x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ​രി​കി​ലെ ഓ​ട​യി​ൽ വീ​ണ് അ​ഭി​ഭാ​ഷ​ക​നു പ​രി​ക്കേ​റ്റ സം​ഭ​വം : പി​ഡ​ബ്ല്യു​ഡി​ക്കെ​തി​രേ കേ​സ്


Published: July 1, 2026 03:59 AM IST | Updated: July 1, 2026 03:59 AM IST

ടി​കെ റോ​ഡി​ൽ കു​ന്പ​നാ​ട് ജം​ഗ്ഷ​നു സ​മീ​പം ഓ​ട​യ്ക്കു സ​മീ​പ​ത്ത് ആ​ളു​ക​ളെ വീ​ഴ്ത്തു​ന്ന കു​ഴി.

കോ​ഴ​ഞ്ചേ​രി: തി​രു​വ​ല്ല - കു​മ്പ​ഴ സം​സ്ഥാ​ന​പാ​ത​യി​ലെ റോ​ഡി​ലെ ഓ​ട​യോ​ടു ചേ​ർ​ന്ന കു​ഴി​യി​ൽ വീ​ണു പ​രി​ക്കേ​റ്റ അ​ഭി​ഭാ​ഷ​ക​ന്‍റെ പ​രാ​തി​യി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. സം​സ്ഥാ​ന പാ​ത​യി​ൽ കു​ന്പ​നാ​ട് ഭാ​ഗ​ത്തു കു​ഴി​യി​ൽ വീ​ണു പ​രി​ക്കേ​റ്റ അ​ഡ്വ. ഷാം ​കു​രു​വി​ള ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കോ​യി​പ്രം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പ​ത്ത​നം​തി​ട്ട എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ, ഇ​ര​വി​പേ​രൂ​ര്‍ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ര്‍, തി​രു​വ​ല്ല അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് ഭാ​ര​തീ​യ ന്യാ​യ​സം​ഹി​ത 125, 125 (എ), 125 (​ബി) വ​കു​പ്പു​ക​ള്‍ പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പൊ​തു​സം​വി​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നാ​സ്ഥ​യി​ൽ അ​പൂ​ര്‍​വ​മാ​യി മാ​ത്ര​മാ​ണ് ഇ​ത്ത​ര​ത്തി​ല്‍ കേ​സു​ക​ള്‍ പോ​ലീ​സ് എ​ടു​ക്കു​ന്ന​തെ​ന്ന് മു​ന്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ബ്ലി​ക്‌ പ്രോ​സി​ക്യൂ​ട്ട​റും ഗ​വ​ണ്‍​മെ​ന്‍റ് പ്ലീ​ഡ​റു​മാ​യ ഷാം ​കു​രു​വി​ള പ​റ​ഞ്ഞു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന അ​ബി​ന്‍ വ​ര്‍​ക്കി കോ​ടി​യാ​ട്ടി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​ത്തി​നി​ടെ​യാ​ണ്  കോ​ൺ​ഗ്ര​സ് നേ​താ​വു കൂ​ടി​യാ​യ ഷാം ​കു​രു​വി​ള റോ​ഡി​നോ​ടു ചേ​ർ​ന്ന കു​ഴി​യി​ൽ വീ​ണ​ത്.

കു​മ്പ​നാ​ട് ജം​ഗ്ഷ​നി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ന് സ​മീ​പ​ത്തു​ള്ള ന​ട​പ്പാ​ത​യി​ലൂ​ടെ റോ​ഡ് മു​റി​ച്ചു‌​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് ഷാം ​കു​രു​വി​ള​ക്ക് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. റോ​ഡി​ലെ വെ​ള്ളം ഓ​ട​യി​ലേ​ക്ക് ഒ​ഴു​കാ​ന്‍ നി​ര്‍​മി​ച്ച മാ​ന്‍​ഹോ​ളു​ക​ള്‍ നെ​റ്റ് മൂ​ടി സം​ര​ക്ഷി​ക്കാ​തി​രു​ന്ന​തു​കാ​ര​ണ​മാ​ണ് കാ​ല്‍ വ​ഴു​തി വീ​ണ​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഇ​ട​തു​കാ​ലി​ന്‍റെ ഞ​ര​മ്പ് മു​റി​ഞ്ഞു​പോ​കു​ക​യും കാ​ല്‍​മു​ട്ടി​നു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ദീ​ർ​ഘ​ദി​വ​സ​ങ്ങ​ൾ ആ​ശു​പ​ത്രി വാ​സ​ത്തി​ലാ​യി​രു​ന്ന ഷാം ​കു​രു​വി​ള വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യെ​ങ്കി​ലും ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​തേ​സ്ഥ​ല​ത്ത് മു​ന്‍​പും ഇ​തു​പോ​ലെ നി​ര​വ​ധി ആ​ളു​ക​ള്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​തി​നു​വേ​ണ്ടി നി​ർ​മി​ച്ചി​ട്ടു​ള്ള ഓ​ട​ക​ള്‍​ക്കു മു​ക​ളി​ല്‍ സ്ലാ​ബി​ട്ട് സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നാ​ണെ​ന്നും അ​തു നി​ര്‍​വ​ഹി​ക്കാ​ത്ത​തി​നാ​ലാ​ണ് നി​യ​മ​പ​ര​മാ​യി നീ​ങ്ങി​യെ​ത​ന്നും ഷാം ​കു​രു​വി​ള പ​റ​ഞ്ഞു.

പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഇ​ത്ത​രം അ​പ​ക​ടം ഉ​ണ്ടാ​കു​മ്പോ​ള്‍ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നും അ​വ നി​ർ​മി​ച്ച ക​രാ​റു​കാ​ര്‍​ക്കും ആ​ണെ​ന്ന തി​രി​ച്ച​റി​വ് പൊ​തു​സ​മൂ​ഹ​ത്തി​നു​ണ്ടാ​കു​ന്ന​തി​നാ​ണ് കേ​സ് ന​ല്കി​യ​തെ​ന്നും ഷാം ​കു​രു​വി​ള പ​റ​ഞ്ഞു. നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്പോ​ട്ടു​പോ​കാ​നാ​ണ് ഷാം ​കു​രു​വി​ള​യു​ടെ തീ​രു​മാ​നം.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up