x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ​ത്തി​ക​പു​രം ടൗ​ണി​ൽ പൈ​പ്പ് പൊ​ട്ട​ൽ പ​തി​വ്; കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു

വെബ് ഡെസ്ക്
Published: November 25, 2026 06:17 AM IST | Updated: November 25, 2026 06:17 AM IST

കാ​ർ​ത്തി​ക​പു​രം ടൗ​ണി​ൽ പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന​നി​ല​യി​ൽ.

ആ​ല​ക്കോ​ട്: കാ​ർ​ത്തി​ക​പു​രം ടൗ​ണി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്ന​ത് പ​തി​വാ​കു​ന്നു. ത​ളി​പ്പ​റ​മ്പ്-​മ​ണ​ക്ക​ട​വ് ടി​സി​ബി റോ​ഡും കാ​ർ​ത്തി​ക​പു​രം-​ഉ​ദ​യ​ഗി​രി-​താ​ബോ​ർ മെ​ക്കാ​ഡം റോ​ഡും സം​ഗ​മി​ക്കു​ന്ന ടൗ​ണി​ലെ പ്ര​ധാ​ന റോ​ഡി​ലാ​ണ് തു​ട​ർ​ച്ച​യാ​യി പൈ​പ്പ് പൊ​ട്ടു​ന്ന​ത്. ഇ​തോ​ടെ റോ​ഡ് തോ​ടാ​യി മാ​റു​ക​യും വാ​ഹ​ന​യാ​ത്ര​യ്ക്ക് ത​ട​സ​മു​ണ്ടാ​കു​ക​യും ചെ​യ്യു​ന്നു.
ഒ​രു മാ​സ​ത്തി​നി​ടെ നാ​ലു ത​വ​ണ​യാ​ണ് പൈ​പ്പ് പൊ​ട്ടി ടൗ​ണി​ലൂ​ടെ കു​ടി​വെ​ള്ളം ഒ​ഴു​കി​യ​ത്. മു​ൻ മാ​സ​ങ്ങ​ളി​ലും സ​മാ​ന​മാ​യ സ്ഥി​തി​യാ​യി​രു​ന്നു. പൈ​പ്പ് പൊ​ട്ടി​യാ​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ജ​ല​വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കാ​ൻ ദി​വ​സ​ങ്ങ​ളെ​ടു​ക്കു​ന്ന​തോ​ടെ വ​ലി​യ അ​ള​വി​ൽ കു​ടി​വെ​ള്ള​മാ​ണ് പാ​ഴാ​കു​ന്ന​ത്.

വെ​ള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​കു​ന്ന​ത് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ആ​ളു​ക​ൾ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്കും ദു​രി​ത​മാ​കു​ന്നു​ണ്ട്. തി​ര​ക്കേ​റി​യ ടൗ​ണി​ൽ ഗ​താ​ഗ​ത​ത​ട​സ​ത്തി​നും ഇ​ത് കാ​ര​ണ​മാ​കു​ന്നു.

പ​തി​വാ​യു​ള്ള പൈ​പ്പ് പൊ​ട്ട​ലി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. നി​ര​വ​ധി ത​വ​ണ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ​ക്ക് പ്ര​തി​ഷേ​ധ​വു​മു​ണ്ട്.

Tags : Frequent Pipe Bursts in Karthikapuram Town Nattuvishesham DistrictNews

Recent News

Corehub Up