x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രി​മു​ള​യ്ക്ക​ൽ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പ​നം ഇ​ന്ന്

വെബ് ഡെസ്ക്
Published: September 5, 2026 11:18 PM IST | Updated: September 5, 2026 11:18 PM IST

ചാ​രും​മൂ​ട്: ക​രി​മു​ള​യ്ക്ക​ൽ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം ഇ​ന്നു ന​ട​ക്കും.
വൈ​കു​ന്നേ​രം നാ​ലി​ന് മാ​വേ​ലി​ക്ക​ര ഭ​ദ്ര​സ​നാ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​മാ​ത്യൂ​സ് മാ​ർ പോ​ളി​കാ​ർ​പ്പോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്കു സ്വീ​ക​ര​ണം ന​ൽ​കും.
തു​ട​ർ​ന്ന് ദി​വ്യ​ബ​ലി​ക്കു ശേ​ഷം ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ടൂ​റി​സം സാം​സ്കാ​രി​ക മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. ഡോ. ​മാ​ത്യൂ​സ്

മാ​ർ പോ​ളി​കാ​ർ​പ്പോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
എം.​എ​സ്. അ​രു​ൺ കു​മാ​ർ എം​എ​ൽ​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ശോ​ഭ​ന, ഫാ. ​തോ​മ​സ് ചെ​റു​പു​ഷ്പം, ഫാ. ​കോ​ശി മാ​ത്യു, ഫാ. ​ത​മ്പി​ക്കു​ട്ടി, ഫാ. ​സ്റ്റീ​ഫ​ൻ​ദാ​സ്, ഫാ. ​സാം മാ​ത്യു, ഫാ. ​വ​ർ​ഗീ​സ് കു​ന്ന​ത്തേ​ത്ത്, ഫാ. ​തോ​മ​സ് പ​ണി​ക്ക​ർ, ഫാ. ​ഉ​മ്മ​ൻ പ​ടി​പ്പു​ര​യ്ക്ക​ൽ, ഫാ. ​സാ​മു​വേ​ൽ പാ​യി​ക്കാ​ട്ടേ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ശോ​ശാ​മ്മ ബി​ജു, പ​ഞ്ചാ​യ​ത്തം​ഗം ര​മ്യ പ്ര​സാ​ദ്, തോ​മ​സ് പ​ണി​ക്ക​ർ, സു​രേ​ഷ് രാ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
നാ​ളെ വൈ​കു​ന്നേ​രം സ​മൂ​ഹ​ബ​ലി​ക്കു ശേ​ഷം ഭ​ക്തി​നി​ർ​ഭ​ര​മാ​യ റാ​സ ന​ട​ക്കും. എ​ട്ടി​ന് ദി​വ്യ​ബ​ലി​ക്ക് ഫാ. ​കു​ര്യാ​ക്കോ​സ് തി​രു​വാ​ലി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up