വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ ആത്മഹത്യാ പ്രതിരോധപരിപാടിയായ മധുരം ജീവിതത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി ഗായിക വൈക്കം വിജയലക്ഷ്മിയെ പ്രഖ്യാപിക്കുന്നു.
വൈക്കം: ഗായിക വൈക്കം വിജയലക്ഷ്മിയെ വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ ആത്മഹത്യാ പ്രതിരോധ ബോധവത്കരണ പരിപാടിയായ മധുരം ജീവിതത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു.
വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഹാളില്‍ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. ആത്മഹത്യക്കെതിരെയുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷനുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ജില്ലാ പഞ്ചായത്തംഗങ്ങളായ ആനന്ദ് ബാബു, എം.കെ രാജേഷ്, വിജയമ്മ ബാബു, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ഡി. ജോര്‍ജ്, ബിന്ദു അജി, ആരതി രമേശന്, എസ്. ബിജു, കെ.ജി രാജു, ലിജി സലഞ്ച്രാജ്, കെ.ജെ. സണ്ണി, വൈക്കം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത സോമന്, പി വി. ഹരിക്കുട്ടന്, ടി.എൻ. സിബി, പി.എസ്. പുഷ്പമണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Vaikom Vijayalakshmi Nattuvishesham DistrictNews Ambassador Suicide Prevention Awareness