x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​ളി​പ്പൊ​യി​ലി​ൽ മ​ണ്ണി​ടി​ഞ്ഞു; സ്വ​കാ​ര്യ​പാ​ർ​ക്ക് ഉ​ൾ​പ്പെ​ടെ അ​പ​ക​ട​ഭീ​തി​യി​ൽ


Published: July 1, 2026 06:05 AM IST | Updated: July 1, 2026 06:05 AM IST

വ​ട​പു​റം താ​ളിപ്പൊ​യി​ലി​ൽ കെഎ​ൻ​ജി റോ​ഡി​നോ​ട് ചേ​ർ​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ൽ. മു​ക​ളി​ൽ അ​പ​ക​ടമേ​ഖ​ല​യാ​യി മാ​റി​യ പാ​ർ​ക്കി​ന്‍റെ ഭാ​ഗം

നി​ലമ്പൂർ:​വ​ട​പു​റം താ​ളി​പൊ​യി​ലി​ൽ പെ​ട്രോ​ൾ പ​ന്പ് നി​ർ​മാ​ണ സ്ഥ​ല​ത്ത് മ​ണ്ണി​ടി​ച്ചി​ൽ. പ​ന്പ് നി​ർ​മാ​ണം നി​ർ​ത്തി​വ​ച്ച ഭാ​ഗ​ത്തേ​ക്കാ​ണ് മ​ണ്ണി​ടി​ഞ്ഞ് വീ​ണ​ത്. സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പാ​ർ​ക്കി​ന്‍റെ താ​ഴ്‌വാ​ര​ത്താ​ണ് ക​ഴി​ഞ്ഞ ദി​വ​സം വ​ലി​യ തോ​തി​ൽ മ​ണ്ണി​ടി​ഞ്ഞ​ത്. ഇ​തോ​ടെ പാ​ർ​ക്കും അ​പ​ക​ട​ഭീ​തി​യി​ലാ​ണ്. സു​ര​ക്ഷാ സം​വി​ധാ​നം ഒ​രു​ക്കേ​ണ്ട അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. വ​ട​പു​റം മ​ന്പാ​ട് ഭാ​ഗ​ത്തെ ക​ഐ​ൻ​ജി റോ​ഡി​ന് ചേ​ർ​ന്നാ​ണ് വ​ലി​യ തോ​തി​ലു​ള്ള മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ​ത്.

കു​ത്ത​നെ​യു​ള്ള ഈ ​ഭാ​ഗം മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ച്ചാ​ണ് പെ​ട്രോ​ൾ പ​ന്പ് നി​ർ​മാ​ണ​ത്തി​നാ​യി സ്ഥ​ലം ഉ​ട​മ നി​ര​ത്തി​യ​ത്. ഈ ​ഭാ​ഗ​ത്ത് മ​ണ്ണി​ടി​ക്കും മു​ന്പ് ക​രി​ങ്ക​ൽ ഭി​ത്തി കെ​ട്ടി സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷം പ്ര​വൃ​ത്തി ന​ട​ത്തി​യി​രു​ന്നെ​ങ്കി​ൽ മ​ണ്ണി​ടി​ച്ചി​ൽ ത​ട​യാ​മാ​യി​രു​ന്നു. സു​ര​ക്ഷി​ത​മി​ല്ലാ​തെ പ​ണി​ത താ​ത്കാ​ലി​ക സം​ര​ക്ഷ​ണഭി​ത്തി​യു​ടെ ഭാ​ഗ​വും മ​ണ്ണി​ടി​ച്ചി​ലി​ൽ നി​ലം​പൊ​ത്തി.
മ​ന്പാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ് പ​രി​ധി​യി​ലാ​ണ് ഈ ​സ്ഥ​ലം.

ഇ​വി​ടെ മ​ണ്ണി​ടി​ച്ച​ൽ ഉ​ൾ​പ്പെ​ടെ ന​ട​ന്നി​ട്ടും റ​വ​ന്യുവ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തുനി​ന്ന് സു​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്താ​ൻ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. പാ​ർ​ക്കി​നോ​ട് ചേ​ർ​ന്ന് താ​ഴ്‌വാ​ര​ത്ത് മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ​തോ​ടെ ഈ ​ഭാ​ഗ​ത്ത് മ​ഴ പെ​യ്താ​ൽ വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്. അ​തി​നാ​ൽ പാ​ർ​ക്കി​ൽ എ​ത്തു​ന്ന​വ​രു​ടെ സു​ര​ക്ഷ​യും അ​ധി​കൃ​ത​ർ ഉ​റ​പ്പാ​ക്കേ​ണ്ട​താ​ണ്.

ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യാ​യ കെഎ​ൻ​ജി റോ​ഡി​നോ​ട് ചേ​ർ​ന്നാ​ണ് മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ​ത്.

മ​ഴ മാ​റി​യാ​ൽ ക​രി​ങ്ക​ൽ ഭി​ത്തി നി​ർ​മി​ച്ച് പാ​ർ​ക്കി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പു​ന​ൽ​കാ​മെ​ന്നാ​ണ് പ​ന്പി​ന്‍റെ സ്ഥ​ലം ഉ​ട​മ പ​റ​ഞ്ഞി​ട്ടു​ള്ള​തെ​ന്നാ​ണ് പാ​ർ​ക്ക് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ജി​ല്ല​യി​ൽ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​ഭാ​ഗ​ത്തെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കേ​ണ്ട​ത് മ​ന്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും മ​ന്പാ​ട് വി​ല്ലേ​ജ് അ​ധി​കൃ​ത​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്.

2018ലും 2019ലും പ്ര​ള​യ​ങ്ങ​ളും മ​ണ്ണി​ടി​ച്ചി​ലും വ്യാ​പ​ക​മാ​യു​ണ്ടാ​യ നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​ദേ​ശ​മാ​ണി​ത്. റ​വ​ന്യു മ​ന്ത്രി എ.​പി.​അ​നി​ൽ​കു​മാ​റി​ന്‍റെ മ​ണ്ഡ​ല​മാ​യ വ​ണ്ടൂ​ർ മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗം കൂ​ടി​യാ​ണ്.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up