x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ തുടങ്ങി


Published: December 10, 2025 10:58 PM IST | Updated: December 10, 2025 10:58 PM IST

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പള്ളിയിൽ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ട്ട​പ്പ​ന: ദൈ​വ​ത്തി​ന്‍റെ സ​മ​യം ര​ക്ഷ​യു​ടെ സ​മ​യ​മാ​ണ്, ച​രി​ത്ര​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്രം സം​ഭ​വി​ച്ച ര​ക്ഷ​യു​ടെ സ​മ​യം. ആ ​സ​മ​യ​ത്തി​ന്‍റെ 2025 -ാം വ​ർ​ഷ​മാ​ണ് മ​ഹാ​ജു​ബി​ലി​യാ​യി ആ​ഘോ​ഷി​ക്കു​ന്ന​തെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ. ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫെ​റോ​ന ദേ​വാ​ല​യ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ "കൃ​പാ​ഭി​ഷേ​കം - 2025’ ഉദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 14 വ​രെ വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ രാ​ത്രി ഒ​ന്പതു​വ​രെ ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫൊറോ​ന പള്ളിയിലാണ് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്. ഫാ. ​ഡൊ​മി​നി​ക് വാ​ളന്മനാ​ലാ​ണ് ക​ണ്‍​വൻ​ഷ​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ മു​ഖ്യ​ക​ർ​മി​ക​ത്വ​ത്തി​ൽ ഫാ. ​മാ​ത്യു ക​ല്ല​റ​ക്ക​ൽ, ഫാ. ​ഡൊ​മി​നി​ക് കാ​ഞ്ഞി​ര​ത്തി​നാ​ൽ, ഫാ. ​ജോം പാ​റ​യ്ക്ക​ൽ, ഫാ. ജേ​ക്ക​ബ് ചാ​ത്ത​നാ​ട്ട് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രു​മാ​യി ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് രൂ​പ​താ​ധ്യക്ഷ​ൻ അ​ൾ​ത്താ​ര​യി​ൽ ബൈ​ബി​ൾ പ്ര​തി​ഷ്ഠി​ച്ചു തി​രി​തെ​ളി​ച്ചു ക​ണ്‍​വ​ൻ​ഷ​ൻ ഉദ്ഘാ​ട​നം ചെ​യ്തു.

തു​ട​ർ​ന്ന് ഫാ. ​ഡൊ​മി​നി​ക് വാ​ളന്മനാ​ൽ വ​ച​ന പ്ര​ഘോ​ഷ​ണ​വും ദി​വ്യകാ​രു​ണ്യ ആ​രാ​ധ​ന​യും വി​ടു​ത​ൽ ശു​ശ്രു​ഷ​യും ന​ട​ത്തി.

ക​ണ്‍​വ​ൻ​ഷ​ന്‍റെ ര​ണ്ടാം ദി​ന​മാ​യ ഇ​ന്നു ​വൈ​കു​ന്നേ​രം 4.30ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജോ​സ​ഫ് വെ​ള്ള​മ​റ്റം മു​ഖ്യ ക​ർ​മി​ക​നും ഫാ. ​ജേ​ക്ക​ബ് പീ​ടി​ക​യി​ൽ, ഫാ. ​ഫി​ലി​പ്പ് വ​ട്ട​യ​ത്തി​ൽ എ​ന്നി​വ​ർ സ​ഹ ക​ർ​മി​ക​രു​മാ​യി വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഏബ്ര​ഹാം പു​റ​യാ​റ്റ് മു​ഖ്യ കാ​ർ​മി​ക​നും ഫാ. ​സ​ഖ​റി​യാ​സ് കു​മ്മ​ണ്ണു​പ​റ​ന്പി​ൽ, ഫാ. ​ജോ​സ്മോ​ൻ കൊ​ച്ചു​പു​ത്ത​ൻ​പു​ര​ക്ക​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രു​മാ​യി വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.

നാ​ലാം​നാ​ൾ വൈ​കു​ന്നേ​രം 4.30ന് ​ക​ട്ട​പ്പ​ന ഫെ​റോ​ന വി​കാ​രി ഫാ. ​ജോ​സ് മം​ഗ​ല​ത്തി​ൽ മു​ഖ്യ ക​ർ​മി​ക​നും ഫാ. ​ആ​ന്‍റ​ണി പാ​ലാ​പു​ളി​ക്ക​ൽ, ഫാ. ​കു​ര്യാ​ക്കോ​സ് വ​ട​ക്കേ​ട​ത്ത് എ​ന്നി​വ​ർ സ​ഹ​ക​ർ​മി​ക​രു​മാ​യി വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.
ക​ണ്‍​വ​ൻ​ഷ​ൻ ദി​വ​സ​ങ്ങ​ളി​ൽ കു​ന്പ​സാ​ര​ത്തി​നും സ്പി​രി​ച്ച​ൽ ഷെ​യ​റിംഗി​നും പ്ര​ത്യേ​ക സൗ​ക​ര്യം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

Tags : Bible Convention nattuvisesham local newes

Recent News

Corehub Up