പ്രതീകാത്മക ചിത്രം
പാമ്പാടി: പാന്പാടി താലൂക്ക് ആശുപത്രി ഇനി ഉമ്മൻ ചാണ്ടി മൾട്ടി സ്പെഷാലിറ്റി താലൂക്ക് ആശുപത്രി എന്നറിയപ്പെടും. ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായാണ് ആശുപത്രിക്ക് അദ്ദേഹത്തിന്റെ പേരുനൽകി ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്.
കഴിഞ്ഞ ജൂലൈ 25ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ കോട്ടയത്ത് എത്തിയപ്പോഴാണ് പാമ്പാടി താലൂക്ക് ആശുപത്രിക്ക് ഉമ്മൻ ചാണ്ടിയുടെ പേര് നൽകുമെന്ന് പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയത്. കോട്ടയം-കുമളി റോഡിൽ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപ ത്രിക്കും കോട്ടയം ജനറൽ ആശുപത്രിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന പാമ്പാടി താലൂക്ക് ആശുപത്രി സമീപപ്രദേശങ്ങളിലെ ഒട്ടേറെപ്പേരുടെ ആശ്രയകേന്ദ്രമാണ്.
വേണം, കൂടുതൽ സൗകര്യങ്ങൾ
ആശുപത്രിക്ക് ഉമ്മൻ ചാണ്ടിയുടെ പേരു ലഭിക്കുമ്പോഴും ചികിത്സാസൗകര്യങ്ങളും അടിസ്ഥാന വികസനവും ഇനിയും യാഥാർഥ്യമായിട്ടില്ലെന്നതാണ് വസ്തുത. ഡയാലിസിസ് ചികിത്സയ്ക്കായി യൂണിറ്റുകൾ എത്തിച്ചിട്ടുണ്ടങ്കിലും ആവശ്യത്തിന് വെള്ളം ലഭ്യമാകാത്തതിനാൽ പ്രവർത്തനമാരംഭിച്ചിട്ടില്ല.
പുതിയ അത്യാഹിത വിഭാഗവും ഉദ്ഘാടനം കാത്തുകിടക്കുകയാണ്. ആശുപത്രിയിലെ അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് കെട്ടിടവും നവീകരണം കാത്തുകിടക്കുന്നു.
Tags : Oommen Chandys Name Nattuvishesham DistrictNews Pampady Taluk Hospital