പയസ് ജോസഫ് തെരുവത്ത്.
കാള്സ്റൂയെ: ജര്‍മനിയിലെ കത്തോലിക്കാ അതിരൂപതയായ ഫ്രൈബുര്‍ഗില്‍ അല്മായ തിയോളജിയന്‍ പദവിയിലേക്ക് കൊല്ലം പടപ്പക്കര സ്വദേശി പയസ് ജോസഫ് തെരുവത്ത് നിയമിതനായി.
ജര്‍മന്‍ കത്തോലിക്കാ സഭയില്‍ ഈ ഉന്നത അജപാലന-ഭരണ ചുമതലയിലെത്തുന്ന ആദ്യ മലയാളിയാണ് ഇദ്ദേഹം അതിരൂപതയില്‍ ഈ വര്‍ഷം ഈ പദവി സ്വീകരിക്കുന്ന എട്ടുപേരില്‍ ജര്‍മന്‍ സ്വദേശിയല്ലാത്ത ഏക വ്യക്തിയും പയസാണ്.
ഇടവകകളുടെ ഏകോപനം, വിശ്വാസ പരിശീലനം, വചനപ്രഘോഷണം, കൗണ്‍സിലിംഗ്, രോഗീസന്ദര്‍ശനം തുടങ്ങിയ സുപ്രധാന ചുമതലകള്‍ പയസ് നിര്‍വഹിക്കും.
കേരള സര്‍വകലാശാലയില്‍ നിന്ന് തത്ത്വശാസ്ത്രത്തില്‍ ബിരുദവും റോമിലെ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള പയസ്, ജര്‍മനിയിലെ വ്യൂര്‍സ്ബുര്‍ഗ് സര്‍വകലാശാലയില്‍ നിന്ന് മതപഠനത്തില്‍ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. 2012 മുതലാണ് ഇദ്ദേഹം ജര്‍മനിയില്‍ സ്ഥിരതാമസമാക്കിയത്.
ഭാര്യ സബി ക്രിസ്റ്റല്‍; മക്കള്‍: തെരേസ്, ഫ്രാന്‍സിസ്കോ, ബാര്‍ബര. പരേതരായ പടപ്പക്കര തെരുവത്ത് ജോസഫ്-ബാര്‍ബര ദമ്പതികളുടെ പത്തു മക്കളില്‍ ഇളയവനായ പയസിന്റെ നാല് സഹോദരങ്ങളും ദൈവിക ശുശ്രൂഷയിലാണ്. ഫാ. പ്രസാദ് തെരുവത്ത് ഒസിഡി, സിസ്റ്റര്‍ വിജയ എംഎസ്എസ്ടി, സിസ്റ്റര്‍ വിജി എംഎസ്എസ്ടി,സി.വിന്‍സി എംഎസ്എസ്ടി. ഭാര്യ: സബി ക്രിസ്റ്റല്‍; മക്കള്‍: തെരേസ്, ഫ്രാന്‍സിസ്കോ, ബാര്‍ബര.
Tags : Local News Nattuvishesham Kollam