x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​മ​റ​ക​ൾ കാ​ടു​മൂ​ടി; ചെ​ങ്ക​ള​യി​ൽ മാ​ലി​ന്യം ത​ള്ള​ലി​ന് അ​റു​തി​യി​ല്ല

വെബ് ഡെസ്ക്
Published: November 25, 2026 05:31 AM IST | Updated: November 25, 2026 05:31 AM IST

ചെ​ർ​ക്ക​ള​യി​ലെ പാ​ത​യോ​ര​ത്ത് മാ​ലി​ന്യം ത​ള്ളു​ന്ന​തു ത​ട​യാ​ൻ പ​ഞ്ചാ​യ​ത്ത് സ്ഥാ​പി​ച്ച കാ​മ​റ​ക​ളും തൂ​ണു​ക​ളും കാ​ടു​മൂ​ടി​യ നി​ല​യി​ൽ.

ചെ​ർ​ക്ക​ള: പാ​ത​യോ​ര​ത്ത് മാ​ലി​ന്യം ത​ള്ളു​ന്ന​ത് ത​ട​യാ​ൻ ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച കാ​മ​റ​ക​ളി​ൽ കാ​ടും പ​ട​ർ​പ്പു​ക​ളും വ​ന്നു​മൂ​ടി.
പാ​ത​യോ​ര​ങ്ങ​ൾ കാ​ടു​മൂ​ടു​ക​യും കാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​വു​ക​യും ചെ​യ്ത​തോ​ടെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ർ മാ​ലി​ന്യ​ക്കെ​ട്ടു​ക​ൾ ത​ള്ളു​ന്ന​തും പ​തി​വാ​യി.

25 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വി​ലാ​ണ് ര​ണ്ടു വ​ർ​ഷം മു​മ്പ് പാ​ത​യോ​ര​ങ്ങ​ളി​ലെ 12 ഇ​ട​ങ്ങ​ളി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. ആ​ദ്യ​കാ​ല​ത്ത് മാ​ലി​ന്യം ത​ള്ളാ​നെ​ത്തു​ന്ന​വ​രെ കാ​മ​റ​യി​ൽ കു​ടു​ക്കി പി​ഴ​യീ​ടാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ് കാ​മ​റ​ക​ൾ ഓ​രോ​ന്നാ​യി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​ത്. മ​ഴ​ക്കാ​ലം വ​ന്ന​പ്പോ​ൾ പ​രി​സ​ര​മാ​കെ കാ​ടു​മൂ​ടു​ക​യും ചെ​യ്തു. ചെ​ർ​ക്ക​ള ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു സ്ഥാ​പി​ച്ച നാ​ല് കാ​മ​റ​ക​ളും പ്ര​വ​ർ​ത്തി​ക്കാ​താ​യ​തോ​ടെ ഇ​വി​ടം വീ​ണ്ടും പ​ഴ​യ​പ​ടി മാ​ലി​ന്യ​നി​ക്ഷേ​പ​കേ​ന്ദ്ര​മാ​യി മാ​റി. കാ​ട്ടു​വ​ള്ളി​ക​ൾ നീ​ക്കി പ​രി​സ​രം വൃ​ത്തി​യാ​ക്കു​ക​യും കാ​മ​റ​ക​ൾ അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തി വീ​ണ്ടും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ക​യും ചെ​യ്യാ​ൻ പ​ഞ്ചാ​യ​ത്ത് മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Cameras Overgrown with Vegetation Nattuvishesham DistrictNews

Recent News

Corehub Up