണ അ​സാ​ധാ​ര​ണ​മാ​യ ചൂ​ട് കൃ​ഷി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. അ​മി​ത​മാ​യ ചൂ​ടി​ൽ മു​ട്ട​ക​ൾ ന​ശി​ച്ചു​പോ​കാ​തെ മു​ഴു​വ​ൻ വി​രി​ഞ്ഞ് പു​ഴു​ക്ക​ളാ​യി മാ​റി. നേ​രി​ട്ട് ത​ണ്ടി​ലേ​ക്കി​റ​ങ്ങി​യ ഇ​വ പാ​ക​മാ​കാ​ൻ ത​യാ​റെ​ടു​ത്ത ക​തി​രു​ക​ളി​ലെ പാ​ൽ കു​ടി​ച്ചു​വ​റ്റി​ച്ചു. ഇ​തോ​ടെ മു​ഴു​വ​ൻ ക​തി​രും മ​ങ്കാ​യി. നെ​ൽ​ച്ചെ​ടി​ക​ളു​ടെ ത​ണ്ടു​ൾ​പ്പെ​ടെ ക​രി​ഞ്ഞു​ണ​ങ്ങി​യ നി​ല​യി​ലാ​ണ്.​

വ​രേ​ണി​ക്ക​ൽ ശ്രീ​മം​ഗ​ല​ത്ത് എ​സ്.​ആ​ർ. ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 14 ക​ർ​ഷ​ക​രാ​ണ് വ​രേ​ണി​ക്ക​ൽ, ചെ​റു​കു​ന്നം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കൃ​ഷി​യി​റ​ക്കി​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി ഇ​വ​ർ ഈ ​മേ​ഖ​ല​യി​ൽ നെ​ൽ​ക്കൃ​ഷി ചെ​യ്യു​ന്നു​ണ്ട്.

ആ​വ​ശ്യ​ത്തി​നു വെ​ള്ളം ല​ഭി​ക്കാ​തെ​യും ചി​ല​പ്പോ​ൾ കാ​ലം​തെ​റ്റി​യെ​ത്തു​ന്ന വേ​ന​ൽ​മ​ഴ​യി​ലും കൃ​ഷി​ക്ക്‌ ഭാ​ഗി​ക നാ​ശ​മു​ണ്ടാ​കാ​റു​ണ്ടെ​ങ്കി​ലും ഇ​ത്ര​യും വ​ലി​യ തോ​തി​ൽ കൃ​ഷി​നാ​ശ​മു​ണ്ടാ​കു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. വി​വ​ര​മ​റി​ഞ്ഞ് മേ​ഖ​ല​യി​ലെ കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും.​ മ​ങ്കൊ​മ്പ് നെ​ല്ലു​ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

Tags : Invasion nattuvisheaham local news

Recent News

Corehub Up