x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൂ​ക്കു​വേ​ലി ത​ക​ർ​ത്ത് വീ​ണ്ടും കാ​ട്ടാ​ന​ക്കൂ​ട്ടം; ച​ന്ദ​ന​ക്കാം​പാ​റ​യി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശം

വെബ് ഡെസ്ക്
Published: November 25, 2026 06:10 AM IST | Updated: November 25, 2026 06:10 AM IST

വ​നാ​തി​ർ​ത്തി​യി​ലെ സൗ​രോ​ർ​ജ തൂ​ക്കു​വേ​ലി ത​ക​ർ​ത്ത് ജ​ന​വാ​സ​മേ​ഖ​ല​യി​ലെ​ത്തി കൃ​ഷി നാ​ശ​മു​ണ്ടാ​ക്കി​യ കാ​ട്ടാ​ന​ക​ൾ.

പ​യ്യാ​വൂ​ർ: ക​ർ​ണാ​ട​ക വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന പ​യ്യാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ മ​തി​ലേ​രി ഭാ​ഗ​ത്ത് സൗ​രോ​ർ​ജ തൂ​ക്കു​വേ​ലി ത​ക​ർ​ത്ത് ജ​ന​വാ​സ​മേ​ഖ​ല​യി​ലെ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം പ്ര​ദേ​ശ​ത്തെ കൃ​ഷി​യി​ട​ങ്ങ​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. എ​ട്ടോ​ളം കാ​ട്ടാ​ന​ക​ൾ ചേ​ർ​ന്ന് തെ​ങ്ങ്, ക​മു​ക്, വാ​ഴ, ക​ശു​മാ​വ്, കു​രു​മു​ള​ക് തു​ട​ങ്ങി​യ കൃ​ഷി​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്.

നാ​ലു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 40 ല​ക്ഷ​വും ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ഞ്ചു ല​ക്ഷ​വും പ​യ്യാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 35 ല​ക്ഷ​വും ചേ​ർ​ത്ത് ആ​കെ 80 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് വ​നാ​തി​ർ​ത്തി​യി​ൽ കാ​ട്ടാ​ന​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ഫ​ല​പ്ര​ദ​മാ​യ സൗ​രോ​ർ​ജ തൂ​ക്കു​വേ​ലി സ്ഥാ​പി​ച്ചി​രു​ന്ന​ത്. ആ​ന​ക​ൾ ചേ​ർ​ന്ന് സ​മീ​പ​ത്തെ മ​ര​ങ്ങ​ൾ ത​ള്ളി​യി​ട്ട് ത​ക​ർ​ക്കു​ന്ന തൂ​ക്കു​വേ​ലി​യി​ൽ വൈ​ദ്യു​തി​ബ​ന്ധം നി​ല​ച്ച​പ്പോ​ൾ ഇ​തു​വ​ഴി ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ക​ട​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ഏ​താ​നും നാ​ളു​ക​ൾ​ക്ക് മു​മ്പ് ഇ​ങ്ങ​നെ കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തി​യ പ​ത്തോ​ളം കാ​ട്ടാ​ന​ക​ളെ വ​നം​വ​കു​പ്പി​ന്‍റെ ടാ​സ്ക് ഫോ​ഴ്സ് കാ​ട്ടി​ലേ​ക്ക് തു​ര​ത്തി​യ​തി​നെ തു​ട​ർ​ന്ന് ശ​ല്യം കു​റ​ഞ്ഞി​രു​ന്ന​താ​ണ്.

ആ​ന​ക​ൾ ത​ക​ർ​ത്ത വേ​ലി പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് പു​നഃ​സ്ഥാ​പി​ച്ചെ​ങ്കി​ലും ആ​ന​ക​ളെ ക​ർ​ണാ​ട​ക വ​ന​ത്തി​നു​ള്ളി​ലേ​ക്ക് ക​യ​റ്റി​വി​ടാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ത്തി​യ ഡ്രോ​ൺ പ​രി​ശോ​ധ​ന​യി​ൽ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ശ​ശി​പ്പാ​റ​യു​ടെ മു​ക​ൾ​ഭാ​ഗ​ത്ത് ആ​ന​ക​ളെ ക​ണ്ടെ​ത്തു​ക​യു​ണ്ടാ​യി. കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ൽ കു​ട്ടി​യാ​ന​യു​മു​ള്ള​തി​നാ​ൽ സു​ര​ക്ഷി​ത​മാ​യി അ​തി​ർ​ത്തി ക​ട​ത്തി​വി​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണി​പ്പോ​ൾ പ്ര​ത്യേ​ക ദൗ​ത്യ​സം​ഘം. ആ​ന​ക​ൾ വീ​ണ്ടും ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്ക് തി​രി​ച്ചി​റ​ങ്ങാ​തി​രി​ക്കാ​ൻ വ​നം​വ​കു​പ്പി​ന്‍റെ രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗും തു​ട​രു​ന്നു​ണ്ട്.

Tags : Widespread crop destruction in Chandanakappara Nattuvishesham DistrictNews

Recent News

Corehub Up