x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാ​ർ​ഹി​ക അ​തി​ക്ര​മ​ങ്ങ​ൾ തു​റ​ന്നു​പ​റ​യാ​ം; വേ​ദി​യൊ​രു​ക്കി പൊ​ലി​സ്

വെബ് ഡെസ്ക്
Published: November 25, 2026 05:37 AM IST | Updated: November 25, 2026 05:37 AM IST

ഗാ​ർ​ഹി​ക പീ​ഡ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സോ​ഷ്യ​ൽ പൊ​ലി​സിം​ഗ് ഡി​വി​ഷ​നും കാ​സ​ർ​ഗോ​ഡ് വ​നി​താ പൊ​ലി​സ് സ്റ്റേ​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി പി. ​നി

കാ​സ​ർ​ഗോ​ഡ്: വീ​ടു​ക​ൾ​ക്കു​ള്ളി​ൽ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന പീ​ഡ​ന​ങ്ങ​ളും മ​റ്റു ഗാ​ർ​ഹി​ക അ​തി​ക്ര​മ​ങ്ങ​ളും തു​റ​ന്നു​പ​റ​യാ​നു​ള്ള വേ​ദി​യൊ​രു​ക്കി പൊ​ലി​സ്. സോ​ഷ്യ​ൽ പൊ​ലി​സിം​ഗ് ഡി​വി​ഷ​നും കാ​സ​ർ​ഗോ​ഡ് വ​നി​താ പൊ​ലി​സ് സ്റ്റേ​ഷ​നും സം​യു​ക്ത​മാ​യാ​ണ് ന​ഗ​ര​സ​ഭാ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി പി. ​നി​ധി​ൻ രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ കെ.​എം. ഹ​നീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​എ​സ്‌​പി അ​ച്യു​ത് അ​ശോ​ക്, നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്‌​പി ഡോ. ​വി. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വ​നി​താ ശി​ശു വി​ക​സ​ന, വ​നി​താ സം​ര​ക്ഷ​ണ, ശി​ശു സം​ര​ക്ഷ​ണ വ​കു​പ്പു​ക​ളി​ലെ​യും ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി, പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​രും കു​ടും​ബ​ശ്രീ, സ്നേ​ഹി​ത പ്ര​തി​നി​ധി​ക​ളും പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു.

നി​ര​വ​ധി സ്ത്രീ​ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത് ത​ങ്ങ​ളു​ടെ വ്യ​ക്ത​പ​ര​വും ഗാ​ർ​ഹി​ക​വു​മാ​യ പ്ര​ശ്ന​ങ്ങ​ളും പ​രാ​തി​ക​ളും അ​വ​ത​രി​പ്പി​ച്ചു.

പ​രാ​തി​ക​ൾ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രും വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും നേ​രി​ട്ട് കേ​ൾ​ക്കു​ക​യും ആ​വ​ശ്യ​മാ​യ പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു.

Tags : Domestic Violence Nattuvishesham DistrictNews

Recent News

Corehub Up