Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : all

Kottayam

സി​​എ​​സ്‌​​ഐ മ​​ധ്യ​​കേ​​ര​​ള മ​​ഹാ​​യി​​ട​​വ​​ക റ​​വ. സ​​ജി കെ. ​​സാം വൈ​​ദിക സെ​​ക്ര​​ട്ട​​റി, റോ​​യ് കു​​ര്യ​​ന്‍ അ​​ല്്മാ​​യ​ സെ​​ക്ര​​ട്ട​​റി​

കോ​​ട്ട​​യം: സി​​എ​​സ്‌​​ഐ മ​​ധ്യ​​കേ​​ര​​ള മ​​ഹാ​​യി​​ട​​വ​​ക വൈ​​ദി​​ക സെ​​ക്ര​​ട്ട​​റി​​യാ​​യി റ​​വ. സ​​ജി കെ. ​​സാ​​മി​​നെ​​യും അല്മായ​ സെ​​ക്ര​​ട്ട​​റി​​യാ​​യി റോ​​യ് കു​​ര്യ​​ന്‍ ക​​ല്ലു​​മ​​ല​​യെയും തെ​​ര​​ഞ്ഞെ​​ടു​​ത്തു.

ട്ര​​ഷ​​റ​​റാ​​യി ഫാ. ​​അ​​നൂ​​പ് ജോ​​ര്‍​ജ് ജോ​​സ​​ഫും ര​​ജി​​സ്ട്രാ​​റാ​​യി ഷീ​​ബ ത​​ര​​ക​​നും വീ​​ണ്ടും തെ​​ര​​ഞ്ഞെ​​ടു​​ക്ക പ്പെട്ടു. മ​​ഹാ​​യി​​ട​​വ​​ക​​യു​​ടെ 41 കോ​​ടി​​രൂ​​പ വ​​ര​​വും 40 കോ​​ടി രൂ​​പ ചെ​​ല​​വും പ്ര​​തീ​​ക്ഷി​​ക്കു​​ന്ന വാ​​ര്‍​ഷി​​ക ബ​​ജ​​റ്റ് ട്ര​​ഷ​​റ​​ര്‍ റ​​വ. ജി​​ജി ജോ​​ണ്‍ ജേ​​ക്ക​​ബ് അ​​വ​​ത​​രി​​പ്പി​​ച്ചു.

76-ാമ​​ത് വാ​​ര്‍​ഷി​​ക കൗ​​ണ്‍​സി​​ലി​​ലാ​​ണ് അ​​ടു​​ത്ത മൂ​​ന്ന് വ​​ര്‍​ഷ​​ത്തേ​​ക്കു​​ള്ള ഭാ​​ര​​വാ​​ഹി​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. ബി​​ഷ​​പ് ഡോ. ​​മ​​ല​​യി​​ല്‍ സാ​​ബു കോ​​ശി ചെ​​റി​​യാ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. റ​​വ. സ​​ജി കെ. ​​സാം മൂ​​ലേ​​ടം സെ​​ന്‍റ് പോ​​ള്‍​സ് പ​​ള്ളി വി​​കാ​​രി​​യാ​​ണ്. റോ​​യ് കു​​ര്യ​​ന്‍, മാ​​വേ​​ലി​​ക്ക​​ര ഗ​​വ. ടി​​ടി​​ഐ മു​​ന്‍ പ്രി​​ന്‍​സി​​പ്പ​​ലാ​​ണ്.

District News

ദ​​ർ​​ശ​​ന അ​​ഖി​​ല കേ​​ര​​ള പ്ര​​ഫ​​ഷ​​ണ​​ൽ നാ​​ട​​ക​​മ​​ത്സ​​ര​​ത്തി​​നു തു​​ട​​ക്കം

കോ​​ട്ട​​യം: ദ​​ർ​​ശ​​ന സാം​​സ്‌​​കാ​​രി​​ക കേ​​ന്ദ്ര​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന 16-ാമ​​ത് ദ​​ർ​​ശ​​ന അ​​ഖി​​ല കേ​​ര​​ള പ്ര​​ഫ​​ഷ​​ണ​​ൽ നാ​​ട​​ക​​മ​​ത്സ​​ര​​ത്തി​​ന് തു​​ട​​ക്കം.

സ്പീ​​ക്ക​​ർ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ ഉ​​ദ്‌​​ഘാ​​ട​​നം ചെ​​യ്തു. ക​​ല​​യെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​ന് എ​​ല്ലാ പി​​ന്തു​​ണ​​യും ന​​ൽ​​കു​​മെ​​ന്ന് സ്‌​​പീ​​ക്ക​​ർ പ​​റ​​ഞ്ഞു. പ്ര​​ശ​​സ്ത നാ​​ട​​ക ച​​ല​​ച്ചി​​ത്ര ന​​ട​​ൻ പ്ര​​മോ​​ദ് വെ​​ളി​​യ​​നാ​​ട് മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രു​​ന്നു. ദ​​ർ​​ശ​​ന സാം​​സ്‌​​കാ​​രി​​ക കേ​​ന്ദ്രം ഡ​​യ​​റ​​ക്ട​​ർ ഫാ.​ ​ഡോ. തോ​​മ​​സ് പു​​തു​​ശേ​​രി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച സ​​മ്മേ​​ള​​ന​​ത്തി​​ൽ ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​പേ​​ഴ്സ​​ൺ എം.​​പി. സ​​ന്തോ​​ഷ് കു​​മാ​​ർ സാം​​സ്‌​​കാ​​രി​​ക പ​​രി​​പാ​​ടി​​ക​​ൾ ഉ​​ദ്‌​​ഘാ​​ട​​നം ചെ​​യ്തു. ആ​​ർ​​ട്ടി​​സ്റ്റ് സു​​ജാ​​ത​​ൻ, പി.​​കെ. ആ​​ന​​ന്ദ​​ക്കു​​ട്ട​​ൻ , വി.​​ബി. ബി​​നു, ജ​​യിം​​സ് മു​​ക​​ളേ​​ൽ, തേ​​ക്കി​​ൻ​​കാ​​ട് ജോ​​സ​​ഫ്, ജേ​​ക്ക​​ബ് പ​​ണി​​ക്ക​​ർ, ജി​​ജോ വി. ​​ഏ​​ബ്ര​​ഹാം, മാ​​ത്യൂ​​സ് കാ​​ട്ടു​​വ​​ള്ളി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

തു​​ട​​ർ​​ന്ന് കൊ​​ല്ലം എ​​ക്കോ തി​​യ​​റ്റ​​റി​​ന്‍റെ ‘’നി​​ലാ​​വ് പ​​റ​​ഞ്ഞ​​ത്’’ നാ​​ട​​കം അ​​ര​​ങ്ങേ​​റി.
മേ​​ള​​യി​​ൽ ഇ​​ന്ന് വൈ​​കു​​ന്നേ​​രം 5.30ന് ​​സാം​​സ്‌​​കാ​​രി​​ക പ​​രി​​പാ​​ടി. 6.15ന് ​​നാ​​ട​​കം: കൊ​​ച്ചി​​ൻ ച​​ന്ദ്ര​​കാ​​ന്ത​​യു​​ടെ ‘’രാ​​മ​​ൻ രാ​​ഘ​​വ​​ൻ ജീ​​വി​​ച്ചി​​രി​​പ്പു​​ണ്ട്’’. അ​ര​ങ്ങേ​റും.

District News

പാ​റേ​ല്‍​ പള്ളി കൂ​ദാ​ശ, ഒ​ഴു​കി​യെ​ത്തി ജ​ന​സാ​ഗ​രം

ച​ങ്ങ​നാ​ശേ​രി: എ​ല്ലാ വ​ഴി​ക​ളും പാ​റേ​ല്‍ പ​ള്ളി​യി​ലേ​ക്ക്. ഒ​രേ​മ​ന​സോ​ടെ ജ​ന​സാ​ഗ​രം ഒ​ഴു​കി​യെ​ത്തി, പാ​റേ​ല്‍ പ​ള്ളി കൂ​ദാ​ശ പ്രൗ​ഢ​മാ​യി. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യ്ക്ക​ക​ത്തും പു​റ​ത്തു​നി​ന്നു​മു​ള്ള വി​ശ്വാ​സി​സ​മൂ​ഹ​ത്തെ​ക്കൂ​ടാ​തെ നാ​നാ​ജാ​തി മ​ത​സ്ഥ​രും ച​ട​ങ്ങു​ക​ള്‍ ദ​ര്‍​ശി​ക്കാ​ന്‍ എ​ത്തി​യി​രു​ന്നു. ച​ങ്ങ​നാ​ശേ​രി, തൃ​ക്കൊ​ടി​ത്താ​നം, അ​തി​ര​മ്പു​ഴ, കു​ട​മാ​ളൂ​ർ, ച​മ്പ​ക്കു​ളം, എ​ട​ത്വാ, ചെ​ങ്ങ​ന്നൂ​ർ, പു​ളി​ങ്കു​ന്ന്, കൊ​ല്ലം-​ആ​യൂ​ര്‍ ഫൊ​റോ​ന​ക​ളി​ല്‍​നി​ന്നു​ള്ള വി​ശ്വാ​സി​ക​ള്‍​ക്കാ​ണ് ഇ​ന്ന​ത്തെ ച​ട​ങ്ങു​ക​ള്‍​ക്കെ​ത്താ​ന്‍ അ​തി​രൂ​പ​താ കേ​ന്ദ്രം നി​ര്‍​ദേ​ശി​ച്ചി​രു​ന്ന​തെ​ങ്കി​ലും അ​തി​നു​മ​പ്പ​റ​ത്തു​ള്ള ആ​ളു​ക​ള്‍ പു​ണ്യ​തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ലേ​ക്ക് എ​ത്തി.

ശു​ശ്രൂ​ഷ​ക​ള്‍ ന​ട​ക്കു​ന്ന​തി​നു വ​ള​രെ നേ​ര​ത്തേത​ന്നെ ഇ​രി​പ്പി​ട​ങ്ങ​ളു​റ​പ്പി​ക്കാ​ന്‍ പ​ല​രും ശ്ര​ദ്ധ​കാ​ട്ടി. ചു​ട്ടു​പൊ​ള്ളു​ന്ന ചൂ​ടി​നെ അ​വ​ഗ​ണി​ച്ചാ​ണ് ആ​ളു​ക​ള്‍ എ​ത്തി​ച്ചേ​ര്‍​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി​യും വ​ന്‍​ജ​നാ​വ​ലി​യാ​ണ് പാ​റേ​ല്‍ പ​ള്ളി​യു​ടെ മ​നോ​ഹ​ര​ക്കാ​ഴ്ച​ക​ളും ആ​ത്മീ​യാ​നു​ഭ​വ​ങ്ങ​ളും നേ​ടാ​ന്‍ എ​ത്തി​ച്ചേ​ര്‍​ന്ന​ത്.

പാ​റേ​ല്‍ ഇ​ട​വ​ക​യ്ക്ക് അ​ഭി​മാ​നം, ആ​ഹ്ലാ​ദം

പാ​റേ​ല്‍​ പ​ള്ളി​യെ ബ​സി​ലി​ക്കാ​യാ​യി ഉ​യ​ര്‍​ത്തി​യ​പ്പോ​ള്‍ പാ​റേ​ല്‍ ഇ​ട​വ​ക​യ്ക്ക് അ​ഭി​മാ​നം അ​തി​ലു​പ​രി ആ​ഹ്ലാ​ദം. 1981 ജൂ​ണ്‍ ഒ​ന്നി​നാ​ണ് പാ​റേ​ല്‍ പ​ള്ളി​യെ ഇ​ട​വ​ക​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

വി​വി​ധ ദി​വ​സ​ങ്ങ​ളി​ല്‍ പാ​റേ​ല്‍ ബ​സി​ലി​ക്ക​യി​ലെ വി​വി​ധ പ​ള്ളി​ക​ളു​ടെയും മ​റ്റ് സം​വി​ധാ​ന​ങ്ങ​ളു​ടേ​യും വെ​ഞ്ച​രി​പ്പ് ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ന​വം​ബ​ര്‍ 29 മു​ത​ല്‍ ഡി​സം​ബ​ര്‍ 13വ​രെ പാ​റേ​ല്‍ ബ​സി​ലി​ക്ക​യി​ല്‍ തി​രു​നാ​ളാ​ഘോ​ഷ​വും ന​ട​ക്കും. ഡി​സം​ബ​ര്‍ എ​ട്ടി​നാ​ണ് പ്ര​ധാ​ന തി​രു​നാ​ള്‍.

District News

ച​ങ്ങ​നാ​ശേ​രി​യി​ല്‍ ഇ​ന്ന് അ​തി​രൂ​പ​ത യു​വ​ദീ​പ്തി-​എ​സ്എം​വൈ​എം ജ​പ​മാ​ല മ​ഹാ​റാ​ലി

ച​ങ്ങ​നാ​ശേ​രി: പാ​റേ​ല്‍ പ​ള്ളി കൂ​ദാ​ശ​ ചെ​യ്ത് ബ​സി​ലി​ക്ക​യാ​യി ഉ​യ​ര്‍​ത്തി​യ​തി​നോ​ട​നു​ബ​ന്ധി​ച്ച് അ​തി​രൂ​പ​താ യു​വ​ദീ​പ്തി-​എ​സ്എം​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് യു​വ​ജ​ന മ​ഹാ​ജ​പ​മാ​ല റാ​ലി ‘ന​സ്ര -2കെ26’ ​ന​ട​ത്തും. ച​ങ്ങ​നാ​ശേ​രി ച​ന്ത​ക്ക​ട​വി​ലു​ള്ള തി​രു​ക്കു​ടും​ബ കു​രി​ശു​പ​ള്ളി​യി​ല്‍​നി​ന്നാ​രം​ഭി​ക്കു​ന്ന റാ​ലി മാ​ര്‍​ക്ക​റ്റ് റോ​ഡി​ലൂ​ടെ ക​ത്തീ​ഡ്ര​ൽ, സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ലൂ​ടെ വാ​ഴൂ​ര്‍ റോ​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ച് അ​ര​മ​ന​പ്പ​ടി, എ​സ്ബി ഹൈ​സ്‌​കൂ​ള്‍ വ​ഴി പാ​റേ​ല്‍ പ​ള്ളി​യി​ല്‍ എ​ത്തി​ച്ചേ​രും.

അ​തി​രൂ​പ​ത​യി​ലെ 10,000 ത്തോ​ളം യു​വ​ജ​ന​ങ്ങ​ള്‍ ജ​പ​മാ​ല കൈ​യി​ലേ​ന്തി ആ​വേ​ മ​രി​യ എ​ന്ന് ഉ​റ​ക്കെ ചൊ​ല്ലി ജ​പ​മാ​ല റാ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കും. റാ​ലി പാ​റേ​ല്‍ പ​ള്ളി​യി​ല്‍ എ​ത്തി​ച്ചേ​രു​മ്പോ​ള്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ യു​വ​ദീ​പ്തി എ​സ്എം​വൈ​എം അ​തി​രൂ​പ​താ ഫൊ​റോ​ന ഡ​യ​റ​ക്ട​ര്‍​മാ​രും പാ​ലാ, കാ​ഞ്ഞി​ര​പ്പ​ള്ളി, ത​ക്ക​ല രൂ​പ​ത​ക​ളി​ലെ ഡ​യ​റ​ക്ട​ര്‍​മാ​രും ചേ​ര്‍​ന്ന് വി​ശു​ദ്ധ​കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും.

ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ൽ, മു​ഖ്യ വി​കാ​രി​ ജ​ന​റാ​ള്‍ മോ​ണ്‍. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട് എ​ന്നി​വ​ര്‍ റാ​ലി ന​യി​ക്കും. ഡ​യ​റ​ക്ട​ര്‍ ഫാ.​സാ​വി​യോ മാ​നാ​ട്ട്, പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സ് മ​ഞ്ഞു​മേ​ല്‍, ഡെ​പ്യൂ​ട്ടി പ്ര​സി​ഡ​ന്‍റ് ലൂ​സി ഫീ​ലി​പ്പോ​സ്, ഭാ​ര​വാ​ഹി​ക​ളാ​യ അ​ജ​യ് വ​ര്‍​ഗീ​സ്, മി​ല​ന്‍ ജെ. ​ഇ​ള​പ്പു​ങ്ക​ൽ, അ​ലീ​ന, മ​രി​യ മാ​ത്യു, ലാ​ലി​ച്ച​ന്‍ മ​റ്റ​ത്തി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.

എ​സ്ബി കോ​ള​ജ് മൈ​താ​ന​ത്ത് മ്യൂ​സി​ക് ബാ​ന്‍​ഡ്


ഇ​ന്ന് 6.30ന് ​എ​സ്ബി കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ അ​ല്‍​ഫോ​ണ്‍​സ് ജോ​സ​ഫ്, സ്റ്റീ​ഫ​ന്‍ ദേ​വ​സി എ​ന്നി​വ​ര്‍ ന​യി​ക്കു​ന്ന മ്യൂ​സി​ക് ബാ​ന്‍​ഡ് ന​ട​ക്കും.


പാ​ര്‍​ക്കിം​ഗ് ക്ര​മീ​ക​ര​ണം

ജ​പ​മാ​ല​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ യു​വ​ജ​ന​ങ്ങ​ളു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ യു​വ​ദീ​പ്തി​യു​ടെ കൊ​ടി ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​താ​ണ്. വാ​ഹ​ന​ങ്ങ​ള്‍​ക്ക് പ​ച്ച​ക്ക​റി ച​ന്ത​യോ​ട് ചേ​ര്‍​ന്നു​ള്ള ലോ​റി സ്റ്റാ​ന്‍​ഡ്, 60ല്‍​ചി​റ ഗ്രൗ​ണ്ട്, ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍​ഗ്രൗ​ണ്ട്, വാ​ണി ഗ്രൗ​ണ്ട്, എ​സ്ബി കോ​ള​ജ് ഗ്രൗ​ണ്ട്, വേ​ഴ​ക്കാ​ട്ടുചി​റ ബ​സ് സ്റ്റാ​ന്‍​ഡ്, ജൂ​ബി​ലി ഗ്രൗ​ണ്ട്, ടൗ​ണ്‍ ഹാ​ള്‍ പ​രി​സ​രം, പൂ​വ​ക്കാ​ട്ട് ചി​റ, എ​കെ​എം സ്‌​കൂ​ള്‍, എ​സ്എ​ച്ച് സ്‌​കൂ​ള്‍, മീ​ഡി​യ വി​ല്ലേ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പാ​ര്‍​ക്കിം​ഗ് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പാ​റേ​ല്‍​ പള്ളി​യി​ല്‍ ഇ​ന്ന് ക​ൽക്കു​രി​ശ് വെ​ഞ്ച​രി​പ്പ്

ച​ങ്ങ​നാ​ശേ​രി: പാ​റേ​ല്‍​ പ​ള്ളി​യി​ല്‍ ഇ​ന്ന് രാ​വി​ലെ അ​ഞ്ചി​ന് വി​ശു​ദ്ധ​ കു​ര്‍​ബാ​ന മു​ന്‍ വി​കാ​രി​ ജ​ന​റാ​ള്‍ ഫാ.​ജോ​സ​ഫ് മു​ണ്ട​ക​ത്തി​ൽ, ഏ​ഴി​ന് വി​ശു​ദ്ധ​കു​ര്‍​ബാ​ന ക​ല്‍​ക്കു​രി​ശ് വെ​ഞ്ച​രിപ്പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി.
സ​ഹ​കാ​ര്‍​മി​ക​ർ: ഫാ.​ടോ​മി കാ​ട്ടാ​മ്പ​ള്ളി സി​എം​ഐ, ഫാ. ​സ​ന്തോ​ഷ് മാ​ത്ത​ന്‍​കു​ന്നേ​ല്‍ സി​എം​ഐ, ഫാ.​ഷാ​ജി കൊ​ച്ചു​പു​ര​യി​ല്‍ എം​സി​ബി​എ​സ്, ഫാ.​ജ​യിം​സ് വാ​ഴ​ച്ചി​റ​യ്ക്ക​ല്‍ ഒ​എ​ഫ്എം ക​പ്പൂ​ച്ചി​ൻ, ഫാ.​തോ​മ​സ് ചെ​രു​വി​ല്‍ വി​സി, ഫാ.​ മാ​ത്യു ചെ​ന്ന​ക്കു​ടി എ​സ്‌​വി​ഡി, ഫാ.​ജോ​ര്‍​ജ് മ​ഠ​ത്തി​പ്പ​റ​മ്പി​ൽ.
9.30ന് ​കൊ​ടി​മ​രം വെ​ഞ്ച​രി​പ്പ് വി​ശു​ദ്ധ​കു​ര്‍​ബാ​ന ബി​ഷ​പ് മാ​ര്‍ തോ​മ​സ് പാ​ടി​യ​ത്ത്. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന്‌​യു​വ​ദീ​പ്തി-​എ​സ്എം​വൈ​എം മഹാജ​പ​മാ​ല​ ​റാ​ലി​ക്ക് സ്വീ​ക​ര​ണം. അ​ഞ്ചി​ന് വി​ശു​ദ്ധ​ക ു​ര്‍​ബാ​ന സ​ന്ദേ​ശം: ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ൽ.

അ​മ​ലോ​ത്ഭ​വ​മാ​താ പ​ള്ളി കു​ദാ​ശാക​ര്‍​മം നാ​ളെ

നാ​ളെ 2.30ന് ​പാ​റേ​ല്‍ അ​മ​ലോ​ത്ഭ​വ​മാ​താ പ​ള്ളി കു​ദാ​ശാ ക​ര്‍​മം ന​ട​ക്കും. കൂ​ദാ​ശ ക​ര്‍​മ്മ​ത്തി​നും വി​ശു​ദ്ധ​ കു​ര്‍​ബാ​ന​യ്ക്കും ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ആ​ര്‍​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, ബി​ഷ​പ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ൽ, ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് രാ​ജേ​ന്ദ്ര​ൻ, മോ​ണ്‍. മാ​ത്യു ച​ങ്ങ​ങ്ക​രി, ഫാ. ​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ, ഫാ. ​ജോ​സ​ഫ് മു​ണ്ട​ക​ത്തി​ല്‍, ഫാ. ​ഫി​ലി​പ്പ് ത​യ്യി​ല്‍, ഫാ. ​ചെ​റി​യാ​ന്‍ കാ​രി​ക്കൊ​മ്പി​ല്‍, ഫാ. ​മാ​ര്‍​ട്ടി​ന്‍ കു​രി​ശി​ങ്ക​ല്‍, ഫാ.​വ​ര്‍​ഗീ​സ് പു​തു​വേ​ലി​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രി​ക്കും.

24ന് ​വൈ​കു​ന്നേ​രം 4.15ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന മോ​ണ്‍. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട്. ആ​റി​ന് ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

District News

കു​റു​പ്പ​ന്ത​റ സെ​ന്‍റ് തോ​മ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം

ക​ടു​ത്തു​രു​ത്തി; കു​റു​പ്പ​ന്ത​റ സെ​ന്റ് തോ​മ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം 22, 24 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. 22ന് ​ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ക്‌​നാ​നാ​യ​ക്കാ​രു​ടെ ത​ല​പ്പ​ള്ളി​യാ​യ ക​ടു​ത്തു​രു​ത്തി വ​ലി​യ പ​ള്ളി​യി​ല്‍ നി​ന്നും ജൂ​ബി​ലി സ​മാ​പ​ന വി​ളം​ബം​ര വാ​ഹ​ന​റാ​ലി. 24 ന് ​രാ​വി​ലെ 9.30 ന് ​കു​റു​പ്പ​ന്ത​റ സെ​ന്‍റ് തോ​മ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ ന​ട​ക്കു​ന്ന കൃ​ത​ജ്ഞ​താ ബ​ലി​ക്ക് കോ​ട്ട​യം അ​തി​രൂ​പ​താ മെ​ത്രാ​പ്പോ​ലീ​ത്ത മാ​ര്‍. മാ​ത്യു മൂ​ല​ക്കാ​ട്ട് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. 25 ഓ​ളം വൈ​ദീ​ക​ര്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

11.30 ന് ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ര്‍. മാ​ത്യു മു​ല​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും, ച​ല​ച്ചി​ത്ര താ​രം ഫ​ഹ​ദ് ഫാ​സി​ല്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നു ജോ​ര്‍​ജ്, പ​ഞ്ചാ​യ​ത്തം​ഗം ജോ​ര്‍​ജു​കു​ട്ടി കാ​റു​കു​ളം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. തു​ട​ര്‍​ന്ന് സ്‌​നേ​ഹ വി​രു​ന്ന്.

പ​ള്ളി​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ഒ​രു വ​ര്‍​ഷം നീ​ണ്ടു​നി​ന്ന ക​ര്‍​മ​പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി​യി​രു​ന്നു. 1951 ഒ​ക്ടോ​ബ​ര്‍ 21 ന് ​മി​ഷ​ന്‍ ഞാ​യ​റാ​ഴ്ച വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ നാ​മ​ധേ​യ​ത്തി​ലു​ള്ള പ​ള്ളി​യു​ടെ വെ​ഞ്ച​രി​പ്പ് നി​ര്‍​വ​ഹി​ച്ച ബി​ഷ​പ്പ് തോ​മ​സ് ത​റ​യി​ല്‍ ദി​വ്യ​ബ​ലി​യും അ​ര്‍​പി​ച്ചു. ക​ണ്ടാ​ര​പ്പ​ള്ളി പോ​ത്ത​ന്‍ ചാ​ക്കോ​യു​ടെ​യും മാ​ക്കീ​ല്‍ തൊ​മ്മ​ന്‍ പു​ന്നൂ​സി​ന്റെ​യും നേ​തൃ​ത്വ​ത്തി​ല്‍ സ്ഥ​ല​വാ​സി​ക​ളാ​യ 106 കു​ടും​ബ​ക്കാ​രു​ടെ പ​രി​ശ്ര​മ​ത്തി​ന്‍റെ​യും ക​ഠി​നാ​ദ്ധ്വാ​ന​ത്തി​ന്‍റെ​യും ഫ​ല​മാ​യാ​ണ് ദേ​വാ​ല​യം നി​ര്‍​മി​ച്ച​ത്. 1957ലാ​ണ് മാ​ര്‍. തോ​മ​സ് ത​റ​യി​ല്‍ പ​ള്ളി​യെ ഇ​ട​വ​ക​യാ​യി ഉ​യ​ര്‍​ത്തി​യ​ത്. ഇ​പ്പോ​ള്‍ കാ​ണു​ന്ന പു​തി​യ പ​ള്ളി നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി 1993 ഏ​പ്രി​ല്‍ 15 ന് ​മാ​ര്‍ കു​ര്യാ ക്കോ​സ് കു​ന്ന​ശേ​രി ദേ​വാ​ല​യം ആ​ശീ​ര്‍​വ​ദി​ച്ചു. പ​ള്ളി​യോ​ട് ചേ​ര്‍​ന്ന് പാ​രി​ഷ് ഹാ​ളും, എ​ല്‍​പി സ്‌​കൂ​ളും, ന​ഴ്‌​സ​റി സ്‌​കൂ​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

2025 ഒ​ക്ടോ​ബ​ര്‍ 21 ന് ​ബി​ഷ​പ്പ് മാ​ര്‍. ജോ​സ​ഫ് പ​ണ്ടാ​ര​ശ്ശേ​രി​യാ​ണ് ജൂ​ബി​ലി തി​രി തെ​ളി​ച്ചു പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​നു തു​ട​ക്കം കു​റി​ച്ച​ത്. പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​ന​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി വി​കാ​രി ഫാ. ​സ​ജി മെ​ത്താ​ന​ത്ത്, തോ​മ​സ് ചാ ​ക്കോ ക​മ്മാ​പ്പ​റ​മ്പി​ല്‍, കെ.​പി. ഫി​ലി​പ്പ് കൊ​ല്ലം​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ ക​ടു​ത്തു​രു​ത്തി പ്ര​സ്സ് ക്ല​ബ്ബി​ല്‍ ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ക്ര​മീ​ക​ര​ണ​ങ്ങ​ള്‍

പ​ള്ളി​യു​ടെ പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ട് പൂ​ര്‍​ണ​മാ​യും പ​ന്ത​ലി​ട്ട് വി​പു​ല​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ണ്ട്. സാ​മു​ദാ​യി​ക-​രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ, വൈ​ദി​ക​ർ, സ​മ​ര്‍​പി​ത​ർ, മീ​ഡി​യ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​വ​ര്‍​ക്ക് പ്ര​ത്യേ​ക ഇ​രി​പ്പി​ട​ങ്ങ​ളു​ണ്ടാ​വും. സ്റ്റേ​ജി​ലും പു​റ​ത്തു​മാ​യി എ​ല്‍​ഇ​ഡി സ്‌​ക്രീ​നു​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കും.

പാ​ര്‍​ക്കിം​ഗ്

പ​ള്ളി​യു​ടെ മു​ന്‍​വ​ശ​ത്തു​ള്ള കാ​പ്പു​ങ്ക​ല്‍ ജോ​യി​യു​ടെ സ്ഥ​ലം ഗ്രൗ​ണ്ടാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. പ​ള്ളി​മു​റി​യു​ടെ പു​റ​കി​ലും, ബ​സ് സ്റ്റാ​ന്‍​ഡ്, പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റ്, ക​ല്ല​റ​യ്ക്കു​ള്ള വ​ഴി​യു​ടെ ഒ​രു​വ​ശം ഇ​വി​ട​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യാം. വൈ​ദി​ക​ര്‍, വി​ശി​ഷ്ട വ്യ​ക്തി​ക​ള്‍ എ​ന്നി​വ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ പ​ള്ളി​മു​റി​യു​ടെ മു​ന്നി​ലും മ​ഠ​ത്തി​ന്‍റെ മു​ന്നി​ലു​മാ​യി പാ​ര്‍​ക്ക് ചെ​യ്യാം. എ​ല്ലാ​യി​ട​ത്തും സെ​ക്യൂ​രി​റ്റി​യു​ടേ​യും വോ​ള​ണ്ടി​യേ​ഴ്സി​ന്റെ​യും സേ​വ​ന​മു​ണ്ടാ​യി​രി​ക്കും. ആം​ബു​ല​ന്‍​സ് സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​യി​രി​ക്കും. ഏ​വ​ര്‍​ക്കും സ്‌​നേ​ഹ​വി​രു​ന്ന് ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

District News

പു​ര​സ്കാ​രം ന​ൽ​കി

വൈ​ക്കം: വൈ​ക്ക​ത്ത് ന​ട​ന്ന സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ൽ താ​ലൂ​ക്കി​ലെ ക്ലാ​സ് വ​ൺ സ്പെ​ഷ്യ​ൽ ഗ്രേ​ഡ് വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച ബാ​ങ്കി​നു​ള്ള പു​ര​സ്കാ​രം നേ​ടി​യ കൊ​ത​വ​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് നേ​ടി.​

ക​ഴി​ഞ്ഞ വ​ർ​ഷ​വും ക്ലാ​സ് വ​ൺ സ്പെ​ഷ്യ​ൽ ഗ്രേ​ഡ് വി​ഭാ​ഗ​ത്തി​ൽ പു​ര​സ്‌​കാ​രം ബാ​ങ്ക് നേ​ടി​യി​രു​ന്നു. മു​തി​ർ​ന്ന സ​ഹ​കാ​രി​ക​ൾ​ക്ക് പെ​ൻ​ഷ​ൻ, ചി​കി​ൽ​സാ സ​ഹാ​യം തു​ട​ങ്ങി നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​വ​രു​ന്ന ബാ​ങ്ക് ഇ​ട​പാ​ടു​കാ​ർ​ക്ക് 25 ശ​ത​മാ​നം ലാ​ഭ​വി​ഹി​ത​വും ന​ൽ​കി വ​രു​ന്നു​ണ്ട്.

District News

സ്‌​കൂ​ട്ട​ർ ന​ൽ​കി

വൈ​ക്കം: ഫി​ഷ​റീ​സ് വ​കു​പ്പ് സൊ​സൈ​റ്റി ഫോ​ർ അ​സി​സ്റ്റ​ൻ​സ് ടു ​ഫി​ഷെ​ർ​ വി​മെ​ൻ (സാ​ഫ്) മു​ഖേ​ന ന​ട​ത്തു​ന്ന ഷീ ​സ്കൂ​ട്ട​ർ പ​ദ്ധ​തി 2026-27ൽ ​ഉ​ൾ​പ്പെ​ടു​ത്തി ഉ​ദ​യ​നാ​പു​രം തീ​ര​മൈ​ത്രി കൗ​ൺ​സി​ലി​ലെ സാ​ഫ് സം​രം​ഭ​ക​യ്ക്ക് ഷീ ​സ്കൂ​ട്ട​ർ ന​ൽ​കി.
ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ജി.​രാ​ജു സ്‌​കൂ​ട്ട​ർ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ദീ​പേ​ഷ്, വൈ​ക്കം ന​ഗ​ര​സ​ഭ പോ​ള​ശേ​രി വാ​ർ​ഡ് കൗ​ൺ​സി​ല​ർ അം​ബി​ക​രാ​ജേ​ന്ദ്ര​ൻ, ഫി​ഷ​റീ​സ് വ​കു​പ്പ് കോ​ട്ട​യം ജി​ല്ല അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റും സാ​ഫ് നോ​ഡ​ൽ ഓ​ഫീ​സ​റു​മാ​യ എ.​കൃ​ഷ്ണ​കു​മാ​രി, വൈ​ക്കം ഫി​ഷ​റീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ മ​റ്റം മെ​റി​റ്റ് കു​ര്യ​ൻ, ഫി​ഷ​റീ​സ് ഓ​ഫീ​സ​ർ സി. ​കെ.​സ്മി​ത, സാ​ഫ് മി​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ അ​ഞ്ജ​ന ശ​ര​ത്, ഉ​ദ​യ​നാ​പു​രം തീ​ര​മൈ​ത്രി കൗ​ൺ​സി​ൽ​അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

District News

നി​യു​ക്തി തൊ​ഴി​ൽ മേ​ള​യി​ൽ 134 പേ​ർ​ക്ക് നി​യ​മ​നം

വൈ​ക്കം: കോ​ട്ട​യം എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​ർ വൈ​ക്കം​ആ​ശ്ര​മം സ്കൂ​ളി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ തൊ​ഴി​ൽ മേ​ള​യി​ൽ 134 പേ​ർ​ക്ക് നി​യ​മ​നം ല​ഭി​ച്ചു. 211പേ​ർ വി​വി​ധ ക​മ്പ​നി​ക​ളു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

തൊ​ഴി​ൽ​മേ​ള കെ. ​ബി​നി​മോ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​ക്കം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ സ​ലാം റാ​വു​ത്ത​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ് ഓ​ഫീ​സ​ർ ഒ.​എ​സ്. ശ്രീ​കു​മാ​ർ, വൈ​ക്കം എം​പ്ലോ​യി​മെ​ന്‍റ് ഓ​ഫീ​സ​ർ എ​ൻ.​ബി​ജു, ആ​ശ്ര​മം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ വി​നു മോ​ഹ​ൻ, ജൂ​നി​യ​ർ എം​പ്ലോ​യി​മെ​ന്‍റ് ഓ​ഫീ​സ​ർ ടി.​ആ​ർ. അ​രു​ൺ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഓ​ട്ടോ​മൊ​ബൈ​ൽ, ഫി​നാ​ൻ​സ്, ഇ​ൻ​ഷു​റ​ൻ​സ്, മാ​ർ​ക്ക​റ്റിം​ഗ്, ഹോ​സ്പി​റ്റാ​ലി​റ്റി തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള 31പ്ര​മു​ഖ ക​മ്പ​നി​ക​ൾ മേ​ള​യി​ൽ പ​ങ്കെ​ടു​ത്തു. 1497 ഒ​ഴി​വു​ക​ളി​ലേ​ക്ക് ന​ട​ന്ന അ​ഭി​മു​ഖ​ത്തി​ൽ 557 ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

District News

മാ​ഞ്ഞൂ​ര്‍ കു​ടും​ബ​ശ്രീ സി​ഡി​എ​സ് വാ​ര്‍​ഷി​കാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

മാ​ഞ്ഞൂ​ര്‍: പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ വാ​ര്‍​ഷി​കാ​ഘോ​ഷം നി​റ​വ​സ​ന്തം 2026 വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നു ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി മു​ഖ്യാ​തി​ഥി​യാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ് മു​തി​ര്‍​ന്ന കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. മു​തി​ര്‍​ന്ന ഹ​രി​ത​ക​ര്‍​മ സേ​നാം​ഗ​മാ​യ ത​ങ്ക​മ്മ പാ​പ്പ​നെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജോ​സ്മോ​ന്‍ മു​ണ്ട​ക്ക​ല്‍ ആ​ദ​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ന്‍​മ​രി​യ ജോ​ര്‍​ജ് ലോ​ഗോ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു.

എ ​സ്റ്റാ​ര്‍ ല​ഭി​ച്ച അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ളെ ഉ​ഴ​വൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ഞ്ഞൂ​ര്‍ മോ​ഹ​ന്‍​കു​മാ​ര്‍ ആ​ദ​രി​ച്ചു. കു​ടും​ബ​ശ്രീ​യു​ടെ പ്ര​വ​ര്‍​ത്ത​ന​മി​ക​വ് തെ​ളി​യി​ച്ച മി​ക​ച്ച സം​രം​ഭ​ക​യാ​യ ഷൈ​ല​മ്മ മു​ര​ളി​യെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ശോ​ഭ ജെ​യിം​സ് ആ​ദ​രി​ച്ചു.

മി​ക​ച്ച ജെ​എ​ല്‍​ജി ക​ര്‍​ഷ​ക​യാ​യ ഊ​ര്‍​മി​ള ഗോ​വി​ന്ദ​ന്‍, മി​ക​ച്ച ബാ​ല​സ​ഭാം​ഗ​മാ​യ എ​സ്.​അ​ഭി​ശ​ങ്ക​ര്‍, പോ​ള്‍ വാ​ള്‍​ട്ട് മി​ക​വ് ക​ര​സ്ഥ​മാ​ക്കി​യ അ​ല​ന്‍ ബി​നോ​യി എ​ന്നി​വ​രെ ആ​ദ​രി​ച്ചു. കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്റെ ഒ​റ്റ​നാ​ണ​യം പ​ദ്ധ​തി പ്ര​കാ​രം വാ​ങ്ങി​യ എ​യ​ര്‍ ബെ​ഡ് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് കൈ​മാ​റി. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെടെ​യു​ള്ള​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

വൈ​ക്കം ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം സ​മാ​പി​ച്ചു

ത​ല​യോ​ല​പ്പ​റ​മ്പ്: വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ സ്മാ​ര​ക ജി​വി​എ​ച്ച് എ​സ് എ​സി​ൽ നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്നു​വ​ന്ന വൈ​ക്കം ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം സ​മാ​പി​ച്ചു. 650 പോ​യി​ന്‍റോ​ടെ കു​ട​വ​ച്ചൂ​ർ സെ​ന്‍റ് മൈ​ക്കി​ൾ​സ് എ​ച്ച്എ​സ്എ​സ് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി. 449 പോ​യി​ന്‍റോ​ടെ വ​ല്ല​കം സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് വ​ല്ല​കം ര​ണ്ടാം സ്ഥാ​നം നേ​ടി.

യു​പി വി​ഭാ​ഗ​ത്തി​ൽ 80 പോ​യി​ന്‍റോ​ടെ വൈ​ക്കം സെ​ന്‍റ് ലി​റ്റി​ൽ തെ​രേ​സാ​സ് ജി​എ​ച്ച്എ​സ്എ​സ്ഫ​സ്റ്റ് ഓ​വ​റോ​ളും കു​ട​വെ​ച്ചൂ​ർ സെ​ൻ​റ് മൈ​ക്കി​ൾ​സ് 78 പോ​യി​ന്‍റോ​ടെ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.​പ​ള്ളി​യാ​ട് എ​സ്എ​ൻ യു​പി​എ​സാ​ണ് സെ​ക്ക​ന്‍റ് റ​ണ്ണ​റ​പ്പ്.

എ​ൽ പി ​വി​ഭാ​ഗ​ത്തി​ൽ 65 പോ​യി​ന്‍റോ​ടെ വൈ​ക്കം സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി​എ​സ് ഒ​ന്നാം സ്ഥാ​ന​വും 63 പോ​യി​ന്റോ​ടെ ചെ​മ്പ് സെ​ന്‍റ് തോ​മ​സ് എ​ൽ​പി​എ​സ്, വ​ല്ല​കം സെ​ന്‍റ് മേ​രി​സ് എ​ച്ച്എ​സ്എ​സ്,ഏ​നാ​ദി എ​ൽ​പി​എ​സ്, കു​ട​വെ​ച്ചൂ​ർ മൈ​ക്കി​ൾ​സ് എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ചെ​മ്മ​ന​ത്തു​ക​ര ഗ​വ​ൺ​മെ​ന്‍റ് യു​പി​എ​സും, ക​രി​പ്പാ​ടം കാ​രു​ണ്യ മാ​താ എ​ൽ​പി സ്കൂ​ളും സെ​ക്ക​ന്‍റ് റ​ണ്ണ​റ​പ്പാ​യി.

എ​ൽപി ​വി​ഭാ​ഗം അ​റ​ബി​ക് സാ​ഹി​ത്യോ​ത്സ​വ​ത്തി​ൽ 45 പോ​യി​ന്‍റോ​ടെ മി​ടാ​യി​ക്കു​ന്നം എ​ൽ​പി​എ​സും കെഎ​ച്ച്എം ​ എ​ൽപിഎ​സ് വ​രി​ക്കാം​കു​ന്നും ഫ​സ്റ്റ് ഓ​വ​റോ​ൾ ക​ര​സ്ഥ​മാ​ക്കി. യു​പി വി​ഭാ​ഗം അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ൽ 65 പോ​യി​ന്റു​മാ​യി ബ്ര​ഹ്മ​മം​ഗ​ലം വി​എ​ച്ച്എ​സ്എ​സ് ഒ​ന്നാം സ്ഥാ​ന​ത്ത് നേ​ടി.​
കു​ലശേ​ഖ​ര​മം​ഗ​ലം​എ​ൻ​ഐ​എം യു​പി സ്കൂ​ൾ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.
യു​പി വി​ഭാ​ഗം സം​സ്കൃ​ത ക​ലോ​ത്സ​വ​ത്തി​ൽ 88 പോ​യി​ന്‍റുമാ​യി വൈ​ക്കം സെ​ന്‍റ് ലൂ​യി​സ് യു​പി​എ​സ് ഒ​ന്നാം സ്ഥാ​ന​വും തോ​ട്ട​കം സി​കെ എം ​യു പി ​എ​സ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

ഹൈ​സ്കൂ​ൾ വി​ഭാ​ഗം സം​സ്കൃ​ത ക​ലോ​ത്സ​വ​ത്തി​ൽ 90 പോ​യി​ന്‍റു​ക​ൾ വീ​തം നേ​ടി വൈ​ക്കം തെ​ക്കേ​ന​ട ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും കു​ട​വെ​ച്ചൂ​ർ സെ​ന്‍റ് മൈ​ക്കി​ൾ​സ് എ​ച്ച്എ​സ്എ​സും ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.
സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വി​ജ​യ​മ്മ​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ല​യോ​ല​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് വേ​ലി​ക്ക​കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​ക്കം ഏ​ഇ​ഒ കെ.​സി.​ദീ​പ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി.​രാ​ജു, വെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജി​ത​യൂ​സ​ഫ്, ത​ല​യോ​ല​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ത​സു​ഭാ​ഷ്, വാ​ർ​ഡ് മെം​ബ​ർ നി​ഷാ​വി. നാ​യ​ർ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജി.​ര​ഞ്ജി​ത്ത്, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ സ​ജി​നി​സെ​ബാ​സ്റ്റ്യ​ൻ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ എ.​പി. തി​ല​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ക്രി​സ്തു​രാ​ജഭ​ക്തി​യു​ടെ നി​റ​വി​ൽ ഏ​റ്റു​മാ​നൂ​ർ

ഏ​റ്റു​മാ​നൂ​ർ: ക്രി​സ്തു​രാ​ജ പ​ള്ളി​യി​ൽ മി​ശി​ഹാ​യു​ടെ രാ​ജ​ത്വ​ത്തി​രു​നാ​ൾ പ്ര​ധാ​ന ദി​ന​ങ്ങ​ളി​ലേ​ക്ക്. പ്ര​ധാ​ന ആ​ഘോ​ഷ​ങ്ങ​ൾ ഇ​ന്നും നാ​ളെ​യും ന​ട​ക്കും. ക്രി​സ്തു​രാ​ജ ഭ​ക്തി​യു​ടെ നി​റ​വി​ൽ ഏ​റ്റു​മാ​നൂ​ർ പ​ള്ളി​യും ന​ഗ​ര​വും അ​ണി​ഞ്ഞൊ​രു​ങ്ങി.
ഇ​ന്ന് രാ​വി​ലെ 5.30നു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് ക്രി​സ്തു​രാ​ജ​ന്‍റെ രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു വ​യ്ക്കും. തു​ട​ർ​ന്ന് ഫാ. ​തോ​മ​സ് പ്ലാ​പ്പ​റ​മ്പി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. ജോ​സ് മു​ക​ളേ​ൽ. 6.30ന് ​ആ​രം​ഭി​ക്കു​ന്ന പ​ട്ട​ണ​പ്ര​ദ​ക്ഷി​ണം അ​തി​ര​മ്പു​ഴ റോ​ഡി​ലൂ​ടെ കോ​ട​തി​പ്പ​ടി, തു​മ്പ​ശേ​രി ജം​ഗ്ഷ​ൻ, എം​സി റോ​ഡ് വ​ഴി പ​ള്ളി​യി​ൽ എ​ത്തി സ​മാ​പി​ക്കും. നാ​ളെ രാ​വി​ലെ 9.30ന് ​റാ​സ കു​ർ​ബാ​ന​യും വൈ​കു​ന്നേ​രം ആ​റി​ന് പ​ട്ട​ണ​പ്ര​ദ​ക്ഷി​ണ​വും ന​ട​ക്കും.

ഏ​റ്റു​മാ​നൂ​ർ നി​വാ​സി​ക​ളു​ടെ ക്രി​സ്തു​രാ​ജ ഭ​ക്തി​യാ​ണ് ഏ​റ്റു​മാ​നൂ​ർ ക്രി​സ്തു​രാ​ജ പ​ള്ളി സ്ഥാ​പ​ന​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. 1960ൽ ​അ​തി​ര​മ്പു​ഴ ഇ​ട​വ​ക​യി​ൽ നി​ന്നു പി​രി​ഞ്ഞ് ഏ​റ്റു​മാ​നൂ​ർ ഇ​ട​വ​ക രൂ​പീ​കൃ​ത​മാ​കു​ന്ന​തി​നും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പേ രാ​ജ​ത്വ തി​രു​നാ​ൾ ദി​വ​സം അ​തി​ര​മ്പു​ഴ​യി​ലെയും ചു​റ്റു​പാ​ടു​മു​ള്ള ഇ​ട​വ​ക​ക​ളി​ലെയും ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ ഏ​റ്റു​മാ​നൂ​രി​ൽ ഒ​ത്തു​കൂ​ടി ക്രി​സ്തു​രാ​ജ​ത്വ റാ​ലി ന​ട​ത്തി​യി​രു​ന്നു.

ഈ ​ക്രി​സ്തു​രാ​ജ​ത്വ ഭ​ക്തി​യാ​ണ് ഏ​റ്റു​മാ​നൂ​രി​ൽ സ്ഥാ​പി​ത​മാ​യ പ​ള്ളി​ക്ക് ക്രി​സ്തു​രാ​ജ പ​ള്ളി എ​ന്നു നാ​മ​ക​ര​ണം ചെ​യ്യാ​ൻ ഇ​ട​യാ​യ​ത്. സ്വ​ത​ന്ത്ര ഇ​ട​വ​ക രൂ​പം കൊ​ണ്ട​തോ​ടെ ക്രി​സ്തു​രാ​ജ​ത്വ തി​രു​ന്നാ​ൾ ആ​ർ​ഭാ​ട​പൂ​ർ​വം കൊ​ണ്ടാ​ടാ​ൻ തു​ട​ങ്ങി.

ദൈ​വാ​നു​ഗ്ര​ഹ​ത്തി​ന്‍റെ നി​മി​ഷ​ങ്ങ​ൾ

എ​ല്ലാ​വ​രെ​യും ദൈ​വം അ​നു​ഗ്ര​ഹി​ക്കു​ന്ന നി​മി​ഷ​മാ​ണ് ഈ ​തി​രു​നാ​ൾ ദി​ന​ങ്ങ​ൾ. ദൈ​വ​ത്തെ ഒ​ന്നി​ച്ച് സ്തു​തി​ക്കു​വാ​നും ക്രി​സ്തു​രാ​ജ​ന്‍റെ സാ​ന്നി​ധ്യം അ​നു​ഭ​വി​ച്ചു​കൊ​ണ്ട് സ്നേ​ഹ​വും സ​മാ​ധാ​ന​വും ഹൃ​ദ​യ​ങ്ങ​ളി​ൽ നു​ക​രു​വാ​നു​മു​ള്ള അ​വ​സ​ര​മാ​യി തി​രു​നാ​ൾ ദി​ന​ങ്ങ​ൾ മാ​റു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

- ഫാ. ​തോ​മ​സ് കു​ത്തു​ക​ല്ലു​ങ്ക​ൽ, വി​കാ​രി

District News

കോ​ട്ട​യ​ത്തി​ന് ഇ​നി നാ​ട​ക​ക്കാ​ലം

കോ​​ട്ട​​യം: ദ​​ര്‍​ശ​​ന സാം​​സ്‌​​കാ​​രി​​ക കേ​​ന്ദ്രം ന​​ട​​ത്തു​​ന്ന 16-ാമ​​ത് ദ​​ര്‍​ശ​​ന അ​​ഖി​​ല കേ​​ര​​ള പ്ര​​ഫ​​ഷ​​ണ​​ല്‍ നാ​​ട​​ക​​മ​​ത്സ​​ര​​ത്തി​​ന് ഇ​​ന്ന് അ​​ര​​ങ്ങു​​ണ​​രും. ദ​​ര്‍​ശ​​ന സാം​​സ്‌​​കാ​​രി​​ക കേ​​ന്ദ്ര​​ത്തി​​ല്‍ വൈ​​കു​​ന്നേ​​രം 5.30ന് ​​ന​​ട​​ന്‍ പ്ര​​മോ​​ദ് വെ​​ളി​​യ​​നാ​​ട് നാ​​ട​​കമേ​​ള ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ദ​​ര്‍​ശ​​ന സാം​​സ്‌​​കാ​​രി​​ക കേ​​ന്ദ്രം ഡ​​യ​​റ​​ക്‌​ട​ര്‍ ഫാ. ​​ഡോ. തോ​​മ​​സ് പു​​തു​​ശേ​​രി അ​​ധ്യ​​ക്ഷ​​നാ​കും. ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ എം.​​പി. സ​​ന്തോ​​ഷ് കു​​മാ​​ര്‍ സാം​​സ്‌​​കാ​​രി​​ക പ​​രി​​പാ​​ടി​​ക​​ള്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

ദി​​വ​​സ​​വും 5.30ന് ​​ന​​ട​​ക്കു​​ന്ന സാം​​സ്‌​​കാ​​രി​​ക പ​​രി​​പാ​​ടി​​യി​​ല്‍ വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളി​​ല്‍ പ്ര​​ഭാ​​ഷ​​ണ​​ങ്ങ​​ളു​​മു​​ണ്ടാ​​കും. കേ​​ര​​ള​​ത്തി​​ന്‍റെ നാ​​ട​​ക​​വ​​ഴി​​ക​​ള്‍ എ​​ന്ന വി​​ഷ​​യ​​തി​​ല്‍ ഡോ. ​​രാ​​ജേ​​ഷ് കെ. ​​പു​​തു​​മ​​ന നാ​​ട​​ക ക്വി​​സ് ന​​ട​​ത്തും. രം​​ഗ​​പാ​​ഠം സു​​ജാ​​ത​​ന്‍ എ​​ന്ന പു​​സ്ത​​ക​​ത്തെ ആ​​സ്പ​​ദ​​മാ​​ക്കി ആ​​ര്‍ട്ടി​സ്റ്റ് സു​​ജാ​​ത​​നു​​മൊ​​ത്തു പു​​സ്ത​​ക​​ര​​ച​​യി​​താ​​വ് കെ. ​​ഗി​​രീ​​ഷ് നടത്തുന്ന സംഭാഷണവും ഉണ്ടാകും. കു​​ട്ടി​​ക​​ളു​​ടെ നാ​​ട​​ക​​വേ​​ദി എ​​ന്ന വി​​ഷ​​യ​​ത്തി​​ല്‍ സം​​വി​​ധാ​​യ​​ക​​ന്‍ ജോ​​ഷി മാ​​ത്യു​വും സ്ത്രീ ​​നാ​​ട​​ക​​വേ​​ദി പ്ര​​തി​​രോ​​ധ​​ത്തി​​ന്‍റെ സൗ​​ന്ദ​​ര്യ ശാ​​സ്ത്രം എ​​ന്ന വി​​ഷ​​യ​​ത്തി​​ല്‍ ഡോ. ​​എ.​​കെ. അ​​ര്‍​ച്ച​​ന​യും പ്ര​ഭാ​ഷ​ണം ന​ട​ത്തും.

അ​ര​ങ്ങി​ലെ​ത്തു​ന്ന നാ​ട​ക​ങ്ങ​ൾ

കൊ​​ല്ലം എ​​ക്കോ തിയ​​റ്റ​​ര്‍ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന നി​​ലാ​​വ് പ​​റ​​ഞ്ഞ​​ത് എ​​ന്ന നാ​​ട​​ക​​മാ​​ണ് ഇ​​ന്ന് അ​ര​ങ്ങ​ത്തെ​ത്തു​ന്ന​ത്. നാ​​ളെ കൊ​​ച്ചി​​ന്‍ ച​​ന്ദ്ര​​കാ​​ന്ത​​യു​​ടെ രാ​​മ​​ന്‍ രാ​​ഘ​​വ​​ന്‍ ജീ​​വി​​ച്ചി​​രി​​പ്പു​​ണ്ട്, 23ന് ​​കോ​​ഴി​​ക്കോ​​ട് സ​​ങ്കീ​​ര്‍​ത്ത​​ന​​യു​​ടെ ശ്വാ​​സം, 24ന് ​​കാ​​യം​​കു​​ളം പീ​​പ്പി​​ള്‍ തി​​യറ്റേ​​ഴ്‌​​സി​​ന്‍റെ ചാ​​പ്ലി​​ന്‍ കു​​ഞ്ഞൂ​​ട്ട​​ന്‍, 25ന് ​​തി​​രു​​വ​​ന​​ന്ത​​പു​​രം സൗ​​പ​​ര്‍​ണി​​ക​​യു​​ടെ പ​​ട​​യോ​​ട്ടം, 26ന് ​​ഗാ​​ന്ധി​​ഭ​​വ​​ന്‍ തി​​യറ്റ​​ര്‍ ഇ​​ന്ത്യ പ​​ത്ത​​നാ​​പു​​രം അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന കൂ​​ട്, 27ന് ​​അ​​മ്പ​​ല​​പ്പു​​ഴ അ​​ക്ഷ​​ര​​ജ്വാ​​ല​​യു​​ടെ ക​​ളം, 28ന് ​ച​​ങ്ങ​​നാ​​ശേ​​രി അ​​ണി​​യ​​റ​​യു​​ടെ തി​​ര, 29ന് ​​കോ​​ഴി​​ക്കോ​​ട് രം​​ഗ​​ഭാ​​ഷ​​യു​​ടെ ഒ​​രു​​ക്കം, 30ന് ​​കൊ​​ല്ലം അ​​ന​​ശ്വ​​ര​​യു​​ടെ രാ​​വ​​ണ​​ന്‍ എ​​ന്നീ നാ​​ട​​ക​​ങ്ങ​​ളാ​​ണ് അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്.

പ്ര​​മു​​ഖ നാ​​ട​​കസ​​മി​​തി​​ക​​ളി​​ല്‍ നി​​ന്നും തെ​​ര​​ഞ്ഞെ​​ടു​​ത്ത 10 നാ​​ട​​ക​​ങ്ങ​​ളാ​​ണ് മ​​ത്സ​​ര​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്.

മി​​ക​​ച്ച നാ​​ട​​ക​​ത്തി​​ന് 25,000 രൂ​​പ​​യും മു​​ക​​ളേ​​ല്‍ ഫൗ​​ണ്ടേ​​ഷ​​ന്‍റെ എ​​വ​​ര്‍​റോ​​ളിം​​ഗ് ട്രോ​​ഫി​​യു​മാ​ണ് സ​മ്മാ​നം. ഇ​തി​നു​പു​റ​മേ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ പു​ര​സ്കാ​ര​ങ്ങ​ളു​ണ്ട‌്. ദി​​വ​​സ​​വും വൈ​​കു​​ന്നേ​​രം 6.15ന് ​​നാ​​ട​​കം ആ​​രം​​ഭി​​ക്കും.

District News

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് അ​തി​ര​മ്പു​ഴ ഫൊ​റോ​ന വാ​ർ​ഷി​കം

കോ​​ട്ട​​യ്ക്കു​​പു​​റം: ക​​ത്തോ​​ലി​​ക്ക കോ​​ൺ​​ഗ്ര​​സ് അ​​തി​​ര​​മ്പു​​ഴ ഫൊ​​റോ​​ന വാ​​ർ​​ഷി​​കം നാ​​ളെ കോ​​ട്ട​​യ്ക്കു​​പു​​റം സെ​​ന്‍റ് മാ​​ത്യൂ​​സ് പ​​ള്ളി​​യി​​ൽ ന​​ട​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് ന​​ട​​ക്കു​​ന്ന വാ​​ർ​​ഷി​​ക സ​​മ്മേ​​ള​​നം ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഫൊ​​റോ​​ന പ്ര​​സി​​ഡ​​ന്‍റ് ജോ​​യി പാ​​റ​​പ്പു​​റം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

ഗ്ലോ​​ബ​​ൽ പ്ര​​സി​​ഡ​ന്‍റ് പ്ര​​ഫ. രാ​​ജീ​​വ് കൊ​​ച്ചു​​പ​​റ​​മ്പി​​ൽ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. ഫാ. ​​ജോ​​സ​​ഫ് ആ​​ലു​​ങ്ക​​ൽ, ഫാ. ​​തോ​​മ​​സ് പ്ലാ​​പ്പ​​റ​​മ്പി​​ൽ, അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ബി​​ജു സെ​​ബാ​​സ്റ്റ്യ​​ൻ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ബി​​നു ഡൊ​​മി​​നി​​ക്, ഫൊ​​റോ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ബി​​ജോ തു​​ളി​​ശേ​​രി​​ൽ, ട്ര​​ഷ​​റ​​ർ റോ​​ബി​​ൻ ജോ​​സ​​ഫ് ആ​​ല​​ഞ്ചേ​​രി മാ​​നാ​​ട്ട്, അ​​തി​​രൂ​​പ​​താ സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ സെ​​ബാ​​സ്റ്റ്യ​​ൻ പു​​ല്ലാ​​ട്ടു​​കാ​​ല, ജോ​​ബി ചൂ​​ര​​ക്ക​​ളം, ജ​​ന​​റ​​ൽ ക​​ൺ​​വീ​​ന​​ർ കു​​ര്യ​​ൻ വ​​ട്ട​​മ​​ല എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.

District News

ഏ​​ബ്ര​​ഹാം ഇ​​ട്ടി​​ച്ചെ​​റി​​യ ഹാ​​ൾ ഉ​ദ്ഘാ​ട​നം 24ന്

​കോ​​ട്ട​​യം: പ​​ബ്ലി​​ക് ലൈ​​ബ്ര​​റി​​യി​​ലെ ന​​വീ​​ക​​രി​​ച്ച കെ​​പി​​എ​​സ് മേ​​നോ​​ന്‍ ഹാ​​ളി​​ന്‍റെ​​യും മു​​ന്‍ പ്ര​​സി​​ഡ​​ന്‍റ് ഏ​​ബ്ര​​ഹാം ഇ​​ട്ടി​​ച്ചെ​​റി​​യ സ്മാ​ര​ക​ഹാ​​ളി​​ന്‍റെ​​യും ഉ​​ദ്ഘാ​​ട​​നം 24ന് ​​ന​​ട​​ക്കും. വൈ​​കു​​ന്നേ​​രം 3.30ന് ​ ​മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി. സ​​തീ​​ശ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

ലൈ​​ബ്ര​​റി പ്ര​​സി​​ഡ​​ന്‍റ് വി.​​ബി. ബി​​നു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍, മു​​ന്‍ എം.​​പി. സു​​രേ​​ഷ് കു​​റു​​പ്പ്, ന​​ഗ​​ര​​സ​​ഭ ചെ​​യ​​ര്‍​പേ​ഴ്സ​ൺ എം.​​പി. സ​​ന്തോ​​ഷ്‌​​കു​​മാ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.

വൈ​​കു​​ന്നേ​​രം 6.30 ന് ​​ന​​ടി​​യും നാ​​ട​​ക​​പ്ര​​വ​​ര്‍​ത്ത​​ക​​യു​​മാ​​യ സ​​ജി​​ത മ​​ഠ​​ത്തി​​ല്‍ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന പോ​​ഡ് കാ​​സ്റ്റ് ഓ​​പ്പ​​റ അ​​ര​​ങ്ങേ​​റും. ഏ​​ബ്ര​​ഹാം ഇ​​ട്ടി​​ച്ചെ​​റി​​യ​​യു​​ടെ സേ​​വ​​ന കാ​​ല​​ഘ​​ട്ട​​മാ​​യ 50 വ​​ര്‍​ഷ​​ങ്ങ​​ളെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് സു​​വ​​ര്‍​ണാ​​ദ​​രം എ​​ന്നാ​​ണ് ച​​ട​​ങ്ങി​​നു പേ​​ര് ന​​ല്‍​കി​​യി​​രി​​ക്കു​​ന്ന​​ത്.

District News

മാ​ന്നാ​നം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ നാ​ളെ സ​മാ​പി​ക്കും

മാ​​ന്നാ​​നം: വി​​ശു​​ദ്ധ​​രു​​ടെ മാ​​ധ്യ​​സ്ഥ്യം അ​​വ​​രി​​ലൂ​​ടെ ദൈ​​വ​​ത്തി​​ലേ​​ക്കാ​​ണ് ന​​മ്മെ ന​​യി​​ക്കു​​ന്ന​​തെ​​ന്ന് ക​​ട​​ലു​​ണ്ടി ഏ​​ൽ റൂ​​ഹാ ധ്യാ​​നകേ​​ന്ദ്രം ഡ​​യ​​റ​​ക്‌​ട​ർ ഫാ. ​​റാ​​ഫേ​​ൽ കോ​​ക്കാ​​ട​​ൻ സി​​എം​​ഐ. മാ​​ന്നാ​​നം സെന്‍റ് ജോ​​സ​​ഫ്സ് ആ​​ശ്ര​​മം പ​​ള്ളി​​യി​​ൽ ന​​ട​​ന്നു വ​​രു​​ന്ന ബൈ​​ബി​​ൾ ക​​ൺ​​വ​​ൻ​​ഷ​​ന്‍റെ മൂ​​ന്നാം ദി​​വ​​സ​​മാ​​യ ഇ​​ന്ന​​ലെ വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ഇ​​ന്ന​​ലെ വി​​ല്ലൂ​​ന്നി സെ​​ന്‍റ് സേ​​വ്യേ​​ഴ്‌​​സ് പ​​ള്ളി അ​​സി​​സ്റ്റ​ന്‍റ് വി​​കാ​​രി ഫാ. ​​ന​​വീ​​ൻ പ്ലാ​​ക്കാ​​നി​​ലി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു. ഫാ. ​​ജ​​യ്ജി​​ൻ ക​​ല്ലൂ​​രം സി​​എം​​ഐ, ഫാ. ​​ജോ​​ഷി തേ​​വ​​ല​​ക്ക​​ര സി​​എം​​ഐ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി.

ഇ​​ന്ന് രാ​​വി​​ലെ ആ​​ശ്ര​​മം പ​​ള്ളി​​യി​​ൽ പ​​തി​​വു​​ള്ള വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യും നൊ​​വേ​​ന​​യും ന​​ട​​ക്കും. വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ജ​​പ​​മാ​​ല. 4.30ന് ​​അ​​തി​​ര​​മ്പു​​ഴ സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ പ​​ള്ളി വി​​കാ​​രി ഫാ. ​​മാ​​ത്യു പ​​ടി​​ഞ്ഞാ​​റേ​​ക്കു​​റ്റി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. ഫാ. ​​ജോ​​സ​​ഫ് കു​​ഴി​​ച്ചാ​​ലി​​ൽ സി​​എം​​ഐ, ഫാ. ​​വി​​പി​​ൻ ക​​ട്ട​​ത്ത​​റ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​കും. തു​​ട​​ർ​​ന്ന് ഫാ. ​​റാ​​ഫേ​​ൽ കോ​​ക്കാ​​ട​​ൻ ന​​യി​​ക്കു​​ന്ന വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണ​​വും ആ​​രാ​​ധ​​ന​​യും ന​​ട​​ക്കും. ക​​ൺ​​വ​​ൻ​​ഷ​​ൻ നാ​​ളെ സ​​മാ​​പി​​ക്കും.

District News

പാ​മ്പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പേ​ര്

പാ​​മ്പാ​​ടി: പാ​ന്പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി ഇ​നി ഉ​​മ്മ​​ൻ ചാ​​ണ്ടി മ​​ൾ​​ട്ടി സ്പെ​​ഷാ​​ലി​​റ്റി താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി എ​ന്ന​റി​യ​പ്പെ​ടും. ഉ​​മ്മ​​ൻ ചാ​​ണ്ടി​​യോ​​ടു​​ള്ള ആ​​ദ​​ര​​സൂ​​ച​​ക​​മാ​​യാ​​ണ് ആ​​ശു​​പ​​ത്രി​​ക്ക് അ​​ദ്ദേ​​ഹ​​ത്തി​ന്‍റെ പേ​രു​ന​ൽ​കി ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ക​​ഴി​​ഞ്ഞ ജൂ​​ലൈ 25ന് ​​ആ​രോ​ഗ്യ​മ​​ന്ത്രി കെ. ​​മു​​ര​​ളീ​​ധ​​ര​​ൻ കോ​​ട്ട​​യ​​ത്ത് എ​​ത്തി​​യ​​പ്പോ​ഴാ​​ണ് പാ​​മ്പാ​​ടി താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​ക്ക് ഉ​​മ്മ​​ൻ ചാ​​ണ്ടി​​യു​​ടെ പേ​​ര് ന​​ൽ​​കു​​മെ​​ന്ന് പ്ര​​ഖ്യാ​​പി​​ച്ച​ത്. ​ഇ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ഇ​​പ്പോ​​ൾ ഔ​​ദ്യോ​​ഗി​​ക ഉ​​ത്ത​​ര​​വ് പുറത്തിറങ്ങിയത്. കോ​​ട്ട​​യം-​​കു​​മ​​ളി റോ​​ഡി​​ൽ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി താ​​ലൂ​​ക്ക് ആ​​ശു​​പ ത്രി​​ക്കും കോ​​ട്ട​​യം ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​ക്കും ഇ​​ട​​യി​​ൽ സ്ഥി​​തി ചെ​​യ്യു​​ന്ന പാ​​മ്പാ​​ടി താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി സ​​മീ​​പ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​ലെ ​ഒ​​ട്ടേ​​റെ​​പ്പേ​​രു​​ടെ ആ​​ശ്ര​​യ​​കേ​​ന്ദ്ര​​മാ​​ണ്.

വേ​ണം, കൂ‌​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ

ആ​​ശു​​പ​​ത്രി​​ക്ക് ഉ​​മ്മ​​ൻ ചാ​​ണ്ടി​​യു​​ടെ പേ​​രു ല​​ഭി​​ക്കു​​മ്പോ​​ഴും ചി​​കി​​ത്സാ​​സൗ​​ക​​ര്യ​​ങ്ങ​​ളും അ​​ടി​​സ്ഥാ​​ന വി​​ക​​സ​​ന​​വും ഇ​​നി​​യും യാ​​ഥാ​​ർ​​ഥ്യ​​മാ​​യി​​ട്ടി​​ല്ലെ​​ന്ന​​താ​​ണ് വ​​സ്‌​​തു​​ത. ഡ​​യാ​​ലി​​സി​​സ് ചി​​കി​​ത്സ​​യ്ക്കാ​​യി യൂ​​ണി​​റ്റു​​ക​​ൾ എ​​ത്തി​​ച്ചി​​ട്ടു​​ണ്ട​​ങ്കി​​ലും ആ​​വ​​ശ്യ​​ത്തി​​ന് വെ​​ള്ളം ല​​ഭ്യ​​മാ​​കാ​​ത്ത​​തി​​നാ​​ൽ പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​​ഭി​​ച്ചി​​ട്ടി​​ല്ല.

പു​​തി​​യ അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗ​​വും ഉ​​ദ്ഘാ​​ട​​നം കാ​​ത്തു​​കി​​ട​​ക്കു​​ക​​യാ​​ണ്. ആ​​ശു​​പ​​ത്രി​​യി​​ലെ അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ൻ ബ്ലോ​​ക്ക് കെ​​ട്ടി​​ട​​വും ന​​വീ​​ക​​ര​​ണം കാ​​ത്തു​​കി​​ട​​ക്കു​​ന്നു.

District News

പ്ര​ഥ​മ പാ​റേ​ല്‍​ ക​പ്പേ​ള കൂ​ദാ​ശ ചെ​യ്ത 120-ാം വ​ര്‍​ഷ​ത്തി​ല്‍ ബ​സി​ലി​ക്കാ പ​ദ​വി

ച​ങ്ങ​നാ​ശേ​രി: പ്ര​ഥ​മ പാ​റേ​ല്‍​ ക​പ്പേ​ള കൂ​ദാ​ശചെ​യ്ത 120-ാം വ​ര്‍​ഷ​ത്തി​ല്‍ ബ​സി​ലി​ക്കാ പ​ദ​വി. 1906 ഡി​സം​ബ​ര്‍ ഏ​ഴി​നാ​യി​രു​ന്നു ആ​ദ്യ​പ​ള്ളി​യു​ടെ കൂ​ദാ​ശ. ജ​പ​മാ​ല​ ചൊ​ല്ലി​യും കീ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​ല​പി​ച്ചും ന​ട​ന്ന പ്ര​ദ​ക്ഷി​ണ​ത്തെ തു​ട​ര്‍​ന്ന് വി​കാ​രി അ​പ്പ​സ്‌​തോ​ലി​ക്ക മാ​ര്‍ മാ​ത്യു മാ​ക്കീലി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ലാ​ണ് കൂ​ദാ​ശാ ക​ര്‍​മ്മ​ങ്ങ​ള്‍ ന​ട​ന്ന​ത്.

2015 ഓ​ഗ​സ്റ്റ് 15ന് ​ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി 11 വ​ര്‍​ഷ​ങ്ങ​ള്‍​ക്കൊ​ണ്ടാ​ണ് പു​തി​യ തീ​ര്‍​ഥാ​ട​ന​കേ​ന്ദ്രം സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. പൗ​ര​സ്ത്യ പാ​ര​മ്പ​ര്യ​ത്ത​നി​മ​യി​ലും ഭാ​ര​തീ​യ വാ​സ്തു​വി​ദ്യാ​ത്ത​നി​മ​യി​ലും തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് മൂ​ന്നു നി​ല​ക​ളി​ലാ​യി പു​തി​യ തീ​ര്‍​ഥാ​ട​ന​കേ​ന്ദ്രം നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​ന്ന​ത്.

ര​ണ്ടാം​നി​ല​യി​ല്‍ (മു​ക​ളി​ല്‍) മൂ​വാ​യി​രം പേ​രെ ഉ​ള്‍​ക്കൊ​ള്ളു​ന്ന മ​ര്‍​ത്ത്മ​റി​യം വ​ലി​യപ​ള്ളി, ഒ​ന്നാം​നി​ല​യി​ല്‍ തൊ​ള്ളാ​യി​രം പേ​രെ ഉ​ള്‍​ക്കൊ​ള്ളാ​വു​ന്ന അ​മ​ലോ​ത്ഭ​വ​മാ​താ പ​ള്ളി, ഏ​റ്റ​വും താ​ഴെ സെ​ല്ലാ​ര്‍ ത​ല​ത്തി​ല്‍ ഇ​രു​നൂ​റ് പേ​രെ ഉ​ള്‍​ക്കൊ​ള്ളു​ന്ന ഭൂ​ഗ​ര്‍​ഭ ക​പ്പേ​ള എ​ന്നീ മൂ​ന്നു ദൈ​വാ​ല​യ​ങ്ങ​ളാ​ണ് തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ലു​ള്ള​ത്. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു ആ​ര്‍​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​മാ​ണ് പു​തി​യ പ​ള്ളി​യു​ടെ കൂ​ദാ​ശ നി​ര്‍​വ​ഹി​ക്കു​ന്ന​ത്. ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ പാ​റേ​ല്‍ മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തെ ബ​സി​ലി​ക്ക​യാ​യി പ്ര​ഖ്യാ​പി​ക്കും.

യു​വ​ജ​ന​ മ​ഹാ​ജ​പ​മാ​ല റാ​ലി​യും സ​മ്മേ​ള​നവും നാ​ളെ

പാ​റേ​ല്‍ മ​ര്‍​ത്ത്മ​റി​യം പ​ള്ളി കൂ​ദാ​ശ​യോ​ട​നു​ബ​ന്ധി​ച്ച് നാ​ളെ രാ​വി​ലെ അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന ഫാ. ​ജോ​സ​ഫ് മു​ണ്ട​ക​ത്തി​ല്‍. രാ​വി​ലെ ഏ​ഴി​ന് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് ക​ല്‍​ക്കു​രി​ശി​ന്‍റെ വെ​ഞ്ച​രി​പ്പു ക​ര്‍​മം നി​ര്‍​വ​ഹി​ക്കും. 9.30 ന് ​ബി​ഷ​പ് മാ​ര്‍ തോ​മ​സ് പാ​ടി​യ​ത്ത് വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് കൊ​ടി​മ​രം വെ​ഞ്ച​രി​പ്പ്ക​ര്‍​മം നി​ര്‍​വ​ഹി​ക്കും.
ഉ​ച്ച​ക​ഴി​ഞ്ഞ് 3.15 ന് ​ച​ങ്ങ​നാ​ശേ​രി ച​ന്ത​ക്ക​ട​വി​ലു​ള്ള കു​രി​ശു​പ​ള്ളി​യി​ല്‍​നി​ന്നും അ​തി​രൂ​പ​ത യു​വ​ദീ​പ്തി എ​സ്എം​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജ​പ​മാ​ല​ മ​ഹാ​റാ​ലി ആ​രം​ഭി​ച്ച് പാ​റേ​ല്‍​ പ​ള്ളി​യി​ല്‍ എ​ത്തി​ച്ചേ​രും. അ​ഞ്ചി​ന് ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കും. 6.30ന് ​എ​സ്ബി കോ​ള​ജ് മൈ​താ​ന​ത്ത് അ​ല്‍​ഫോ​ന്‍​സ് ജോ​സ​ഫ്, സ്റ്റീ​ഫ​ന്‍ ദേ​വ​സി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക്രി​സ്റ്റ്യ​ന്‍ ബാ​ന്‍​ഡ് അ​ര​ങ്ങേ​റ്റം.

23ന് ​പാ​റേ​ല്‍ അ​മ​ലോ​ത്ഭ​വ​മാ​താ പ​ള്ളി കു​ദാ​ശാ ക​ര്‍​മം ന​ട​ക്കും. കൂ​ദാ​ശക​ര്‍​മത്തി​നും വി​ശു​ദ്ധ​കു​ര്‍​ബാ​ന​യ്ക്കും ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ബി​ഷ​പ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍, ആ​ര്‍​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് രാ​ജേ​ന്ദ്ര​ന്‍, മോ​ണ്‍. മാ​ത്യു ച​ങ്ങ​ങ്ക​രി, ഫാ. ​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍, ഫാ. ​ജോ​സ​ഫ് മു​ണ്ട​ക​ത്തി​ല്‍, ഫാ. ​ഫി​ലി​പ്പ് ത​യ്യി​ല്‍, ഫാ. ​ചെ​റി​യാ​ന്‍ കാ​രി​ക്കൊ​മ്പി​ല്‍, ഫാ. ​മാ​ര്‍​ട്ടി​ന്‍ കു​രി​ശി​ങ്ക​ല്‍, ഫാ.​വ​ര്‍​ഗീ​സ് പു​തു​വേ​ലി​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രി​ക്കും.

24ന് ​വൈ​കു​ന്നേ​രം 4.15ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന മോ​ണ്‍. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട്. ആ​റി​ന് ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി.​ സ​തീ​ശ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

നി​ത്യാ​രാ​ധ​ന ക​പ്പേ​ള​യു​ടെ കൂ​ദാ​ശാ​ക​ര്‍​മം 25ന്

25​ന് വൈ​കു​ന്നേ​രം 4.30ന് ​ആ​ര്‍​ച്ച്ബ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട് വി​ശു​ദ്ധ​ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. ആ​റി​ന് നി​ത്യാ​രാ​ധ​ന ക​പ്പേ​ള​യു​ടെ​യും കു​മ്പ​സാ​ര​വേ​ദി​യു​ടെ​യും വെ​ഞ്ച​രി​പ്പു​ക​ര്‍​മം മു​ന്‍ വ​ത്തി​ക്കാ​ന്‍ നു​ണ്‍​ഷ്യോ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് കോ​ച്ചേ​രി നി​ര്‍​വ​ഹി​ക്കും. എ​സ്ബി കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ 6.30ന് ​ഫാ. ഷാ​ജി തു​മ്പേ​ച്ചി​റ​യി​ല്‍ ന​യി​ക്കു​ന്ന സ്റ്റേ​ജ് ഷോ ​അ​മ്മ​യോ​ടൊ​പ്പം. 26ന് ​വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന മോ​ണ്‍. സ്‌​ക​റി​യ ക​ന്യാ​കോ​ണി​ല്‍.

27ന് ​മാ​ര്‍ മാ​ത്യു മാ​ക്കീല്‍, മോ​ണ്‍. സി​റി​യ​ക് ക​ണ്ട​ങ്ക​രി എ​ന്നി​വ​രു​ടെ അ​നു​സ്മ​ര​ണം 4.30ന് ​വി​ശു​ദ്ധ​ ക ു​ര്‍​ബാ​ന​യും തീ​ര്‍​ഥ​ജ​ല കി​ണ​റി​ന്‍റെ വെ​ഞ്ചി​രിപ്പും ന​ട​ക്കും. വി​കാ​രി​ജ​ന​റാ​ള്‍ മോ​ണ്‍. ജോ​ണ്‍ തെ​ക്കേ​ക്ക​ര കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.
ഡി​സം​ബ​ര്‍ എ​ട്ടി​ന് അ​മ​ലോ​ത്ഭ​വ തി​രു​നാ​ള്‍. വൈ​കു​ന്നേ​രം 4.30ന് ​സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കും.

District News

മാ​തൃ​വേ​ദി-പി​തൃ​വേ​ദി നി​റ​വ് 2026

തൃ​ക്കൊ​ടി​ത്താ​നം: തൃ​ക്കൊ​ടി​ത്താ​നം ഫൊ​റോ​ന മാ​തൃ-​പി​തൃ​വേ​ദി നി​റ​വ് 2026 വാ​ര്‍​ഷി​ക​വും ആ​ദ​രി​ക്ക​ലും സ​മ്മാ​ന​ദാ​ന​വും പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഫൊ​റോ​ന വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പു​ന്ന​ശേരി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് സി​ബി മു​ക്കാ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും മു​ണ്ടു​പാ​ലം മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റു​മാ​യ സു​നി ടോ​മി, മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് മെ​ംബറും പാ​യി​പ്പാ​ട് ലൂ​ര്‍​ദ് മാ​താ മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റു​മാ​യ ത്രേ​സ്യാ​മ്മ മാ​ത്യു, ക്രി​സ്റ്റീ​ന്‍ മി​നി​സ്ട്രി സെ​ന്‍​ട്ര​ല്‍ ടീ​മി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജോ​ഷി കൊ​ല്ലാ​പു​രം എ​ന്നി​വ​രെ യോ​ഗ​ത്തി​ല്‍ ആ​ദ​രി​ച്ചു.

ഫൊ​റോ​ന ക​ലോ​ത്സ​വ​ത്തി​ല്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് യ​ഥാ​ക്ര​മം ഫാ​ത്തി​മമാ​താ​ പ​ള്ളി ഫാ​ത്തി​മാ​പു​രം, സെ​ന്‍റ് തോ​മ​സ് നാ​ലു​കോ​ടി, സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് തൃ​ക്കൊ​ടി​ത്താ​നം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. പി​തൃ​വേ​ദി ബെ​സ്റ്റ് യൂ​ണി​റ്റാ​യി സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് തൃ​ക്കൊ​ടി​ത്താ​ന​വും, സെ​ക്ക​ന്‍​ഡ് ബെ​സ്റ്റ് യൂ​ണി​റ്റാ​യി സെ​ന്‍റ് തോ​മ​സ് നാ​ലു​കോ​ടി​യും മൂ​ന്നാം​സ്ഥാ​നം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ചാ​ഞ്ഞോ​ടി​യും നേ​ടി.

മാ​തൃ​വേ​ദി ബെ​സ്റ്റ് യൂ​ണി​റ്റാ​യി സെ​ന്‍റ് തോ​മ​സ് നാ​ലു​കോ​ടി​യും സെ​ക്ക​ന്‍​ഡ് ബെ​സ്റ്റ് യൂ​ണി​റ്റാ​യി സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് തൃ​ക്കൊ​ടി​ത്താ​ന​വും മൂ​ന്നാം സ്ഥാ​നം ഫാ​ത്തി​മമാ​ത ഫാ​ത്തി​മാ​പു​ര​വും ക​ര​സ്ഥ​മാ​ക്കി. പി​തൃ​വേ​ദി റൂ​ബി ജൂ​ബി​ലി ട്രോ​ഫി സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് തൃ​ക്കൊ​ടി​ത്താ​നം നേ​ടി. ഫാ. ​ചെ​റി​യാ​ന്‍ ക​ക്കു​ഴി, ഫാ. ​ജി​ജോ ഇ​ല​വും​മൂ​ട്ടി​ല്‍, സി. ​ലി​ന്‍​സി​യ സി​എം​സി, മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ജോ​ളി തോ​മ​സ്, പി​തൃ​വേ​ദി സെ​ക്ര​ട്ട​റി രാ​ജു ആ​ന്‍റ​ണി, മോ​ളി ളൂ​യി​സ്, ലാ​ലി ഇ​ള​പ്പു​ങ്ക​ല്‍, സി​നി റ്റി​ജി, ലാ​ല്‍ പ്ലാ​ന്തോ​പ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ആ​രോ​ഗ്യസം​ര​ക്ഷ​ണ സ​ന്ദേ​ശ​വു​മാ​യി സ​ഹൃ​ദ​യ ആ​ശു​പ​ത്രി​യു​ടെ സൈ​ക്ലിം​ഗ് പ്രോ​ഗ്രാം

ആ​ല​പ്പു​ഴ: ലോ​ക പു​രു​ഷ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ഹൃ​ദ​യ ആ​ശു​പ​ത്രി ആ​ല​പ്പു​ഴ, ബി​ഡ​ബ്ളി​യു​സി (ബിഡള്യുസി) സം​ഘ​ട​ന​യു​മാ​യി സ​ഹ​ക​രി​ച്ച് സൈ​ക്ലിം​ഗ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു. സ​ഹൃ​ദ​യ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് മാ​ളി​യ​ക്ക​ൽ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

പു​രു​ഷ​ന്മാ​രു​ടെ ആ​രോ​ഗ്യസം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​വും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പി​ന്തു​ട​രേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പു​രു​ഷ​ന്മാ​ർ സ്വ​ന്തം ആ​രോ​ഗ്യ​ത്തി​ന് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്നും കൃ​ത്യ​മാ​യ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​ക​ൾ​ക്കും വ്യാ​യാ​മ​ത്തി​നും സ​മ​യം ക​ണ്ടെ​ത്ത​ണ​മെ​ന്നും പ​രി​പാ​ടി​യി​ലൂ​ടെ സ​ന്ദേ​ശം ന​ൽ​കി.

ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ഹൃ​ദ​യ ആ​ശു​പ​ത്രി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ബിഡബ്ല്യു സി സം​ഘ​ട​ന​യു​ടെ പ്ര​തി​നി​ധി​ക​ളും സൈ​ക്ലിം​ഗ് പ്രേ​മി​ക​ളും പ​ങ്കെ​ടു​ത്തു.

District News

മു​നി​സി​പ്പ​ല്‍ പ​രി​ധി​യി​ലെ റോ​ഡു​ക​ള്‍ ന​ന്നാ​ക്ക​ണം

ച​ങ്ങ​നാ​ശേ​രി: പാ​റേ​ല്‍ പ​ള്ളി​യു​ടെ കൂ​ദാ​ശ​യിലും ഡി​സം​ബ​ര്‍ മാ​സ​ത്തി​ലെ പെ​രു​ന്നാ​ളിലും മ​റ്റ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ക്കാ​ന്‍ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ള്‍ പാ​റേ​ല്‍ പ​ള്ളി​യി​ലേ​ക്ക് എ​ത്തു​മ്പോ​ള്‍ വാ​ഴൂ​ര്‍ റോ​ഡി​ലു​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് ത​ര​ണം ചെ​യ്യു​ന്ന​തി​ന് ന​ഗ​ര​ത്തി​ലെ ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള റോ​ഡു​ക​ള്‍ സ​മാ​ന്ത​ര ഗ​താ​ഗ​ത​ത്തി​ന് യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ര്‍​ജെ​ഡി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ താ​ലൂ​ക്ക് ഓ​ഫീ​സ് പ​ടി​ക്ക​ല്‍ ധ​ര്‍​ണ ന​ട​ത്തി.

ആ​ര്‍​ജെ​ഡി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി​ തോ​മ​സ് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.​നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബെ​ന്നി സി. ​ചീ​ര​ഞ്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ണ്‍ മാ​ത്യു​ മൂ​ല​യി​ല്‍, സു​രേ​ഷ് പു​ഞ്ച​ക്കോ​ട്ടി​ല്‍, കെ.​എ​സ്. മാ​ത്യൂ​സ്, ഇ.​ഡി.​ജോ​ര്‍​ജ്, ലാ​ല്‍ പ്ലാ​ന്തോ​പ്പി​ല്‍, സോ​ബി​ച്ച​ന്‍ ക​ല്ലു​ക​ളം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

കൈ​പ്പു​ഴ​മു​ട്ട്-മ​ഞ്ചാ​ടി​ക്ക​രി പാ​ലം: വി​ദ​ഗ്ധസം​ഘം സാ​ധ്യ​താ​പ​ഠ​നം ന​ട​ത്തി

വെ​ച്ചൂ​ർ:​ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ട മ​ഞ്ചാ​ടി​ക്ക​രി നി​വാ​സി​ക​ളു​ടെ ദീ​ർ​ഘ​കാ​ല ആ​വ​ശ്യം ക​ണ​ക്കി​ലെ​ടു​ത്ത് വാ​ഹ​ന ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പി​ഡ​ബ്ല്യു ഡി​എ​ഞ്ചി​നി​യ​റിം​ഗ് വി​ഭാ​ഗം സ്ഥ​ല​ത്തെ​ത്തി സാ​ധ്യ​താ​പ​ഠ​നം ന​ട​ത്തി. അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ പി. ​ആ​ർ. ര​ശ്മി​രാ​ജ്, അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നീ​യ​ർ അ​ഞ്ജു മോ​ഹ​ന​ൻ, ഓ​വ​ർ​സീ​യ​ർ ശ്രീ​ല​ത മോ​ഹ​ന​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് സാ​ധ്യ​താ​പ​ഠ​ന​ത്തി​നാ​യി കൈ​പ്പു​ഴ മു​ട്ടി​ൽ എ​ത്തി​യ​ത്.

കൈ​പ്പു​ഴ​മു​ട്ടി​ൽ നി​ന്ന് മ​ഞ്ചാ​ടി​ക​രി​യി​ലേ​യ്ക്ക് എ​ത്താ​ൻ ഒ​രു​വ​ശ​ത്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ റോ​ഡു​ണ്ട്. കൈ​പ്പു​ഴ​യാ​റും ഇ​ട​യാ​റും അ​തി​രി​രു​ന്ന മ​ഞ്ചാ​ടി​ക്ക​രി​യി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളോ​ട് ചേ​ർ​ന്ന് നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഒ​രു പ​തി​റ്റാ​ണ്ട് മു​മ്പ് ഇ​വി​ടെ പാ​ലം നി​ർ​മി​ക്കാ​ൻ പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും സാ​ങ്കേ​തി​ക​ത്വ​ത്തി​ൽ കു​ടു​ങ്ങി മു​ട​ങ്ങി.

വെ​ച്ചൂ​ർ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു​അ​ജി , വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. അ​ഭി​ഷേ​ക്, വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ലൈ​ജു​കു​ഞ്ഞു​മോ​ൻ , വാ​ർ​ഡ് മെം​ബ​ർ മോ​ഹ​ൻ​ദാ​സ് വെ​ച്ചൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ക​ഴി​ഞ്ഞ 16ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ക​ട​ത്തു ച​ങ്ങാ​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​ദേ​ശ​വാ​സി ക​ളു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് മാ​റ്റി​വെ​ച്ചി​രു​ന്നു. വി​ദ​ഗ്ധ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ആ​റാം വാ​ർ​ഡ് മെം​ബ​ർ മോ​ഹ​ൻ​ദാ​സ് വെ​ച്ചൂ​ർ പ​റ​ഞ്ഞു.

District News

ആ​ത്മ​ഹ​ത്യ​ക്കെ​തി​രാ​യ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ അം​ബാ​സഡ​റാ​യി വൈ​ക്കം വി​ജ​യ​ല​ക്ഷ്മി

വൈ​ക്കം: ഗാ​യി​ക വൈ​ക്കം വി​ജ​യ​ല​ക്ഷ്മി​യെ വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ത്മ​ഹ​ത്യാ പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യാ​യ മ​ധു​രം ജീ​വി​ത​ത്തി​ന്‍റെ ബ്രാ​ന്‍​ഡ് അം​ബാ​സഡ​റാ​യി പ്ര​ഖ്യാ​പി​ച്ചു.

വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ സ്മാ​ര​ക ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശ​ശി​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ത്മ​ഹ​ത്യ​ക്കെ​തി​രെ​യു​ള്ള ബോ​ധ​വ​ത്ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നു​മാ​യി ചേ​ര്‍​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ആ​ന​ന്ദ് ബാ​ബു, എം.​കെ രാ​ജേ​ഷ്, വി​ജ​യ​മ്മ ബാ​ബു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​ഡി. ജോ​ര്‍​ജ്, ബി​ന്ദു അ​ജി, ആ​ര​തി ര​മേ​ശ​ന്‍, എ​സ്. ബി​ജു, കെ.​ജി രാ​ജു, ലി​ജി സ​ല​ഞ്ച്രാ​ജ്, കെ.​ജെ. സ​ണ്ണി, വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത സോ​മ​ന്‍, പി ​വി. ഹ​രി​ക്കു​ട്ട​ന്‍, ടി.​എ​ൻ. സി​ബി, പി.​എ​സ്. പു​ഷ്പ​മ​ണി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

മേവെള്ളൂര്‍ ഡെഡിക്കേറ്റഡ് ഫീഡര്‍ ഉദ്ഘാടനം ചെയ്തു

ക​ടു​ത്തു​രു​ത്തി: വൈ​ക്കം, ക​ടു​ത്തു​രു​ത്തി മ​ണ്ഡ​ല​ങ്ങ​ളു​ടെ പ​രി​ധി​യി​ല്‍ വ​രു​ന്ന വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലും എ​ല്ലാ ഭ​വ​ന​ങ്ങ​ളി​ലും മെ​ച്ച​പ്പെ​ട്ട നി​ല​വാ​ര​ത്തി​ല്‍ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​വാ​ന്‍ ആ​വ​ശ്യ​മാ​യ പു​തി​യ പ്രോ​ജ​ക്ടു​ക​ള്‍​ക്ക് ജ​ല​വി​ഭ​വ വ​കു​പ്പ് രൂ​പം ന​ല്‍​കി വ​രു​ന്ന​താ​യും മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്. വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ക​ടു​ത്തു​രു​ത്തി ഡി​വി​ഷ​ന്‍റെ കീ​ഴി​ലു​ള്ള മേ​വെ​ള്ളൂ​ര്‍ 45 എം​എ​ല്‍​ഡി കു​ടി​വെ​ള്ള ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ലേ​ക്ക് കെ​എ​സ്ഇ​ബി സ്ഥാ​പി​ച്ച പ്ര​ത്യേ​ക ഡെ​ഡി​ക്കേ​റ്റ​ഡ് ഫീ​ഡ​ര്‍ ലൈ​നി​ന്‍റെ ചാ​ര്‍​ജിം​ഗും ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ പ​ല​പ്പോ​ഴാ​യി ഉ​ണ്ടാ​കു​ന്ന വൈ​ദ്യു​തി ത​ട​സം മൂ​ലം കൃ​ത്യ​മാ​യി ജ​ല​വി​ത​ര​ണം ന​ട​ത്താ​ന്‍ ക​ഴി​യാ​തെ കാ​ല​ങ്ങ​ളാ​യി നി​ല​നി​ന്നി​രു​ന്ന പ​രാ​തി പ​രി​ഹ​രി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യും കെ​എ​സ്ഇ​ബി​യും ചേ​ര്‍​ന്ന് സം​യു​ക്ത പ​ദ്ധ​തി​ക്ക് രൂ​പം ന​ല്‍​കി​യ​ത്.

വൈ​ക്കം മു​നി​സി​പ്പാ​ലി​റ്റി​യി​ലും ക​ടു​ത്തു​രു​ത്തി, ക​ല്ല​റ, വെ​ള്ളൂ​ര്‍, ഞീ​ഴൂ​ര്‍, മു​ള​ക്കു​ളം, ഉ​ഴ​വൂ​ര്‍, വെ​ളി​യ​ന്നൂ​ര്‍, ചെ​മ്പ്, മ​റ​വ​ന്‍​തു​രു​ത്ത്, ത​ല​യോ​ല​പ്പ​റ​മ്പ്, ഉ​ദ​യ​നാ​പു​രം, ടി ​വി പു​രം, ത​ല​യാ​ഴം, വെ​ച്ചൂ​ര്‍, കു​റ​വി​ല​ങ്ങാ​ട് എ​ന്നീ 15 പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി ഏ​ക​ദേ​ശം 80,000 കു​ടും​ബ​ങ്ങ​ളി​ലേ​ക്കാ​ണ് മേ​വെ​ള്ളൂ​ര്‍ പ്ലാ​ന്റി​ല്‍ നി​ന്നും കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നും വൈ​ദ്യു​തി ത​ട​സം പ​രി​ഹ​രി​ക്കു​ന്ന​തി​നും വേ​ണ്ടി ആ​വി​ഷ്‌​ക​രി​ച്ച വി​ക​സ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ 1.66 കോ​ടി രൂ​പ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി, കെ​എ​സ്ഇ​ബി യി​ലേ​ക്ക് ഡെ​പ്പോ​സി​റ്റ് ചെ​യ്ത​തി​നെ തു​ട​ര്‍​ന്നാ​ണ് പ​ദ്ധ​തി നി​ര്‍​വ​ഹ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടാ​യ​ത്.

കെ​എ​സ്ഇ​ബി 110 കെ ​വി പി​റ​വം സ​ബ് സ്റ്റേ​ഷ​ന്റെ പ​രി​ധി​യി​ലു​ള്ള ക​ള​മ്പു​കാ​വ് ശു​ദ്ധീ​ക​ര​ണ​ശാ​ല​യു​ടെ ഭൂ​ഗ​ര്‍​ഭ കേ​ബി​ള്‍ ഫീ​ഡ​ര്‍ ലൈ​നി​ല്‍ നി​ന്നും ടാ​പ്പ് ചെ​യ്താ​ണ് മേ​വെ​ള്ളൂ​ര്‍ ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ലേ​ക്ക് പു​തി​യ ഡെ​ഡി​ക്കേ​റ്റ​ഡ് ഫീ​ഡ​ര്‍ ലൈ​ന്‍ സ്ഥാ​പി​ച്ച​ത്. കെ.​ബി​നി​മോ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​എ​സ്ഇ​ബി വൈ​ക്കം എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ എ.​ബി. ഹ​രി​കു​മാ​ര്‍, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ക​ടു​ത്തു​രു​ത്തി പി​എ​ച്ച് ഡി​വി​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ എ​സ്.​സോ​ണി​യ എ​ന്നി​വ​ര്‍ പ​ദ്ധ​തി സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ടു​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ത​ങ്ക​മ്മ വ​ര്‍​ഗീ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി​ജ​യ​മ്മ ബാ​ബു, വെ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സാ​ജി​ത യൂ​സ​ഫ്, മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജി​ജി സു​രേ​ഷ്, വാ​ര്‍​ഡ് മെ​മ്പ​ര്‍ ടി.​വി. ബേ​ബി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up