വൈക്കം ജോബ് ഫെസ്റ്റ് കെ. ബിനിമോൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: കോട്ടയം എംപ്ലോയബിലിറ്റി സെന്റർ വൈക്കംആശ്രമം സ്കൂളിന്റെ സഹകരണത്തോടെ നടത്തിയ തൊഴിൽ മേളയിൽ 134 പേർക്ക് നിയമനം ലഭിച്ചു. 211പേർ വിവിധ കമ്പനികളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ചെയ്തിട്ടുണ്ട്.
തൊഴിൽമേള കെ. ബിനിമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വൈക്കം നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ അധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ഒ.എസ്. ശ്രീകുമാർ, വൈക്കം എംപ്ലോയിമെന്റ് ഓഫീസർ എൻ.ബിജു, ആശ്രമം സ്കൂൾ പ്രിൻസിപ്പൽ വിനു മോഹൻ, ജൂനിയർ എംപ്ലോയിമെന്റ് ഓഫീസർ ടി.ആർ. അരുൺകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ഓട്ടോമൊബൈൽ, ഫിനാൻസ്, ഇൻഷുറൻസ്, മാർക്കറ്റിംഗ്, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള 31പ്രമുഖ കമ്പനികൾ മേളയിൽ പങ്കെടുത്തു. 1497 ഒഴിവുകളിലേക്ക് നടന്ന അഭിമുഖത്തിൽ 557 ഉദ്യോഗാർഥികൾ പങ്കെടുത്തു.
Tags : Niyukthi' job fair Nattuvishesham District News 134 people hired