x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീണ്ടൂർ റെ​യി​ൽ​വേ മേ​ല്പാ​ല​ത്തി​ൽ കു​ഴി​ക​ൾ; ക​മ്പി​യി​ൽ സ്കൂ​ട്ട​ർ കു​രു​ങ്ങി അ​പ​ക​ടം


Published: January 6, 2026 04:49 AM IST | Updated: January 6, 2026 04:49 AM IST

ഏ​റ്റു​മാ​നൂ​ർ: നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി അ​ഞ്ചു​വ​ർ​ഷം മാ​ത്രം പി​ന്നി​ട്ട റെ​യി​ൽ​വേ മേ​ല്പാ​ല​ത്തി​ൽ നി​റ​യെ കു​ഴി​ക​ൾ. കു​ഴി​യി​ൽ വീ​ണും കു​ഴി​യി​ലെ ക​മ്പി​യി​ൽ ത​ട്ടി​യു​മു​ള്ള അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം കു​ഴി​യി​ലെ ക​മ്പി​യി​ൽ കു​രു​ങ്ങി​യ സ്കൂ​ട്ട​ർ മ​റി​ഞ്ഞ് അ​പ​ക​ട​മു​ണ്ടാ​യി.

ഏ​റ്റു​മാ​നൂ​ർ-​നീ​ണ്ടൂ​ർ റോ​ഡി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നു മു​ക​ളി​ലു​ള്ള പാ​ല​ത്തി​ലാ​ണ് കോ​ൺ​ക്രീ​റ്റ് ഇ​ള​കി​മാ​റി അ​നേ​കം കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​ത്. വ​ലി​യ കു​ഴി​ക​ളി​ൽ ക​മ്പി തെ​ളി​ഞ്ഞു​കാ​ണാ​വു​ന്ന നി​ല​യി​ലാ​ണ്.

ഈ ​ക​മ്പി​ക​ളി​ൽ ക​യ​റി വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടാ​കു​ക​യും അ​പ​ക​ടം സം​ഭ​വി​ക്കു​ക​യും ചെ​യ്യു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം സ്കൂ​ട്ട​റി​ന്‍റെ ട​യ​റി​ൽ ക​മ്പി തു​ള​ച്ചു​ക​യ​റു​ക​യും സ്കൂ​ട്ട​ർ മ​റി​യു​ക​യും ചെ​യ്തു. ത​ല​നാ​രി​ഴ​യ്ക്കാ​ണ് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ അ​പ​ക​ട​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്.

പു​തി​യ​താ​യി നി​ർ​മി​ച്ച മേ​ല്പാ​ല​മാ​ണ് ആ​കെ ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി അ​ഞ്ചു​വ​ർ​ഷം പി​ന്നി​ടു​മ്പോ​ഴേ​ക്കും പാ​ല​ത്തി​ൽ നി​റ​യെ കു​ഴി​ക​ളാ​യി. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ വൈ​കു​ന്ന​തോ​ടെ കു​ഴി​ക​ളു​ടെ വി​സ്തൃ​തി വ​ർ​ധി​ക്കു​ക​യും കൂ​ടു​ത​ൽ കു​ഴി​ക​ൾ രൂ​പ​പ്പെ​ടു​ക​യു​മാ​ണ്. മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ല​ത​വ​ണ വാ​ർ​ത്ത വ​ന്നി​ട്ടും പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​കു​ന്നി​ല്ല.

 

Tags : Potholes on Neendur railway overpass

Recent News

Corehub Up