x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈ​പ്പു​ഴ​മു​ട്ട്-മ​ഞ്ചാ​ടി​ക്ക​രി പാ​ലം: വി​ദ​ഗ്ധസം​ഘം സാ​ധ്യ​താ​പ​ഠ​നം ന​ട​ത്തി

വെബ് ഡെസ്ക്
Published: November 20, 2026 10:40 PM IST | Updated: November 20, 2026 10:40 PM IST

വെ​ച്ചൂ​ർ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ട മ​ഞ്ചാ​ടി​ക്ക​രി നി​വാ​സി​ക​ളു​ടെ ദീ​ർ​ഘ​കാ​ല ആ​വ​ശ്യം ക​ണ​ക്കി​ലെ​ടു​ത്ത് വാ​ഹ​ന ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന

വെ​ച്ചൂ​ർ:​ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ട മ​ഞ്ചാ​ടി​ക്ക​രി നി​വാ​സി​ക​ളു​ടെ ദീ​ർ​ഘ​കാ​ല ആ​വ​ശ്യം ക​ണ​ക്കി​ലെ​ടു​ത്ത് വാ​ഹ​ന ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പി​ഡ​ബ്ല്യു ഡി​എ​ഞ്ചി​നി​യ​റിം​ഗ് വി​ഭാ​ഗം സ്ഥ​ല​ത്തെ​ത്തി സാ​ധ്യ​താ​പ​ഠ​നം ന​ട​ത്തി. അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ പി. ​ആ​ർ. ര​ശ്മി​രാ​ജ്, അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നീ​യ​ർ അ​ഞ്ജു മോ​ഹ​ന​ൻ, ഓ​വ​ർ​സീ​യ​ർ ശ്രീ​ല​ത മോ​ഹ​ന​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് സാ​ധ്യ​താ​പ​ഠ​ന​ത്തി​നാ​യി കൈ​പ്പു​ഴ മു​ട്ടി​ൽ എ​ത്തി​യ​ത്.

കൈ​പ്പു​ഴ​മു​ട്ടി​ൽ നി​ന്ന് മ​ഞ്ചാ​ടി​ക​രി​യി​ലേ​യ്ക്ക് എ​ത്താ​ൻ ഒ​രു​വ​ശ​ത്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ റോ​ഡു​ണ്ട്. കൈ​പ്പു​ഴ​യാ​റും ഇ​ട​യാ​റും അ​തി​രി​രു​ന്ന മ​ഞ്ചാ​ടി​ക്ക​രി​യി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളോ​ട് ചേ​ർ​ന്ന് നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഒ​രു പ​തി​റ്റാ​ണ്ട് മു​മ്പ് ഇ​വി​ടെ പാ​ലം നി​ർ​മി​ക്കാ​ൻ പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും സാ​ങ്കേ​തി​ക​ത്വ​ത്തി​ൽ കു​ടു​ങ്ങി മു​ട​ങ്ങി.

വെ​ച്ചൂ​ർ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു​അ​ജി , വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. അ​ഭി​ഷേ​ക്, വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ലൈ​ജു​കു​ഞ്ഞു​മോ​ൻ , വാ​ർ​ഡ് മെം​ബ​ർ മോ​ഹ​ൻ​ദാ​സ് വെ​ച്ചൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ക​ഴി​ഞ്ഞ 16ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ക​ട​ത്തു ച​ങ്ങാ​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​ദേ​ശ​വാ​സി ക​ളു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് മാ​റ്റി​വെ​ച്ചി​രു​ന്നു. വി​ദ​ഗ്ധ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ആ​റാം വാ​ർ​ഡ് മെം​ബ​ർ മോ​ഹ​ൻ​ദാ​സ് വെ​ച്ചൂ​ർ പ​റ​ഞ്ഞു.

Tags : Kaippuzhamuttu–Manjadikkari Bridge Nattuvishesham DistrictNews Expert team feasibility study

Recent News

Corehub Up