x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ല്ലാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ ഇ​ന്നു ​തു​റ​ക്കും

വെബ് ഡെസ്ക്
Published: September 13, 2026 11:19 PM IST | Updated: September 13, 2026 11:19 PM IST

ക​ല്ലാ​ർ അ​ണ​ക്കെ​ട്ട്

നെ​ടു​ങ്ക​ണ്ടം: അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ക​ല്ലാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ ഇ​ന്നു മു​ത​ൽ 24 വ​രെ നി​യ​ന്ത്രി​ത​മാ​യി തു​റ​ക്കും. ഇ​ടു​ക്കി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ അ​ണ​ക്കെ​ട്ടി​ലെ റേ​ഡി​യ​ൽ ഗേ​റ്റു​ക​ളു​ടെ വ​യ​ർ റോ​പ്പ് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നും അ​നു​ബ​ന്ധ ജോ​ലി​ക​ൾ​ക്കു​മാ​യാ​ണ് വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്ന​ത്.

ഇ​ന്നു രാ​വി​ലെ 11ന് ​ര​ണ്ട് ഷ​ട്ട​റു​ക​ൾ അ​ഞ്ച് സെ​ന്‍റി​മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തും. പ​ര​മാ​വ​ധി അ​ഞ്ച് ക്യു​മെ​ക്സ് നി​ര​ക്കി​ലാ​യി​രി​ക്കും വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ക. നി​ല​വി​ൽ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 819.9 മീ​റ്റ​റാ​ണ്.

വെ​ള്ളം തു​റ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി അ​ണ​ക്കെ​ട്ടി​ലെ സൈ​റ​ൺ മു​ഴ​ക്കും. സൈ​റ​ൺ മു​ഴ​ങ്ങു​ന്ന​തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ലെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. അ​ണ​ക്കെ​ട്ടി​ന്‍റെ താ​ഴ്‌​വാ​ര​ത്തും നീ​രൊ​ഴു​ക്കു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​റ​ങ്ങ​രു​തെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശ​മു​ണ്ട്. ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ചി​ന്നാ​ർ, ക​ല്ലാ​ർ പു​ഴ​ക​ളു​ടെ ഇ​രു​ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

അ​ടി​യ​ന്ത​ര മു​ന്ന​റി​യി​പ്പു​ക​ളും സു​ര​ക്ഷാക്ര​മീ​ക​ര​ണ​ങ്ങ​ളും ഉ​റ​പ്പാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റ​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​നേ​ശ​ൻ ചെ​റു​വാ​ട്ട് നി​ർ​ദേ​ശം ന​ൽ​കി.

Tags : Kallar Dam NattuVishasham DistrictNews

Recent News

Corehub Up