നിലമ്പൂര്‍ ബഡ്സ് സ്കൂളില്‍ സംഘടിപ്പിച്ച കളിവണ്ടി പദ്ധതി നാടക പരിശീലകന് സജിന്‍ നിലമ്പൂര്‍ ഫ്ളാഗ് ഓഫ് ചെയ്യുന്നു.
നിലമ്പൂര്‍: കേള്‍വി പരിമിതരായ കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നിലമ്പൂര്‍ ബഡ്സ് സ്കൂള്‍ ഫോര്‍ ദി ഹിയറിംഗ് ഇംപയേര്‍ഡ് സംഘടിപ്പിക്കുന്ന കളിവണ്ടിക്ക് തുടക്കം. നാടക പരിശീലകനായ സജിന്‍ നിലമ്പൂര്‍ കളിവണ്ടി ഫ്ളാഗ് ഓഫ് ചെയ്ത് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ ലീഡര്‍ ഫാത്തിമ നസ്റീന അധ്യക്ഷത വഹിച്ചു.
കുട്ടികളുടെ മാനസിക-ശാരീരിക വികാസവും കലാപരമായ കഴിവുകളും ലക്ഷ്യമിട്ട് വിപുലമായ പരിപാടികളാണ് കളിവണ്ടി പദ്ധതിയിലൂടെ സ്കൂളില്‍ നടത്തുന്നത്. കുട്ടികളുടെ സര്‍ഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ മാസവും ക്ലാസ് അടിസ്ഥാനത്തില്‍ നടക്കുന്ന പ്രത്യേക വേദിയാണ് കളിവണ്ടി.
വിദ്യാര്‍ഥികളുടെ കലാപരമായ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനുള്ള ആര്‍ട്ട് സ്റ്റുഡിയോ സംവിധാനം, നാടകത്തിലൂടെ കുട്ടികളുടെ വ്യക്തിത്വ വികാസവും ആശയവിനിമയ ശേഷിയും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ആറ് മുതല്‍ 16 വയസ് വരെയുള്ള കേള്‍വി പരിമിതികളുള്ള കുട്ടികള്‍ക്ക് രണ്ട് മൊഡ്യൂളുകളിലായി മൊഴിയരങ്ങ് ഡ്രാമ തെറാപ്പി സെഷനുകള്‍ എന്നിവയാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്.
പ്രധാനധ്യാപിക എന്‍.സി. സുഹ്റ ബീവി, ഫൈന്‍ ആര്‍ട്സ് സെക്രട്ടറി ഫാത്തിമ ഹാനിയ, ആര്‍ട്സ് ക്ലബ് കണ്‍വീനറായ റോഫിന ബബിന്‍ , പിടിഎ പ്രസിഡന്റ് അനേഷ് വര്‍ഗീസ്, എംടിഎ പ്രസിഡന്റ്് വഫ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
Tags : Local News Nattuvishesham Malappuram