x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‌കെഎ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ആ​രം​ഭി​ച്ചു


Published: January 28, 2026 01:44 AM IST | Updated: January 28, 2026 01:44 AM IST

കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് എ​ളേ​രി​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം.

ന​ർ​ക്കി​ല​ക്കാ​ട്: പ​യ്യ​ന്നൂ​ർ ഡി​പ്പോ​യി​ൽ നി​ന്നു കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ മ​ല​യോ​ര​മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ജ​ന​ങ്ങ​ൾ​ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​യി കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ആ​രം​ഭി​ച്ചു. പ​യ്യ​ന്നൂ​രി​ൽ നി​ന്നു രാ​വി​ലെ 7.30നു ​പു​റ​പ്പെ​ട്ട് കാ​ങ്കോ​ൽ, സ്വാ​മി​മു​ക്ക്, ചീ​മേ​നി, പ​ള്ളി​പ്പാ​റ, മു​ക്ക​ട, ഭീ​മ​ന​ടി വ​ഴി എ​ളേ​രി​ത്ത​ട്ട് കോ​ള​ജി​ൽ ഒ​ന്പ​തി​ന് എ​ത്തി​ച്ചേ​രു​ന്ന രീ​തി​യി​ൽ സ​ർ​വീ​സ് ആ​രം​ഭി​ച്ചു. 9.05ന് ​എ​ളേ​രി​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് ഭീ​മ​ന​ടി, കു​ന്നും​കൈ, കാ​ലി​ച്ചാ​മ​രം, നീ​ലേ​ശ്വ​രം, ചെ​റു​വ​ത്തൂ​ർ, ക​രി​വെ​ള്ളൂ​ർ വ​ഴി പ​യ്യ​ന്നൂ​രി​ൽ എ​ത്തി​ച്ചേ​രും. പ​യ്യ​ന്നൂ​രി​ൽ നി​ന്നു കാ​ങ്കോ​ൽ, ചീ​മേ​നി, പ​ള്ളി​പ്പാ​റ വ​ഴി എ​ളേ​രി കോ​ള​ജി​ലേ​ക്ക് ബ​സു​ക​ൾ ഒ​ന്നും ഇ​ല്ലാ​ത്ത​തി​നാ​ൽ അ​ധ്യാ പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും, ഉ​ണ്ടാ​യി​രു​ന്ന യാ​ത്രാ​വി​ഷ​മ​ത​ക​ൾ​ക്ക് പ​രി​ഹാ​ര​മാ​യി.

ബ​സി​ന് എ​ളേ​രി​ത്ത​ട്ട് കോ​ള​ജ് പ​രി​സ​ര​ത്തു പ​ഞ്ചാ​യ​ത്ത്‌ വി​ക​സ​ന സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ കെ. ​ജ​നാ​ർ​ദ​ന​ൻ, വാ​ർ​ഡ് മെം​ബ​ർ അ​നി​ൽ​കു​മാ​ർ, പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ൺ​വീ​ന​ർ എം.​വി. രാ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

പ​യ്യ​ന്നൂ​ർ നി​ന്ന് മു​ന്പ് ഉ​ണ്ടാ​യി​രു​ന്ന കോ​ള​ജ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ളും പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​നും എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ​ക്കും കെ​എ​സ്ആ​ർ​ടി​സി സി​എം​ഡി​ക്കും പ​യ്യ​ന്നൂ​ർ എ​ടി​ഒ​ക്കും നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.

 

Tags : KSRTC service nattuvishesham local news

Recent News

Corehub Up