x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാലടി സംസ്‌കൃത സര്‍വകലാശാല സമരം:നാല് എസ്എഫ്‌ഐ പ്രവര്‍ത്തര്‍ അറസ്റ്റില്‍


Published: August 17, 2026 07:15 AM IST | Updated: August 17, 2026 07:15 AM IST

കൊ​ച്ചി: കാ​ല​ടി സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ര്‍​ഥി പ്ര​തി​ഷേ​ധ​ത്തി​ല്‍ നാ​ല് എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍. പെ​രു​മ്പാ​വൂ​ര്‍ തു​രു​ത്തി പ​ള്ളി​ശേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി മെ​ബി​ന്‍ ജോ​സ്, കാ​ല​ടി സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല വി​ദ്യാ​ര്‍​ഥി​ക​ളാ​യ ബേ​സി​ല്‍ സ്‌​ക​റി​യ, വി​ജി​സ് ജോ​യ്, കാ​ല​ടി ശ്രീ​ശ​ങ്ക​ര കോ​ള​ജ് വി​ദ്യാ​ര്‍​ഥി യ​ദു​കൃ​ഷ്ണ വി​നീ​ഷ് എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ വൈ​കി​ട്ട് കാ​ല​ടി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സ​മ​രം ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ക്കുന്നില്ലെന്ന് ആരോപിച്ച് വൈ​സ് ചാ​ന്‍​സ​ല​റെ 13ന് ​വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​പ​രോ​ധി​ച്ചി​രു​ന്നു.ഉ​പ​രോ​ധ​സ​മ​ര​ത്തി​നി​ടെ പൊ​ലി​സി​ന്‍റെ ജോ​ലി ത​ട​സ​പ്പെ​ടു​ത്തി എ​ന്ന കു​റ്റം ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റ്. വൈ​സ് ചാ​ന്‍​സ​ല​ര്‍ സി​സ തോ​മ​സ് ന​ല്‍​കി​യ പ​രാ​തി​യും ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. ആ​കെ 65 പേ​രു​ടെ പേ​രി​ല്‍ കേ​സ​ടു​ത്തി​ട്ടു​ണ്ട്.

Tags : nattu vishesham activists arrested

Recent News

Corehub Up