x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​സി​സി​പി​എ​ൽ ചെ​യ​ർ​മാ​ൻ ടി.​വി. രാ​ജേ​ഷി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി


Published: May 9, 2026 02:06 AM IST | Updated: May 9, 2026 02:06 AM IST

സ്ഥാ​ന​മൊ​ഴി​യു​ന്ന കെ​സി​സി​പി​എ​ൽ ചെ​യ​ർ​മാ​ൻ ടി.​വി. രാ​ജേ​ഷി​ന് മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ ഡോ. ​ആ​ന​ക്കൈ ബാ​ല​കൃ​ഷ്ണ​ൻ ഉ​പ​ഹാ​രം ന​ൽ​കു​ന്നു.

പാ​പ്പി​നി​ശേ​രി: പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കെ​സി​സി​പി​എ​ൽ ചെ​യ​ർ​മാ​ൻ സ്ഥാ​നം രാ​ജി​വ​ച്ചൊ​ഴി​യു​ന്ന ടി.​വി. രാ​ജേ​ഷി​ന് ക​ന്പ​നി മാ​നേ​ജ്മെ​ന്‍റും ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ടി.​വി. രാ​ജേ​ഷി​നു​ള്ള ഉ​പ​ഹാ​രം മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ ഡോ. ​ആ​ന​ക്കൈ ബാ​ല​കൃ​ഷ്ണ​ൻ ന​ൽ​കി.

ക​ഴി​ഞ്ഞ നാ​ല​ര​വ​ർ​ഷ​ക്കാ​ലം ചെ​യ​ർ​മാ​ൻ എ​ന്ന നി​ല​യി​ൽ ക​ന്പ​നി​യു​ടെ പു​രോ​ഗ​തി​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച ടി.​വി. രാ​ജേ​ഷി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ യോ​ഗം അ​ഭി​ന​ന്ദി​ച്ചു.

ഇ​ക്കാ​ല​യ​ള​വി​ൽ വൈ​വി​ധ്യ​വ​ത്ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ന്പ​നി​യി​ൽ 5.7 കോ​ടി രൂ​പ ചെ​ല​വി​ൽ നാ​ളി​കേ​ര സം​സ്ക​ര​ണ യൂ​ണി​റ്റും 1.95 കോ​ടി രൂ​പ ചെ​ല​വി​ൽ ആ​ന്‍റി​സെ​പ്റ്റി​ക്സ് ആ​ൻ​ഡ് ഡി​സി​ൻ​ഫെ​ക്‌​ട​ന്‍റ് മാ​നു​ഫാ​ക്ച​റിം​ഗ് യൂ​ണി​റ്റും മൂ​ന്നു പു​തി​യ പെ​ട്രോ​ൾ പ​ന്പ് യൂ​ണി​റ്റു​ക​ളും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

വ​ർ​ഷ​ങ്ങ​ളാ​യി മു​ട​ങ്ങി​ക്കി​ട​ന്നി​രു​ന്ന ക​ന്പ​നി തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​ന്പ​ള പ​രി​ഷ്ക​ര​ണം മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കി. ക​ന്പ​നി​യി​ലെ സ​ർ​ക്കാ​ർ ഓ​ഹ​രി മൂ​ല​ധ​ന നി​ക്ഷേ​പം 1.32 കോ​ടി രൂ​പ​യി​ൽ നി​ന്നും 29. 39 കോ​ടി രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 28 കോ​ടി വാ​യ്പ ഓ​ഹ​രി​യാ​യി മാ​റ്റി സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ നാ​ലു സാ​ന്പ​ത്തി​ക വ​ർ​ഷം പ്ര​വ​ർ​ത്ത​ന ലാ​ഭ​വും ര​ണ്ടു സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ അ​റ്റാ​ദാ​യ​വും കൈ​വ​രി​ക്കാ​ൻ ക​ന്പ​നി​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

യോ​ഗ​ത്തി​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ ഡോ. ​ആ​ന​ക്കൈ ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ വി.​വി. ശ​ശീ​ന്ദ്ര​ൻ, വി.​കെ. രാ​ജീ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : KCCPL Chairman nattuvisheaham local news

Recent News

Corehub Up